Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് കസ്റ്റംസ്; എം ശിവശങ്കരന്‍ 29ാം പ്രതി

കൊച്ചി : നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കുറ്റപത്രം കസ്റ്റംസ് സമര്‍പ്പിച്ചു. 29 പ്രതികള്‍ക്കെതിരെ കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ സരിത്ത് ഒന്നാം പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി 29ാം പ്രതിയുമാണ്.

kerala

മൂവായിരം പേജുള്ള കുറ്റപത്രമാണ് ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തില്‍ തീവ്രവാദ ബന്ധമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. മന്ത്രിമാര്‍ക്കോ നേതാക്കള്‍ക്കോ ബന്ധമുളളതായും കണ്ടെത്താനായില്ലെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

21 തവണയായി 169 കിലോ സ്വര്‍ണം കടത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഉന്നത പദവിയിലിരിക്കുന്ന എം ശിവശങ്കര്‍ സ്വര്‍ണക്കടത്തിനെ കുറിച്ച് അറിഞ്ഞിട്ടും അക്കാര്യം മറച്ചുവച്ചത് ഗുരുതര കുറ്റകൃത്യമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു . അതേ സമയം, ദിവസങ്ങള്‍ക്ക് മുമ്പ് ഈ കേസില്‍ അറസ്റ്റിലായ പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായിയിരുന്നു. കോഫെപോസ തടവ് അവസാനിച്ചതിനെ തുടര്‍ന്നാണ് ജയില്‍ മോചിതനായത്. പൂജപ്പുര ജയിലിലായിരുന്നു സന്ദീപ് നായര്‍ കഴിഞ്ഞിരുന്നത്.

ഇതിനിടെ, സ്വപ്ന സുരേഷിനെതിരെ കോഫെപോസ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സ്വപ്നയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കേസിലെ പ്രധാന പ്രതി പിഎസ് സരിത്തിനെതിരെ നിലനില്‍ക്കുന്ന കോഫെപോസ വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി അറിയിച്ചിരുന്നു.

Recommended Video

cmsvideo
    Monson Mavunkal installed spy cameras in massage parlour at his Kochi residence

    അനിഖ.... ഇത് എന്തൊരു മാറ്റം; ജൂനിയര്‍ നയന്‍താരയെന്ന് ആരാധകര്‍; കിടിലന്‍ ഫോട്ടോഷൂട്ട് വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+