അപരന്മാര്‍ പാരയാകുമോ? പാര്‍ട്ടികള്‍ അങ്കലാപ്പില്‍
കോഴിക്കോട്: തിരഞ്ഞെടുപ്പായി കഴിഞ്ഞാല്‍ അപരന്മാര്‍ക്ക് വന്‍ ഡിമാന്റാണ്. കഴിഞ്ഞ തവണ കോഴിക്കോട് മണ്ഡലത്തില്‍ സിപിഎമ്മിലെ പി എ മുഹമ്മദ് റിയാസിനെ മുട്ടുകുത്തിച്ചത് അപരന്മാരാണെന്ന് പറഞ്ഞാല്‍ എത്ര പേര്‍ വിശ്വസിക്കും. എംകെ രാഘവന്റെ വിജയം 838ന് വോട്ടിനായിരുന്നു.
നാല് റിയാസുമാരാണ് പോരാട്ടത്തിനുണ്ടായിരുന്നത്. അതില്‍ ഒരാളുടെ പേര് പിഎ മുഹമ്മദ് റിയാസ് എന്നു തന്നെയായിരുന്നു. എല്ലാവരും ചേര്‍ന്ന് അടിച്ചു മാറ്റിയത് 5000ഓളം വോട്ടുകളായിരുന്നു. രാഘവനും ഉണ്ടായിരുന്നു ഒരു അപരന്‍(എം രാഘവന്‍) 1740 വോട്ട് അയാളും സ്വന്തമാക്കി.

കഴിഞ്ഞ തവണ പാലക്കാട് മത്സരിച്ച സതീശന്‍ പാച്ചേനിയുടെ മോഹവും തകര്‍ത്തത് അപരന്മാരാണ്. എംബി രാജേഷ് വിജയിച്ചത് 1820 വോട്ടിനാണ്. സതീശന്‍ ഇവി എന്ന അപരന്‍ തട്ടിയെടുത്തത് 5478 വോട്ടുകളായിരുന്നു. കോഴിക്കോട് ഇത്തവണ സിപിഎമ്മിനുവേണ്ടി മത്സരിക്കുന്നത് എ വിജയരാഘവനാണ്.












Click it and Unblock the Notifications