കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ രാഷ്ട്രീയം കളിക്കുന്നതാര് ? വിഐപി ദര്‍ശനത്തിന് പണം വാങ്ങാമെന്ന് സത്യവാങ്മൂലം!

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിലെ വിഐപി ദര്‍ശനത്തിന് പണം വാങ്ങണമെന്നും എല്ലാദിവസവും നടതുറക്കണമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വലിയവിവാദമാണുണ്ടാക്കിയത്. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ തങ്ങളുടെ രാഷ്ട്രീയ തീരുമാനങ്ങള്‍ ശബരിമലയില്‍ നടത്തുകയാണെന്ന് ആരോപണമുയര്‍ന്നു. യഥാര്‍ത്ഥത്തില്‍ ശബരിമലയില്‍ രാഷ്ട്രീയം കളിക്കുന്നതാരാണ്. പിണറായി വിജയനോ, ദേവസം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനോ ?

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കു മുമ്പ് തന്നെ ശബരിമലയില്‍ വിഐപി ദര്‍ശനത്തിന് പണം ഈടാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. വിദേശത്ത് നിന്ന് ഓണ്‍ലൈന്‍ വഴി ദര്‍ശന സമയം ബുക്ക് ചെയ്യുന്നവരില്‍ നിന്ന് പണം ഈടാക്കാമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആിരിക്കെ ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കി.

Sabarimala

ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പുറത്ത് വന്നതോടെ ദേവസ്വംബോര്‍ഡിന്റെ ഇരട്ടത്താപ്പ് മറനീക്കി പുറത്ത് വന്നിരക്കുകയാണ്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് 25 ഡോളറോ അതിന് തുല്യമായ തുകയോ ഈടാക്കാമെന്നാണ് സത്യാവാങ്മൂലത്തില്‍ പറയുന്നത്. ശബരിമലയിലെത്തുന്ന പ്രവാസികളായ ഭക്തരില്‍ നിന്ന് മുന്‍കൂട്ടി പണം വാങ്ങാമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദേവസ്വം സെക്രട്ടറിയാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. വിഐപി, വിവിഐപി, ജഡ്ജിമാര്‍, വിരമിച്ച ജഡ്ജിമാര്‍ എന്നിവര്‍ക്ക് സൗകര്യപ്രഥമായ താമസം ഒരുക്കണമെന്നും പറയുന്നു. എന്നാല്‍ ഇതിന് നേരെ വിവപരീതമായാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. അതുകൊണ്ട് തന്നെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

ശബരിമല വിവാദം; ഇടതുപക്ഷത്തെ വിശ്വാസികളില്‍ നിന്ന് അകറ്റാന്‍ ശ്രമമെന്ന് പിണറായി...ശബരിമല വിവാദം; ഇടതുപക്ഷത്തെ വിശ്വാസികളില്‍ നിന്ന് അകറ്റാന്‍ ശ്രമമെന്ന് പിണറായി...

പ്രയാര്‍ ഗോപാലകൃഷ്ണന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ തുറന്നടിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വര്‍ഗീയവാദിയെപ്പോലാണ് സംസാരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞിരുന്നു. ശബരിമല വിവാദം ഏറ്റെടുത്ത് കോണ്‍ഗ്രസും രംഗത്തുവന്നു. ഹൈന്ദവ വിശ്വാസത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
The Devaswom Board has favoured the move to collect money for VIP darshan at Sabarimala, affidavit submitted by the Devaswom Board in the High Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X