എം സ്വരാജിന്റെ പരിഹാസം അതിര് കടക്കുന്നോ; സിപിഐയില്‍ മരുന്നിന് പോലും ഒരാളില്ലേ !
കൊച്ചി: സിപിഐയ്‌ക്കെതിരെ എം സ്വരാജ് എംഎല്‍എയുടെ പരിഹാസം അതിരു കടക്കുന്നുവോ. എറണാകുളത്തെ സിപിഎം-സിപിഐ തര്‍ക്കത്തില്‍ സിപിഐക്കെതിരെ സ്വരാജിന്റെ പരിഹാസം കേട്ട് സിപിഐ എല്‍ഡിഎഫ് മുന്നണി വിട്ട് പോയാലും അതിശയിക്കാനില്ല. സിപിഐയെ ആകെ അപമാനിക്കുന്ന തരത്തിലാണ് പരിഹാസം.
ജീവിതത്തില്‍ ഒരു സിപിഐകാരനെ കാണാന്‍ മലപ്പുറത്ത് നിന്ന് തൃശ്ശൂര്‍ വരെ വരേണ്ടി വന്നെന്നാണ് സ്വരാജിന്റെ പരിഹാസം. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യമായി ഒരു സിപിഐകാരനെ കാണുന്നത്. അത് സ്വന്തം ജില്ലയായ മലപ്പുറത്ത് നിന്നല്ല, തൃശ്ശൂര്‍വരെ വരേണ്ടി വന്നു. ഇപ്പോഴും ഇത് തന്നെയാണ് സ്ഥിതിയെന്നും സ്വരാജ് പരിഹസിച്ചു.

ഒരു സിപിഐക്കാരനെ കണ്ടുകിട്ടാന്‍ യൂണിവേഴ്സ്റ്റി കലോത്സവത്തില്‍ പങ്കെടുക്കേണ്ടിവന്നെന്നും സ്വരാജ് പരിഹസിച്ചു. എറണാകുളത്ത് സിപിഐ സിപിഎം തര്‍ക്കം രൂക്ഷമാകുന്നതിനിടെ സിപിഐക്കുള്ള മറുപടിയെന്നോണം ഉദയംപേരൂരിലെ നടക്കാവില്‍ സംഘടിപ്പിച്ച ബഹജന റാലിക്കിടെയാണ് എം സ്വാരാജ് സിപിഐക്കെതിരെ രംഗത്ത് വന്നത്.
Read Also: ശബരിമലയില്‍ രാഷ്ട്രീയം കളിക്കുന്നതാര് ? വിഐപി ദര്‍ശനത്തിന് പണം വാങ്ങാമെന്ന് സത്യവാങ്മൂലം!
സിപിഎം വിട്ട വിമതരെ സ്വീകരിച്ച് സിപിഐ ലയന സമ്മേളനം നടത്തിയതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. മുന്നണി ബന്ധത്തിന് ഉലച്ചിലുണ്ടാക്കുന്നതരത്തില്‍ സിപിഐ പ്രവര്‍ത്തിക്കുന്നുവെന്നാണ് ആരോപണം. ഇതിന് മറുപടിയായി സിപിഐ വിട്ട് പുറത്ത് വന്നവരെ സിപിഎമ്മും സ്വീകരിച്ചു. ഇതോടെ എറണാകുളത്ത് സിപിഐ-സിപിഎം തര്‍ക്കം രൂക്ഷമാവുകയായിരുന്നു.
സിപിഐക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി പി രാജീവും രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നു. സിപിഐയിലെ അസംതൃപ്തരെ സിപിഎമ്മിലേക്ക് വിളിച്ചാല്‍ എറണാകുളം ജില്ലയില്‍ ഒരു പാര്‍ട്ടിതന്നെ ഇല്ലാതാകുമെന്നായിരുന്നു രാജീവിന്റെ പ്രസ്താവന. ഇക്കാര്യം സിപിഐ ഓര്‍ത്താല്‍ നല്ലതാണെന്ന മുന്നറിയിപ്പും രാജിവ് സിപിഐക്ക് നല്‍കിയിട്ടുണ്ട്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications