കൈകള്‍ ബന്ധിച്ച് 1000 അടി ഉയരത്തില്‍ നിന്ന് ചാടി കമിതാക്കള്‍ മരിച്ചു
നെടുങ്കണ്ടം: പ്രണയം തലയ്ക്ക് പിടിച്ചാല്‍ പിന്നെ കമിതാക്കള്‍ക്ക് നല്ല ബുദ്ധി നഷ്ടപ്പെടുമെന്ന് പറയുന്നതില്‍ അല്‍പ്പം കാര്യമുണ്ട് കേട്ടോ. നെടുങ്കണ്ടം സ്വദേശികളായ കമിതാക്കളാണ് വീട്ടുകാര്‍ വിവാഹത്തിന് എതിര്‍ത്തതോടെ ആയിരം അടി ഉയരത്തില്‍ നിന്ന് താഴേയ്ക്ക് ചാടി മരിച്ചത്. രാമക്കല്‍മേടിലെ വ്യൂ പോയിന്റില്‍ നിന്ന് താഴേയ്ക്ക് ചാടിയാണ് മരിച്ചത്.
പുറ്റടിയിലെ സ്വകാര്യ കൊളെജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി കിഷോര്‍(19), നെടുങ്കണ്ടത്തെ സ്വകാര്യ സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിനി ഡെല്‍ന(16) എന്നിവരാണ് ആത്മഹത്യ ചെയ്തത്. വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തോടെയാണ് 19കാരനും 16 കാരിയും ആത്മഹത്യ ചെയ്തത്. മരിയ്ക്കുന്നതിന് മുമ്പ് കിഷോര്‍ സുഹൃത്തക്കള്‍ക്ക് മൊബൈല്‍ സന്ദേശമയച്ചിരുന്നു.

ബുധനാഴ്ച കമിതാക്കളുടെ മൃതദേഹം തമിഴ്‌നാട്ടിലെ പുല്‍മേട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഷാള്‍ ഉപയോഗിച്ച് കൈകള്‍ പരസ്പരം കൂട്ടിക്കെട്ടിയ ശേഷം താഴേയ്ക്ക് ചാടുകയായിരുന്നു. കുട്ടികളെ കാണാതായതോടെ ബന്ധുക്കളും സുഹൃത്തുക്കളും തിരച്ചില്‍ നടത്തിയിരുന്നു. അപ്പോഴാണ് പുലര്‍ച്ചെ ഒരുമണിയോടെ മരിയ്ക്കാന്‍ പോവുകയാണെന്ന് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് തിരച്ചില്‍ സംഘം രാമക്കല്‍മേട്ടിലെത്തി. തമിഴ്‌നാട്ടിലെ പുല്‍മേട്ടില്‍ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ നെടുങ്കണ്ടം പൊലീസ് കേസെടുത്തു.












Click it and Unblock the Notifications