Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപിപി മുസ്തഫയിലൂടെ കാസർകോട് തിരികെ പിടിക്കുമോ സിപിഎം: ഒരു വർഷം മുമ്പേയുള്ള ഒരുക്കം എന്തിന്

രൂപീകൃതമായ കാലം തൊട്ട് തന്നെ കമ്യൂണിസ്റ്റ് പാർട്ടികള്‍ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് കാസർഗോഡ്.

vpp

എത്രവലിയ പ്രതികൂലഘട്ടത്തിലും സി പി എം കേരളത്തില്‍ വിജയം പ്രതീക്ഷിക്കുന്ന ലോക്സഭ മണ്ഡലമായിരുന്നു കാസർകോട്. 2019 ല്‍ കേരളത്തില്‍ രാഹുല്‍ ഗാന്ധിയെ കൊണ്ടുവന്ന് യു ഡി എഫ് വലിയ ഓളമുണ്ടാക്കിയപ്പോഴും സി പി എം അണികളുടേയും പാർട്ടി നേതാക്കളുടേയും വിശ്വാസം കാസർകോട് മണ്ഡലം തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നായിരുന്നു. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ കേരളത്തില്‍ യു ഡി എഫ് വിജയിച്ച 19 മണ്ഡലങ്ങളില്‍ ഒന്നായി കാസർകോടും മാറി.

40438 വോട്ടുകളുടെ ഭൂരിക്ഷത്തിനായിരുന്നു സി പി എമ്മിലെ കെപി സതീശ് ചന്ദ്രനെ യു ഡി എഫിനെ വേണ്ടി മത്സരിച്ച രാജ്മോഹന്‍ ഉണ്ണിത്താന്‍ പരാജയപ്പെടുത്തിയത്. ഇത്തവണയും യു ഡി എഫിന് വേണ്ടി ഉണ്ണിത്താന്‍ മത്സരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായപ്പോള്‍ എല്‍ ഡി എഫില്‍ നിന്നും ആദ്യം ഉയർന്ന് കേള്‍ക്കുന്ന പേര് വിപിപി മുസ്തഫയുടേതാണ്.

പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുസ്തഫ

പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുസ്തഫ

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുസ്തഫ ആ സ്ഥാനം രാജിവെച്ചതോടാണ് അദ്ദേഹം കാസർകോട് നിന്നും മത്സരിച്ചേക്കുമെന്ന സൂചനകള്‍ ശക്തമായത്. കാസർകോട്ടെ സംഘടന കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള പാർട്ടി നിർദേശം അനുസരിച്ചാണ് മുസ്തഫയുടെ രാജിയെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

നിലവില്‍ സി പി എം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ്

നിലവില്‍ സി പി എം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ വിപിപി മുസ്തഫയ്ക്ക് പകരം സ്പെഷ്യല്‍ സെക്രട്ടറി വിപിപി വിനോദാണ് പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. വി പി പി മുസ്തഫ സ്ഥാനാർത്ഥിയായി എത്തിയാല്‍ കാസർകോട് മണ്ഡലം തിരിച്ച് പിടിക്കാന്‍ സാധ്യമാവുമെന്ന വിലയിരുത്തല്‍ പാർട്ടിയില്‍ ശക്തമാണ്.

ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി

അതേസമയം ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായിട്ടാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചതെന്ന പ്രചരണങ്ങള്‍ നിഷേധിച്ച് വി പി പി മുസ്തഫ രംഗത്തെത്തി. തദ്ദേശ സ്വയംഭരണവും എക്സൈസും വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നനിലയിലുള്ള ഉത്തരവാദിത്തം അനുഭവങ്ങളുടെ വലിയ ഈടുവയ്പ്പാണ്. ഇന്ന് ചുമതലയിൽ നിന്നൊഴിഞ്ഞു. എന്നാൽ, അതിന്റെ ഭാഗമായി മാധ്യമങ്ങളിൽ വരുന്ന ചില പരാമർശങ്ങൾ വസ്തുതാ വിരുദ്ധമാണെന്നാണ് വിപിപി മുസ്തഫ വ്യക്തമാക്കുന്നത്.

മുടി കൊഴിച്ചിലും താരനുമാണോ പ്രശ്നം: പരിഹാരം അടുക്കളിയിലുണ്ട്, എടുക്കൂ രണ്ട് ബീറ്റ്റൂട്ട്

പാർട്ടിയെ കുറിച്ച് ഇപ്പൊഴും നമ്മുടെ മാധ്യമങ്ങൾക്ക്

പാർട്ടിയെ കുറിച്ച് ഇപ്പൊഴും നമ്മുടെ മാധ്യമങ്ങൾക്ക് ഒന്നും മനസിലായിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. ഏതു തെരഞ്ഞെടുപ്പിലും, സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിന് സിപിഐ (എം) ന് സംഘടനാപരമായ രീതികളുണ്ട്. ഒരു വർഷത്തിനപ്പുറമുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ഇപ്പോഴേ സ്ഥാനാർത്ഥിയെ കെട്ടിയിറക്കുന്ന അവസ്ഥയൊന്നും പാർട്ടിക്കില്ല. എന്താണോ പാർട്ടി ഏൽപ്പിക്കുന്ന ചുമതല,അതു നിർവ്വഹിക്കുക എന്നതാണ് ഞങ്ങൾ സഖാക്കളുടെ കടമ. ഇന്നലകളിൽ അതാണ് ചെയ്തത്. ഇന്നും അതാണ് ചെയ്യുന്നത്. നാളെയും അങ്ങനെതന്നെയായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കമ്യൂണിസ്റ്റ് പാർട്ടികള്‍ക്ക് ശക്തമായ സ്വാധീനം

രൂപീകൃതമായ കാലം തൊട്ട് തന്നെ കമ്യൂണിസ്റ്റ് പാർട്ടികള്‍ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് കാസർഗോഡ്. 1957 ലെ ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ 1967 വരേയുള്ള മൂന്ന് ടേമുകളില്‍ മുതിർന്ന നേതാവായിരുന്ന എകെ ഗോപാലനായിരുന്നു മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധി. 1971 ലാണ് മണ്ഡലത്തില്‍ ആദ്യമായി കോണ്‍ഗ്രസ് വിജയിക്കുന്നത്. ഇന്നത്തെ കേരള കോണ്‍ഗ്രസ് എസ് നേതാവ് രാമചന്ദ്രന്‍ കടന്നപ്പള്ളിയായിരുന്നു വിജയി.

1977 ലും മണ്ഡലത്തില്‍ വിജയിക്കാന്‍ രാമചന്ദ്രന്‍

1977 ലും മണ്ഡലത്തില്‍ വിജയിക്കാന്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് സാധിച്ചു. എന്നാല്‍ 1980 ല്‍ രമണ റായിയിലൂടെ സി പി എം മണ്ഡലം തിരികെ പിടിച്ചു. 1984 ല്‍ കോണ്‍ഗ്രസിലെ രാമറായി ആയിരുന്നു വിജയി. 1989 ല്‍ മണ്ഡലം വീണ്ടും സി പി എമ്മിന്റെ കയ്യില്‍. രമണ റായി ആയിരുന്നു വിജയി. 1991 ലും അദ്ദേഹം വിജയിച്ചു. 1996 മുതല്‍ 99 വരെ മൂന്ന് തവണ ടി ഗോവിന്ദനും 2004 മുതല്‍ 2014 വരെ മൂന്ന് തവണ പി കരുണാകരനും സി പി എമ്മില്‍ നിന്നും കാസർകോടുകാരുടെ ലോക്സഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+