ലോക്‌സഭാ തിരഞ്ഞെടുപ്പ്; കേരളത്തിലെ കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചു, ചെയർമാനായി കെ സുധാകരൻ
തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ച് എഐസിസി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അധ്യക്ഷനായ 33 അംഗ സമിതിയാണ് കേരളത്തിൽ പ്രചാരണത്തിന് ചുക്കാൻ പിടിക്കുക. വിഎം സുധീരന്‍ അടക്കമുള്ള മുന്‍ കെപിസിസി അധ്യക്ഷന്മാരെയും, മുതിർന്ന നേതാക്കളെയും ഉൾപ്പെടുത്തിയാണ് സമിതി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എ കെ ആന്റണി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍, എംഎം ഹസ്സന്‍, ബെന്നി ബെഹ്‌നാന്‍, പി ജെ കുര്യന്‍, പി പി തങ്കച്ചന്‍, ശശി തരൂര്‍, എം കെ രാഘവന്‍ എന്നിവർ അടക്കം സമിതിയിലുണ്ട്.

കൂടാതെ അടൂര്‍ പ്രകാശ്, ടിഎന്‍ പ്രതാപന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെസി ജോസഫ്, വി എസ് ശിവകുമാര്‍, എ പി അനില്‍ കുമാര്‍, ജോസഫ് വാഴക്കന്‍, പി സി വിഷ്‌ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍, പന്തളം സുധാകരന്‍, രമ്യാ ഹരിദാസ്, ലാലി വിന്‍സെന്റ്, വിടി ബല്‍റാം, റോജി എം ജോണ്‍, ടി സിദ്ദിഖ്, പി കെ ജയലക്ഷ്മി, വിദ്യാ ബാലകൃഷ്‌ണന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.
എക്‌സ് ഓഫീഷ്യോ അംഗങ്ങള്‍ ഉള്‍പ്പടെ ആകെ 37 പേര്‍ സമിതിയിലുണ്ടാവും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍, കെഎസ്‌യു അധ്യക്ഷന്‍, സേവാദള്‍, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷന്മാരാണ് സമിതിയിലെ എക്‌സ് ഓഫീഷ്യോ അംഗങ്ങള്‍.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും വിജയം കൈവരിക്കുക എന്നതാണ് സമിതി അംഗങ്ങളുടെ ചുമതല. വിദേശത്ത് ചികിത്സയില്‍ കഴിയുന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ തിരിച്ചെത്തിയാല്‍ ഉടൻ നിയുക്ത തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആദ്യ യോഗം ചേരും.
അതേസമയം, വാർ റൂമിനും പബ്ലിസിറ്റി കമ്മിറ്റിക്കും പിന്നാലെയാണ് ഒൻപത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിറ്റികൾ കോൺഗ്രസ് പ്രഖ്യാപിച്ചു. കേരളത്തെ കൂടാതെ രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, ത്രിപുര, മധ്യപ്രദേശ് എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് സമിതികൾ രൂപീകരിച്ചു.
നേരത്തെ ദേശീയ തലത്തിൽ ഏഴ് പേരടങ്ങുന്ന പബ്ലിസിറ്റി കമ്മിറ്റി രൂപീകരിച്ചതായി കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. മുതിർന്ന നേതാവ് അജയ് മാക്കനും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ഉൾപ്പെടെയുള്ളവർ അടങ്ങുന്നതാണ് പ്രസ്‌തുത പബ്ലിസിറ്റി കമ്മിറ്റി. ഇതിന് പിന്നാലെയാണ് ഒൻപത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സമിതികൾ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications