നാമനിര്‍ദ്ദേശ പത്രിക, രസകരമായ കണക്കുകള്‍
തിരുവനന്തപുരം: കേരളത്തിലെ പൊതു തിരഞ്ഞെടുപ്പിന് ഇത്തവണ റെക്കോഡ് സ്ഥാനാര്‍ത്ഥികള്‍. ശനിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം പൂര്‍ത്തിയായപ്പോള്‍ 386 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്. തൊട്ടുമുമ്പത്തെ തിരഞ്ഞെടുപ്പില്‍ 324 പേരാണ് പത്രിക നല്‍കിയിരുന്നത്.
ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് കോഴിക്കോട്ട് 25 പേരാണ് രംഗത്തുള്ളത്. സ്ഥാനാര്‍ത്ഥികളുടെ എണ്ണം ഏറ്റവും കുറവുള്ളത് ആലത്തൂരും കോട്ടയത്തുമാണ്. 15 പേര്‍. മൂന്ന് പുതിയ പാര്‍ട്ടികളുടെ സാന്നിധ്യമാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി എന്നിവരുടെ പ്രകടനങ്ങള്‍ ചില മണ്ഡലങ്ങളിലെങ്കിലും നിര്‍ണായകമാകും.

പാലക്കാട് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി എംപി വീരേന്ദ്രകുമാറാണ് വയസ്സന്‍ സ്ഥാനാര്‍ത്ഥി. ആലത്തൂര്‍ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആല്‍ബിനാണ് ഏറ്റവും പ്രായം കുറവ്. ഏറ്റവും സമ്പന്നന്‍ ജനതാദള്‍ നേതാവായ വീരേന്ദ്രകുമാര്‍ തന്നെയാണ്. ആലത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സ്വത്തൊന്നുമില്ലെന്നാണ് സത്യവാങ് മൂലം നല്‍കിയിട്ടുള്ളത്.
നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 24ന് പൂര്‍ത്തിയാകും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 26ാണ്.












Click it and Unblock the Notifications