ലോക കേരള സഭയില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമേയം
തിരുവനന്തപുരം: പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂട്ടക്കുരുതിയില്‍ നിന്ന് ഇസ്രായേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. പലസ്തീന്‍ എംബസി കൈമാറിയ പതാക സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഏറ്റുവാങ്ങി.
പലസ്തീന്‍ എംബസി കൈമാറിയ കഫിയ പ്രമേയാവതാരകന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. 36000ത്തോളം മനുഷ്യനെ കൂട്ടക്കുരുതി നടത്തിയ യുദ്ധത്തില്‍ നിന്ന് ഇസ്രായേല്‍ പിന്മാറണമെന്ന് പ്രമേയം അവതരിപ്പിച്ച് സഭാംഗം റജീന്‍ പുക്കുത്ത് പറഞ്ഞു. അതേസമയം പലസ്തീന്‍ അടക്കം പത്ത് പ്രമേയങ്ങളാണ് ഇന്ന് ലോക കേരള സഭയില്‍ പാസാക്കിയത്.

ലോക കേരള സഭയുടെ നാലാം സമ്മേളനമാണ് തിരുവനന്തപുരത്ത്. ഇന്ന് സമ്മേളനം അവസാനിക്കും. നേരത്തെ കുവൈത്ത് ദുരന്തത്തെ തുടര്‍ന്ന് സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു. ദു:ഖസൂചകമായി ഉദ്ഘാടന സമ്മേളനവും ആഘോഷ പരിപാടികളും ഒഴിവാക്കിയാണ് സമ്മാനം ആരംഭിച്ചത്. നിയമസഭയിലെ മുഴുവന്‍ അംഗങ്ങളും എംപിമാരും കേരളത്തിനകത്തും പുറത്തുമുള്ള മലയാളി പ്രതിനിധികളുമാണ് ലോക കേരള സഭയില്‍ പങ്കെടുക്കുന്നത്.
വിമാനക്കൂലി മുതല്‍ എന്‍ആര്‍ഐ ക്വാട്ടയിലെ ചൂഷണം വരെ സമ്മേളനത്തില്‍ ചര്‍ച്ചയായി. പ്രവാസി ക്ഷേമ പദ്ധതികള്‍ തങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് ഇതര സംസ്ഥാന മലയാളികളും ആവശ്യപ്പെട്ടു. മടങ്ങിവരുന്ന പ്രവാസികളുടെ നിക്ഷേപങ്ങള്‍ക്ക് ഗ്രീന്‍ ചാനല്‍ ഒരുക്കണം, മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിന് എംബാം സര്‍ട്ടിഫിക്കറ്റ് മുന്‍കൂര്‍ വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും പ്രവാസി അദാലത്ത് സംഘടിപ്പിക്കണമെന്നും ആവശ്യം ഉയര്‍ന്നു.












Click it and Unblock the Notifications