കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുതിരഞ്ഞെടുപ്പ്, പത്രിക സമര്‍പ്പണം പൂര്‍ത്തിയായി

Google Oneindia Malayalam News

തിരുവനന്തപുരം: ശനിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ പല മണ്ഡലങ്ങളിലും അപരന്മാരുടെ ഭീഷണി. കോഴിക്കോടും പൊന്നാനിയിലും അഞ്ചു പേരാണ് രംഗത്തുള്ളത്.

തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബെറ്ററ്റ് പി എബ്രഹാമിനെതിരേ ബി ബെന്നറ്റ് ബാബുവെന്ന അപരന്‍ രംഗത്തുണ്ട്. ബിജെപിയുടെ സീനിയര്‍ നേതാവ് ഒ രാജ ഗോപാലിനെയും വെറുതെ വിട്ടിട്ടില്ല. ടി രാജഗോപാലാണ് അപരന്‍.

Lok Sabha Election

ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ബിജുവിനെതിരേ മൂന്നു ബിജുവാണ് രംഗത്തുള്ളത്. പൊന്നാനിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി അബ്ദുറഹ്മാനെ കുടുക്കാന്‍ നാലുപേരാണ് രംഗത്തുള്ളത്. അതേ സമയം ചാലക്കുടി, കോട്ടയം, തൃശൂര്‍ എന്നീ മണ്ഡലങ്ങളില്‍ അപരന്മാരുടെ ശല്യം കുറവാണ്.

പേരും ഇനീഷ്യലും ഒരേ പോലുള്ള സ്ഥാനാര്‍ത്ഥികളാണ് ഏറ്റവും കൂടുതല്‍ തലവേദനയുണ്ടാക്കുകയെന്ന് കരുതുന്നു. ഇതു മറികടക്കാന്‍ വോട്ടിങ് യന്ത്രത്തിന്റെ പേപ്പര്‍ കോപ്പിയുമായി പ്രചാരണം നടത്താനാണ് പലരും പദ്ധതിയിടുന്നത്.

English summary
Filing of nominations for 20 Lok Sabha seats in Kerala going to polls on April 10 closed on Saturday, setting the stage for keen duels between Congress-led UDF and the CPI(M)-controlled LDF in all the constituencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X