'മുഖ്യമന്ത്രിക്കെതിരായ വിധി പരിശോധിക്കേണ്ടത് നിയമസഭ';ലോകായുക്തയിൽ സിപിഐ-സിപിഎം ധാരണ
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയിൽ ഒടുവിൽ സി പി എം- സി പി ഐ ധാരണ. ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് എതിരെങ്കില്‍ സഭയില്‍വെച്ച് തീരുമാനം എടുക്കണമെന്നതാണ് സി പി ഐ നിർദ്ദേശം. മന്ത്രിമാര്‍ക്ക് എതിരായ ലോകായുക്ത വിധി പുനപരിശോധിക്കാൻ മുഖ്യമന്ത്രിയേയും, എംഎൽഎമാര്‍ക്ക് എതിരായ വിധി സ്പീക്കര്‍ക്കും പുനപരിശോധിക്കാവുന്ന തരത്തിൽ നിയമഭേദഗതി നടത്താം എന്നും ധാരണയായി.

ഞായറാഴ്ച നടന്ന സി പി ഐ-സി പി എം ചർച്ചയിൽ പ്രധാനമായും രണ്ട് നിർദ്ദേശങ്ങളായിരുന്നു സിപിഐ മുന്നോട്ട് വെച്ചത്. ഒന്നുകില്‍ മോഡല്‍ ലോക്പാല്‍ നിയമത്തിന്റെ മാതൃകയില്‍ പതിനാലാം വകുപ്പ് ഭേദഗതി ചെയ്യാം. അല്ലെങ്കില്‍ മുഖ്യമന്ത്രിക്കെതിരായ ഉത്തരവാണ് ലോകായുക്തയില്‍ നിന്ന് വരുന്നതെങ്കിൽ ഇത് സഭയിൽ ചർച്ചയ്ക്ക് വെക്കണം. സഭയിൽ വെയ്ക്കണമെന്ന നിർദ്ദേശമാണ് സിപിഎം ഇപ്പോൾ അംഗീകരിച്ചത്. ഇക്കാര്യം നിയമസഭയിൽ ഔദ്യോഗിക ഭേദഗതിയായി കൊണ്ടുവരാനാണ് നീക്കം. ലോകായുക്ത വിധിയുടെ പരിശോധനയ്ക്ക് സ്വതന്ത്ര സമിതിയെന്ന സി പി ഐ നിർദ്ദേശത്തിൽ നിയമ പ്രശ്നം ഉണ്ടെന്ന് നേരത്തേ സിപിഎം ചൂണ്ടിക്കാട്ടിയിരുന്നു.
നിയമനിര്‍മ്മാണത്തിനായുള്ള കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമായിരുന്നു. സെപ്തംബര്‍ രണ്ട് വരെയാണ് സമ്മേളനം നടക്കുക. സമ്മേളനത്തിനിടയിൽ ലോകായുക്ത നിയമഭേദഗതി ബിൽ സർക്കാർ അവതരിപ്പിക്കും. സർക്കാർ മുന്നോട്ട് വെച്ച ലോകായുക്ത നിയമഭേദഗതിയോട് സി പി ഐ നേരത്തേ എതിര്‍പ്പ് അറിയിച്ചിരുന്നു. ഇതോടെയാണ് സിപിഐയെ അനുനയിപ്പിക്കാനുള്ള ചർച്ചകൾ സിപിഎം ആരംഭിച്ചത്. കഴിഞ്ഞ ദിവസം സിപിഎം സിപിഐ നേതാക്കൾ എകെജി സെന്ററിൽ ചർച്ച നടത്തിയിരുന്നു.
സാധിക, സാരി, സുന്ദരി..മാറ്റിപിടിക്കാൻ ഉദ്ദേശമേയില്ല'; ലൗ ഇട്ട് നിറച്ച് ആരാധകരും..വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications