കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റരുത്; കോടതിയില്‍ ശിവശങ്കര്‍ പറഞ്ഞത്; കാരണം ഇത്‌

Google Oneindia Malayalam News

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ കര്‍ണാടകയിലേക്കു മാറ്റണമെന്ന ഇഡിയുടെ ആവശ്യത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തു. ഇഡിയുടെ അപേക്ഷയില്‍ എന്തെങ്കിലും ഉത്തരവ് പുറപ്പടുവിക്കുന്നതിനു മുന്‍പു തന്റെ വാദം കേള്‍ക്കണം എന്നാണ് ആവശ്യം.

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരും പൊലീസും ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് കോടതി മാറ്റാന്‍ ഇഡി അപേക്ഷ നല്‍കിയത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ കേസിലെ പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെങ്കില്‍ കോടതിയില്‍ സമര്‍പ്പിക്കാം എന്നും ഇഡി അറിയിച്ചിരുന്നു. ഈ മാസം ആറിനാണ് 59 പേജുള്ള ഹര്‍ജി ഇഡി ഫയല്‍ ചെയ്തത്. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ആവശ്യം.

വീണ്ടും കുരുക്കിലായി ദിലീപ്; ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ ദിലീപിനെതിരെ കേസ്വീണ്ടും കുരുക്കിലായി ദിലീപ്; ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ ദിലീപിനെതിരെ കേസ്

1


വിചാരണാനടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങാനിരിക്കെയായിരുന്നു ഇഡിയുടെ നിര്‍ണായക നീക്കം. അന്വേഷണത്തിന്റെ തുടക്കം മുതല്‍ കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കുന്നു. കേസില്‍ പ്രതിയായ ഏറെ സ്വാധീനമുള്ള ഉന്നതനു വേണ്ടിയാണിത്. സ്വപ്നയുടെ മൊഴി മാറ്റിക്കാനും സമ്മര്‍ദമുണ്ട്. വിസ്താരം കേരളത്തില്‍ നടന്നാല്‍ സ്വാധീനമുളള ഉന്നതര്‍ തടസ്സമുണ്ടാക്കും. വ്യാജ തെളിവുകളുണ്ടാക്കി വിചാരണ അട്ടിമറിച്ചേക്കുമെന്നും ഹര്‍ജിയില്‍ ഇഡി ആരോപിച്ചു.

2


ഇഡി പറഞ്ഞത്: അന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ കേസ് അട്ടിമറിയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കുന്നു. കേസില്‍ പ്രതിയായ ഏറെ സ്വാധീനമുളള ഉന്നതന് വേണ്ടിയാണിത്. സ്വപ്ന സുരേഷിന്റെ മൊഴി മാറ്റിക്കാന്‍ സമ്മര്‍ദമുണ്ട്. വിസ്താരം കേരളത്തില്‍ നടന്നാല്‍ സ്വാധീനമുളള ഉന്നതര്‍ തടസമുണ്ടാക്കുകയും വ്യാജ തെളിവുകള്‍ ഉണ്ടാക്കി വിചാരണ അട്ടിമറിക്കാനും ഇടയുണ്ട്. അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത തകര്‍ക്കും വിധമുളള പ്രചാരണമുണ്ടാകും.

3


അന്വേഷണ ഏജന്‍സിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുന്നു. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുത്തു. കേന്ദ്ര ഏജന്‍സിക്കെതിരെ ജുഡ്യഷ്യല്‍ കമ്മീഷനെ വരെ നിയമിച്ച് വ്യാജ തെളിവുണ്ടാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും ഹര്‍ജിയില്‍ പറയുന്നു.അതിനിടെ, മുഖ്യമന്ത്രിക്ക് എതിരായ രഹസ്യ മൊഴി ഇ.ഡി. സുപ്രീംകോടതിക്ക് കൈമാറിയാല്‍ അതിനെ എങ്ങനെ നേരിടണമെന്നതിനെ സംബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച തുടങ്ങിയതായാണ് സൂചന.

'ആരാണ് ചെയ്തത് അവരുടെ ലക്ഷ്യമെന്ത്'? 'അക്കാര്യം പറഞ്ഞത് അതിജീവിത തന്നെ', 'ക്രൈംബ്രാഞ്ചിന് ആത്മവിശ്വാസം'<br />'ആരാണ് ചെയ്തത് അവരുടെ ലക്ഷ്യമെന്ത്'? 'അക്കാര്യം പറഞ്ഞത് അതിജീവിത തന്നെ', 'ക്രൈംബ്രാഞ്ചിന് ആത്മവിശ്വാസം'

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid
4


മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ആണു നോട്ടീസ് പോലും ലഭിക്കുന്നതിന് മുമ്പ് സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജിയെ എതിര്‍ത്ത് ഹാജരാകാന്‍ ശിവശങ്കര്‍ തീരുമാനിച്ചത്. ഇ.ഡി.യുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും ശിവശങ്കറിന്റെയും വിലയിരുത്തല്‍. സമീപകാലത്ത് ഒന്നും വിചാരണ ആരംഭിക്കാന്‍ ഇടയില്ലാത്ത കേസില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജിയുമായി ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചത് വിഷയം രാഷ്ട്രീയ വിവാദം ആക്കാനാണെന്ന് സര്‍ക്കാരും കരുതുന്നു.
അതേസമയം, എം.ശിവശങ്കറിനെ ജനുവരിയില്‍ സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു. ഇപ്പോള്‍ കായികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് അദ്ദേഹം.

തളരാന്‍ വേറെ ആളെ നോക്കണം..സീന്‍ കളറാക്കി ദില്‍ഷ പ്രസന്നന്‍

English summary
M Sivasankar filed petition in Supreme Court against ED's move to transfer Gold Smuggling case trail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X