കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടമ്മയുടെ കൊലപാതകം; കാമുകന്‍ അറസ്റ്റില്‍

  • By Gokul
Google Oneindia Malayalam News

അന്തിക്കാട്: തൃപ്രയാര്‍ കിഴക്കേനട കാനോലിപ്പുഴയുടെ തീരത്ത് അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറായ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കോലഴി അത്തേക്കാട് താമസിക്കുന്ന വടൂക്കര വലിയവീട്ടില്‍ സ്റ്റീഫനെ(30)യാണ് അറസ്റ്റ്‌ചെയ്തത്. നാലുവര്‍ഷത്തോളമായി ഇയാള്‍ക്കൊപ്പം താമസിക്കുന്ന ചിയ്യാരം വാക റോഡിലെ മുരിങ്ങത്തേരി പോള്‍ മകള്‍ സോയ (39)യാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഡിസംബര്‍ 11നാണ് കാനോലിപ്പുഴയുടെ തീരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അജ്ഞാത ജഡമെന്ന രീതിയില്‍ ജില്ലയിലെ എല്ലാ സ്‌റ്റേഷനുകളിലേക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ സ്ത്രീയെ കാണാതായതായി ആരും പരാതി നല്‍കാത്തതിനാല്‍ വിവരമൊന്നും ലഭിച്ചില്ല. പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടും ആരും വരാതായതോടെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം താന്ന്യം പഞ്ചായത്തിലെ വാലി പൊതുശ്മശാനത്തില്‍ ജഡം സംസ്‌കരിച്ചു.

arrest

ഈ മാസം 22ന് ചിലര്‍ പത്രപ്പരസ്യം അവിചാരിതമായി കണ്ടതാണ് കൊലപാതകത്തിന്റെ ചുരുളഴിയാന്‍ ഇടയായത്. ഗുരുവായൂര്‍ മറ്റം ഭാഗത്തുനിന്നുള്ളവര്‍ മരിച്ചത് സോയയാണെന്ന വിവരം പോലീസിന് കൈമാറി. മറ്റത്തെ സൂപ്പര്‍മാര്‍ക്കറ്റ് കെട്ടിടത്തിന്റെ മുകളില്‍ സോയയും സ്റ്റീഫനും കുട്ടികളും താമസിച്ചിരുന്നതായും ഇവര്‍ പോലീസിന് വിവരം നല്‍കി. വഴിവിട്ട ജീവതം നയിച്ചതിനാല്‍ സോയയെ അന്വേഷിക്കാറില്ലെന്നായിരുന്നു സോയയുടെ വീട്ടില്‍ നിന്നും ലഭിച്ച മറുപടി.

നേരത്തെ വിവാഹിതയായിരുന്ന രണ്ടുകുട്ടികളുടെ അമ്മകൂടിയായ സോയ ഭര്‍ത്താവ് മരിച്ചശേഷമാണ് സ്റ്റീഫനൊപ്പം താമസമാക്കിയത്. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. മരിക്കുമ്പോള്‍ ആറുമാസം ഗര്‍ഭിണിയുമായിരുന്നു സോയ. സ്റ്റീഫന്റെ സ്വത്തിനായി നിരന്തരം ആവശ്യപ്പെട്ടതാണ് കൊലയ്ക്ക് കാരണമായതെന്നാണ് പ്രതി പോലീസിനോട് വെളിപ്പെടുത്തിയത്. ഡിസംബര്‍ 10ന് രാത്രി സോയയെ ഉറക്ക ഗുളിക നല്‍കി മയക്കിയശേഷം ഓട്ടോയില്‍ കയറ്റി തൃപ്രയാര്‍ പാലത്തിനു മുകളില്‍ നിന്നും പുഴയിലേക്ക് തള്ളിയിട്ടാണ് സോയയെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. അമ്മ ഒളിച്ചോടിയെന്നു പറഞ്ഞ് കുട്ടികളെ പിന്നീട് അനാഥാലയത്തിലാക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

English summary
Lover arrested for woman's murder in Anthikad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X