കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബില്ലുകള്‍ സൂക്ഷിക്കാറുണ്ടോ? ലക്കി ബിൽ ആപ്പിലൂടെ നേടാം കോടികളുടെ സമ്മാനങ്ങള്‍

Google Oneindia Malayalam News

സാധനങ്ങള്‍ വാങ്ങുന്ന ബില്ലുകള്‍ കയ്യിലുണ്ടെങ്കില്‍ ഭാഗ്യസമ്മാനം നിങ്ങളേയും തേടിയെത്തിയേക്കാം. ബില്ലുകള്‍ ലക്കി ബില്‍ മൊബൈല്‍ ആപ്പില്‍ അപ് ലോഡ് ചെയ്യുന്നവര്‍ക്കാണ് അവസരം. കടകളില്‍ നിന്ന് വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ജി.എസ്.ടി ബില്ലുകൾ ലക്കി ബിൽ മൊബൈൽ ആപ്പിൽ അപ് ലോഡ് ചെയ്താല്‍ 5 കോടിയുടെ ഭാഗ്യ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.

ജിഎസ്‌ടി രേഖപ്പെടുത്തിയ ഏതു ബില്ലും ഗുണഭോക്താവിന് ലക്കി ബിൽ‌ ആപ്പിലേക്ക്‌ ലോഡ്‌ ചെയ്യാം.അപ് ലോഡ് ചെയ്യുന്ന ഓരോ ബില്ലിനും നാലു സമ്മാനങ്ങൾ വരെ ലഭിച്ചേക്കാം. പ്രതിദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങൾക്കു പുറമെ ബംബർ സമ്മാനവും ഉണ്ട്. ഉത്സവ കാലങ്ങളിൽ പ്രത്യേക നറുക്കെടുപ്പിലൂടെ വലിയ സമ്മാനങ്ങളും നൽകും.

malappuram

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ലക്കി ബിൽ ആപ് ഡൗൺലോഡു ചെയ്യാം. സംസ്ഥാന ചരക്കു സേവന നികുതി വെബ് സൈറ്റായ www.keralataxes.gov.in ൽ നിന്നും ആപ്പ് ലഭിക്കും. തുടർന്ന് പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ നൽകി റജിസ്റ്റർ ചെയ്യണം. പിന്നീട് ബില്ലുകൾ അപ് ലോഡുചെയ്യാം.

ഇങ്ങനെ ചെയ്യുന്നവരിൽ നിന്ന് നറുക്കിട്ടെടുത്താണ് സമ്മാനങ്ങൾ നൽകുന്നത്. ഓഗസ്റ്റ് 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ലക്കി ബിൽ ആപ്പ് പുറത്തിറക്കും. വിശദ വിവരങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെടാം. 0471 155300. ഇമെയിൽ: [email protected]

'ഒഴിവാക്കലാണ് അവരുടെ ലക്ഷ്യം',ഞങ്ങള്‍ക്കിഷ്ടം ഈ മണ്ണില്‍ മരിച്ചു വീഴാൻ': കെ സുരേന്ദ്രന് ജലീലിന്‍റെ മറുപടി'ഒഴിവാക്കലാണ് അവരുടെ ലക്ഷ്യം',ഞങ്ങള്‍ക്കിഷ്ടം ഈ മണ്ണില്‍ മരിച്ചു വീഴാൻ': കെ സുരേന്ദ്രന് ജലീലിന്‍റെ മറുപടി

എൽഡിഎഫ്‌ സർക്കാരിന്റെ ഒരു തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനം കൂടിയായിരുന്ന ലക്കി ബില്‍ പദ്ധതി. പൊതുജനങ്ങളുടെ ജിഎസ്‌ടി ഇൻവോയിസുകളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെടുന്നവയ്‌ക്ക്‌ ആകർഷകമായ സമ്മാനങ്ങൾ ഉറപ്പാക്കുന്ന ലക്കി ബിൽ പദ്ധതിക്ക്‌ ഈവർഷം ബജറ്റിൽ അഞ്ചു കോടി രൂപ വകയിരുത്തി ലക്കി ബിൽ സ്‌കീം പ്രഖ്യാപിച്ചിരുന്നു. പൊതുജനങ്ങൾക്ക്‌ സാധനങ്ങൾക്കും സേവനങ്ങൾക്കും കിട്ടുന്ന ബില്ലുകൾ നേരിട്ട് ജിഎസ്‌ടി വകുപ്പിന് ലഭ്യമാക്കാൻ ലക്കി ബിൽ ആപ് സഹായിക്കും.

ബിൽ ചോദിച്ചു വാങ്ങാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നതിന്‌ സമ്മാന പദ്ധതി സഹായകമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കൃത്യമായ ബിൽ നൽകാൻ വ്യാപാരികൾ നിർബന്ധിതമാകുന്നതിലൂടെ ജനങ്ങളിൽനിന്ന്‌ ഈടാക്കുന്ന നികുതി പൂർണമായും സർക്കാരിലേക്ക് എത്തുന്നുവെന്ന്‌ ഉറപ്പിക്കാനുമാകും.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

പുത്തൻ ഫോട്ടോകളുമായി കാളിദാസ് ജയറാം... പൊളിലുക്കെന്ന് ആരാധകര്‍ ... കാണാം ചിത്രങ്ങള്‍

English summary
lucky bill app providing huge offers app will inaugurate today by kerala chief minister pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X