ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട ലോറിയുടെ ഡ്രൈവര്‍ റോഡിലേക്ക് തെറിച്ച് വീണ് മരിച്ചു
മലപ്പുറം: ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട ലോറിയുടെ ഡ്രൈവര്‍ റോഡിലേക്ക് തെറിച്ച് വീണ് മരിച്ചു. പെരുമണ്ണ ക്ലാരി കോഴിച്ചെന ചെട്ടിയാം കിണര്‍ സ്വദേശി കുഴിക്കാട്ടില്‍ ബീരാന്‍ കുട്ടിയുടെ മകന്‍ ഷുഹൈബ് (27) ആണ് മരിച്ചത്. ഇന്നലെ (വെള്ളി)ചെങ്കുവെട്ടിയില്‍ വെച്ചാണ് അപകടം.
നോട്ട് നിരോധനം കൊണ്ട് നേട്ടമുണ്ടാക്കിയത് ചൈന!! ജിഎസ്ടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആപത്ത് മാത്രം
പാലുമായി പോകുകയായിരുന്ന ലോറി എതിരെ വന്ന ബൈക്കിനെ കട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഡിവൈഡറില്‍ ഇടിച്ച ലോറി പിന്നീട് കാറിലിടിക്കുകയും ചെയ്തു.

മരിച്ച ഷുഹൈബ്
റോഡിലേക്ക് തെറിച്ച് വീണ ഷുഹൈബിന് തലക്ക് സാരമായി പരിക്കേറ്റു. ഉടനെ കോട്ടക്കല്‍ മിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകീട്ട് ആറ് മണിയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം ഇന്ന )പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ചെട്ടിയാംകിണര്‍ മഹല്ല് ജുമുഅത്ത് പള്ളിയില്‍ കബറടക്കി. മാതാവ്: കുഞ്ഞായിഷ, ഭാര്യ: റഷീദ, സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, ഉസ്മാന്‍, മഷ്ഹൂദ്, ജമീല, ജന്നത്ത്.












Click it and Unblock the Notifications