Get Updates
Get notified of breaking news, exclusive insights, and must-see stories!

നേരെ ലുലുവിലേക്ക് വിട്ടോളൂ, പത്ത് ദിവസം നീണ്ട് നിൽക്കുന്ന ആഘോഷ മാമാങ്കം, 'ഓണം ഇവിടെയാണ്'

കൊച്ചി: ലുലുമാളിലെ ഓണാഘോഷപരിപാടികൾക്ക് തുടക്കമായി.'ഓണം ഇവിടെയാണ്' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷം ഗായകരായ വിജയ് യേശുദാസ്, സുധീപ് കുമാർ, രഞ്ജിനി ജോസ് , രാകേഷ് ബ്രഹ്മനാന്ദൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പത്ത്ദിവസം നീണ്ടും നിൽക്കുന്ന ആഘോഷങ്ങൾ അടുത്തമാസം ഏഴിന് സമാപിക്കും.

ഓണത്തെ വരവേറ്റ് ലുലു മാളിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ ചുട്ടിമുഖൻ ശിൽപ്പത്തിന് 20അടി ഉയരമുണ്ട്. കഥകളിയുമായി ബന്ധപ്പെട്ട് ലുലു ചെയ്ത സാങ്കൽപ്പിക ശിൽപമാണ് ചുട്ടിമുഖൻ. കഥകളി മുഖത്തിലുള്ള വേഴാമ്പലാണ് ചുട്ടിമുഖനിലൂടെ അവതരിപ്പിക്കുന്നത്. ഇത് കൂടാതെ നാ​ഗമുഖി, കാക്കത്തമ്പുരാൻ എന്നിവയും ലുലുവിൽ ഓണ ശിൽപ പ്രദർശനത്തിനുണ്ടാകും. ലുലു ഫുഡ് കോർട്ടിലൊരുക്കിയ വി. ആർ വള്ളംകളിയും വെറിട്ട കാഴ്ചയാണ്.

ആഘോഷത്തിൽ പ്രമുഖ ചലച്ചിത്ര പിന്നണി ​ഗായകർ നേതൃത്വം നൽകുന്ന സം​ഗീ​ത വിരുന്നും കുട്ടികൾക്കായുള്ള വിനോദപരിപാടികളും അരങ്ങേറും. 28ന് മെ​ഗാ കേരള ആർട് ഫ്യൂഷൻ, 29ന് അഖിലകേരള വടംവലി മത്സരം, കുട്ടിമാവേലി, 30ന് പുലിക്കളി എന്നിവ അരങ്ങേറും. വിവിധ ബാൻഡുകളായ ഉറുമി, ചെമ്മീൻ, ഹരിശങ്കർ എന്നിവർ ഒരുക്കുന്ന സം​ഗീത വിരുന്ന് ഓ​ഗസ്റ്റ് 31 അവതരിപ്പിക്കും.

lulu

സെപ്റ്റംമ്പർ 1ന് തിരുവാതിര, രണ്ടിന് കുട്ടിയോണം, ഉത്രാടം ദിനത്തിൽ ഓണപ്പൊട്ടൻ, ജി​ഗർതണ്ട ബാൻഡിന്റെ സം​ഗീതവിരുന്നും അരങ്ങേറും. തിരുവോണ നാളിൽ അവതരിപ്പിക്കുന്ന ​ഗരുഡൻ പറവ വ്യത്യസ്ത കലാവിരുന്നായി മാറും. ആഘോഷങ്ങളുടെ ഭാ​ഗമായി കൊച്ചി ലുലു മാൾ പുറത്തിറക്കിയ അവതരണം ​ഗാനം ​ഗായകൻ വിജയ് യേശുദാസ് പ്രകാശനം ചെയ്തു. ചടങ്ങിൽ ലുലു ഡയറക്ടർ സാദിഖ് കാസിം, റീജണൽ മാനേജർ സുധീഷ് നായർ, മീഡിയ ഹെഡ് എൻ.ബി സ്വരാജ്, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത് എന്നിവർ പ്രസം​ഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+