കൊച്ചി ലുലുവിൽ വെറൈറ്റി 'കേക്ക് മേള'; ക്രിസ്‌മസ്-ന്യൂയർ ആഘോഷം പൊളിക്കും, ഉദ്‌ഘാടനം ചെയ്‌ത് താരങ്ങൾ
കൊച്ചി: ഈ വർഷത്തെ ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി ലുലുമാളിൽ തുടങ്ങിയ 'കേക്ക് മേള' ഉദ്‌ഘാടനം ചെയ്‌ത് പ്രമുഖ സിനിമാ താരങ്ങളായ രാജ് ബി ഷെട്ടിയും അപര്‍ണാ ബാലമുരളിയും. വർണാഭമായ അന്തരീക്ഷത്തിലാണ് ലുലു ഹൈപ്പർമാർക്കറ്റിലെ പ്രത്യേക കേക്ക് മേളയുടെ ഉദ്‌ഘാടന ചടങ്ങുകൾ നടന്നത്.
ലുലുവില്‍ മിക്‌സ് ചെയ്‌ത പ്ലം കേക്കുകള്‍ക്ക് പുറമേ യൂറോപ്യൻ രാജ്യങ്ങളായ യുകെ, സ്‌പെയിന്‍, ബെല്‍ജിയം എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്‌ത വിദേശ നിര്‍മ്മിത നോണ്‍ ആള്‍ക്കഹോളിക്ക് വൈനുകളുടെ ശേഖരവും ഇത്തവണ ലുലുവിലെ ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങളുടെ മാറ്റ് കൂട്ടുന്നുണ്ട്. ഇനിയുള്ള അവധി ദിവസങ്ങളിൽ ഈ സ്‌റ്റാളിൽ ഉൾപ്പെടെ തിരക്ക് വർധിക്കുമെന്നാണ് വിലയിരുത്തൽ.

ഇരുപതിലേറെ വ്യത്യസ്‌ത പ്ലം കേക്കുകളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. ക്രിസ്‌മസ് ആഘോഷങ്ങള്‍ക്ക് നിറം കൂട്ടാന്‍ ഇനി വ്യത്യസ്‌ത രൂചിക്കൂട്ടിലൊരുങ്ങിയ പ്ലം കേക്കുകള്‍ ലുലുവില്‍ ലഭിക്കും. ലുലു ഹൈപ്പറിനു പുറമേ ക്രിസ്‌മസ് സ്‌പെഷ്യല്‍ സ്‌റ്റാളും സാന്റാ സ്ട്രീറ്റിനൊപ്പം മാളില്‍ തുറന്നിട്ടുണ്ട്. നിരവധി സന്ദര്‍ശകരാണ് ദിനം പ്രതി സാന്റാ സ്ട്രീറ്റിലേക്ക് എത്തുന്നത്. നോണ്‍-ആല്‍ക്കഹോളിക് വൈനുകളുടെ സ്‌റ്റാളും ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്.
ലുലുവിലെ ക്രിസ്‌മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നടൻ രാജ് ബി ഷെട്ടി പ്രതികരിച്ചു. മാളില്‍ സംഘടിപ്പിച്ച വ്യത്യസ്‌തമായ ക്രിസ്‌മസ് സ്‌റ്റാള്‍ സന്ദര്‍ശകര്‍ക്ക് നവ്യാനുഭവമാകുമെന്ന് അപര്‍ണാ ബാലമുരളിയും പറഞ്ഞു. ചടങ്ങിൽ ലുലു റീട്ടെയില്‍ ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, കൊച്ചി ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്‌ണു രഘുനാഥ്, ബയിങ് മാനേജര്‍ സന്തോഷ് കുമാര്‍, ലുലു റീട്ടയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രാജീവ് രവീന്ദ്രന്‍ നായര്‍ തുടങ്ങിയവ പങ്കെടുത്തു.
250 ഗ്രാം മുതല്‍ 1 കിലോ വരെ അടങ്ങുന്ന 20ല്‍ പരം വ്യത്യസ്‌തമായ പ്ലം കേക്കുകളുമായിട്ടാണ് കൊച്ചി ലുലുവിലെ സ്‌റ്റാള്‍ വിപണം തുടരുന്നത്. കേക്ക് മിക്‌സിങ്ങ് ആഘോഷങ്ങളും ഒട്ടും തനിമ ചോരാതെയാണ് നടത്തിയത്. തേന്‍, ചോക്ലേറ്റ് തുടങ്ങി കേക്ക് വിഭവങ്ങള്‍ നീളുന്നു. ഇതിന് പുറമേ മുട്ട ഉള്‍പ്പെടുത്താത്ത പ്ലം കേക്കും മേളയിലെ മറ്റൊരു സ്‌പെഷ്യല്‍ വിഭവമാണ്. കൂടാതെ ലുലു സാന്റാ സ്ട്രീറ്റില്‍ വേറിട്ട കലാപരിപാടികളും ദിനംപ്രതി നടക്കുന്നുണ്ട്.












Click it and Unblock the Notifications