ബിൽ നൽകി 'ലക്ക്' അടിച്ചവർക്ക് ആഡംബര റിസോർട്ടിൽ താമസം, ഹിറ്റായി സർക്കാരിന്റെ 'ലക്കി ബിൽ'
സംസ്ഥാന ജി.എസ്.ടി വകുപ്പ് പുറത്തിറക്കിയ 'ലക്കി ബിൽ' ആപ്പിലെ പ്രതിവാര നറുക്കെടുപ്പിൽ വിജയികൾക്ക് കെ.ടി.ഡി.സി റിസോർട്ടുകളിൽ ആഡംബര താമസം. നറുക്കെടുപ്പിൽ വിജയികളായ 25 പേർക്ക് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടൽ, കുമരകത്തെ വാട്ടർ സ്‌കേപ്സ് റിസോർട്ട്, മൂന്നാർ ടീ കൗണ്ടി ഹിൽ റിസോർട്, തേക്കടി ആരണ്യ നിവാസ്, കൊച്ചിയിലെ ബോൾഗാട്ടി പാലസ് & ഐലന്റ് റിസോർട് എന്നിവിടങ്ങളിലാണ് സൗജന്യ താമസ സൗകര്യം ലഭിക്കുന്നത്.
ലക്കി ബിൽ ആപ്പിന്റെ ആദ്യ പ്രതിവാര നറുക്കെടുപ്പാണ് നടന്നത്. വിജയികൾക്ക് രണ്ട് രാത്രിയും മൂന്ന് പകലും ഉൾപ്പെടുന്ന താമസ സൗകര്യമാണ് സമ്മാനമായി ലഭിക്കുക. ലക്കി ബിൽ ആപ്പിലെ റിവാർഡ് വിഭാഗത്തിൽ ലഭിച്ച സന്ദേശത്തിൽ നൽകിയിട്ടുള്ള ഫോൺ നമ്പറിലോ, ഇ-മെയിൽ വിലാസത്തതിലോ ബന്ധപ്പെട്ട് താമസം ബുക്ക് ചെയ്യണം.

പ്രതിദിന നറുക്കെടുപ്പിൽ ഇതുവരെ വിജയികളായവർക്കുള്ള ഗിഫ്റ്റ് പാക്കറ്റുകൾ ഉടൻ വിതരണം ചെയ്തു തുടങ്ങും. വിജയികൾക്ക് കുടുംബശ്രീ, വനശ്രീ എന്നിവർ നൽകുന്ന 1000/- രൂപ വിലയുള്ള ഗിഫ്റ്റ് പാക്കറ്റാണ് സമ്മാനമായി ലഭിക്കുന്നത്. 10 ലക്ഷം രൂപ ഒന്നാം സമ്മാനം ഉള്ള പ്രതിമാസ നറുക്കെടുപ്പ് സെപ്റ്റംബർ ആദ്യവാരത്തിൽ നടക്കും. ഓണത്തോട് അനുബന്ധിച്ച് 25 ലക്ഷം രൂപ സമ്മാനം നൽകുന്ന ബംബർ നറുക്കെടുപ്പും നടക്കും.

സാധനങ്ങള്‍ വാങ്ങുന്ന ബില്ലുകള്‍ കയ്യിലുണ്ടെങ്കില്‍ ലക്കി ബില്‍ മൊബൈല്‍ ആപ്പില്‍ അപ് ലോഡ് ചെയ്യുന്നവര്‍ക്കാണ് അവസരം. കടകളില്‍ നിന്ന് വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ജി.എസ്.ടി ബില്ലുകൾ ലക്കി ബിൽ മൊബൈൽ ആപ്പിൽ അപ് ലോഡ് ചെയ്യുന്നവർക്കായി 5 കോടിയുടെ ഭാഗ്യ സമ്മാനങ്ങളാണ് സർക്കാർ ഒരുക്കിയത്.

ജിഎസ്‌ടി രേഖപ്പെടുത്തിയ ഏതു ബില്ലും ഗുണഭോക്താവിന് ലക്കി ബിൽ ആപ്പിലേക്ക് ലോഡ് ചെയ്യാം.അപ് ലോഡ് ചെയ്യുന്ന ഓരോ ബില്ലിനും നാലു സമ്മാനങ്ങൾ വരെ ലഭിച്ചേക്കാം. പ്രതിദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങൾക്കു പുറമെ ബംബർ സമ്മാനവും ഉണ്ട്. ഉത്സവ കാലങ്ങളിൽ പ്രത്യേക നറുക്കെടുപ്പിലൂടെ വലിയ സമ്മാനങ്ങളും നൽകും.ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ലക്കി ബിൽ ആപ് ഡൗൺലോഡു ചെയ്യാം. സംസ്ഥാന ചരക്കു സേവന നികുതി വെബ് സൈറ്റായ www.keralataxes.gov.in ൽ നിന്നും ആപ്പ് ലഭിക്കും.

തുടർന്ന് പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ നൽകി റജിസ്റ്റർ ചെയ്യണം. പിന്നീട് ബില്ലുകൾ അപ് ലോഡുചെയ്യാം.ഇങ്ങനെ ചെയ്യുന്നവരിൽ നിന്ന് നറുക്കിട്ടെടുത്താണ് സമ്മാനങ്ങൾ നൽകുന്നത്. ഓഗസ്റ്റ് 16നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ലക്കി ബിൽ ആപ്പ് പുറത്തിറക്കിയത്.എൽഡിഎഫ് സർക്കാരിന്റെ ഒരു തെരഞ്ഞെടുപ്പ് വാഗ്‌ദാനം കൂടിയായിരുന്ന ലക്കി ബില്‍ പദ്ധതി.

പൊതുജനങ്ങളുടെ ജിഎസ്‌ടി ഇൻവോയിസുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവയ്‌ക്ക് ആകർഷകമായ സമ്മാനങ്ങൾ ഉറപ്പാക്കുന്ന ലക്കി ബിൽ പദ്ധതിക്ക് ഈവർഷം ബജറ്റിൽ അഞ്ചു കോടി രൂപ വകയിരുത്തി ലക്കി ബിൽ സ്‌കീം പ്രഖ്യാപിച്ചിരുന്നു.പൊതുജനങ്ങൾക്ക് സാധനങ്ങൾക്കും സേവനങ്ങൾക്കും കിട്ടുന്ന ബില്ലുകൾ നേരിട്ട് ജിഎസ്‌ടി വകുപ്പിന് ലഭ്യമാക്കാൻ ലക്കി ബിൽ ആപ് സഹായിക്കും.ബിൽ ചോദിച്ചു വാങ്ങാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നതിന് സമ്മാന പദ്ധതി സഹായകമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കൃത്യമായ ബിൽ നൽകാൻ വ്യാപാരികൾ നിർബന്ധിതമാകുന്നതിലൂടെ ജനങ്ങളിൽനിന്ന് ഈടാക്കുന്ന നികുതി പൂർണമായും സർക്കാരിലേക്ക് എത്തുന്നുവെന്ന് ഉറപ്പിക്കാനുമാകും.
ക്യൂട്ട്, സ്റ്റൈലിഷ് , സ്മാർട്ട്, ....തരംഗമാകാൻ എസ്തറിന്റെ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ












Click it and Unblock the Notifications