'നല്ല പഴംപൊരി, നല്ല ചായ, നല്ല കാപ്പി, പൊറോട്ട, പഴംപൊരി,കാപ്പി, ചായ';രാഹുൽ ഗാന്ധിയെ പരിഹസിച്ച് സ്വരാജ്
കൊച്ചി; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ പരിഹാസവുമായി സിപിഎം നേതാവും മുൻ എം എൽ എയുമായ എം സ്വരാജ്. രാഹുൽ ഗാന്ധിയുട വയനാട് സന്ദർശനവും ഈ സമയങ്ങളിലെ അദ്ദേഹത്തിന്റെ ഹോട്ടലുകളിലെ 'ഭക്ഷണ പരീക്ഷണങ്ങളും' അത് സംബന്ധിച്ചുള്ള മാധ്യമ റിപ്പോർട്ടുകളേയുമാണ് സ്വരാജ് പരിഹസിച്ചത്. വയനാട്ടിൽ എത്തുന്ന രാഹുൽ ഒരിക്കൽ പോലും വർത്തമാനകാല യാഥാർത്ഥ്യങ്ങളെ കുറിച്ച് പ്രതികരിക്കാൻ പോലും തയ്യാറാകാറില്ലെന്നും അദ്ദേഹം പ്രസംഗത്തിൽ കുറ്റപ്പെടുത്തി. സ്വരാജിന്റെ വാക്കുകളിലേക്ക്
'ബ്ലൂം ആന്റ് ഗ്രോ'; കിടിലൻ ഫോട്ടോഷൂട്ടുമായി ഭാവന..ഫോട്ടോകൾ വൻ വൈറൽ..കമന്റുമായി ബർഖാ ദത്ത്

ഏറ്റവും വലിയ ആരവത്തോടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നയാളാണ് രാഹുൽ ഗാന്ധി. കൂടുതൽ ആരവം ഉണ്ടാക്കിയത് മനോരമയും മാതൃഭൂമിയുമാണ്.വയനാട്ടിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ അദ്ദേഹം സ്ഥാനാർത്ഥിയായി. മലയാള മനോരമയുടെ ചരിത്രത്തിൽ ഏറ്റവും വലിയ തലക്കെട്ട് കൊടുത്തത് അന്നാണ്. മലയാള മനോരമ പത്രത്തിന്റെ തലക്കെട്ടിലെ അക്ഷരങ്ങൾ ഏറ്റവു വലിപ്പത്തോടെ നൽകിയത് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ നിശ്ചയിച്ച ദിവസമായിരുന്നു.

രാഗാ യുഗം എന്നാണ് പറഞ്ഞത്. പത്രം നിറഞ്ഞ് നിന്നും ആ തലക്കെട്ട്. അദ്ദേഹം പ്രധാനമന്ത്രിയാകാന്‍ പോകുന്നുവെന്നാണ് പ്രചരിപ്പിച്ചത്.ചരിത്രത്തില്‍ നിന്ന് ആദ്യമായി കേരളത്തില്‍ നിന്നും ഒരു പ്രധാനമന്ത്രി. ആളുകള്‍ കരുതി അത് തരകേടില്ല. നമ്മുക്ക് തത്കാലം രാഷ്ട്രീയമൊക്കെ മറക്കാം.ആദ്യമായി ഒരു പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ അവസരം കിട്ടിയിരിക്കുകയാണ്. അങ്ങനെയൊക്കെയാണ് അദ്ദേഹം അവിടെ വിജയിച്ചത്.

.
പക്ഷെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വോട്ട് ചെയ്തവര്‍ക്ക് മനസിലായി പ്രധാനമന്ത്രിയാകാന്‍ വേണ്ടിയല്ല അദ്ദേഹം വന്നത്. എംപിയാകാന്‍ വേണ്ടി വന്നതാണെന്ന്. ഏതായാലും ആ കാലം അങ്ങനെ കടന്നുപോയി.
അതിനു ശേഷം വര്‍ഷത്തില്‍ ഒരിക്കല്‍ അദ്ദേഹം വയനാട്ടില്‍ വരും. ഇപ്പോൾ അങ്ങനെയാണ്. ആര്‍ക്കും ഒരു പരാതിയുമില്ല. മാധ്യമങ്ങള്‍ എല്ലാം തൃപ്തരാണ്. അദ്ദേഹം വയനാട്ടിലേക്ക് വരും.

വരുന്ന വഴിക്ക് തരക്കേടില്ലാത്ത ഒരു ചായക്കടയില്‍ കയറും. അവിടെ നിന്ന് ചായ കുടിക്കും. എന്നിട്ട് നല്ല ചായയാണെന്ന് അദ്ദേഹം പറയും. എന്നിട്ട് ഒരു പഴംപൊരി തിന്നും. എന്നിട്ട് നല്ല പഴംപൊരിയാണെന്ന് പറയും. നല്ല പഴംപൊരി, നല്ല ചായ. അടുത്ത വരവ് വരുമ്പോള്‍ വെറൊരു കടയില്‍ കയറും. ഒരു കാപ്പി കുടിക്കും. നല്ല കാപ്പിയാണെന്ന് പറയും.അവിടെ നിന്ന് ഒരു പൊറോട്ട തിന്നും. നല്ല പൊറോട്ടയാണെന്ന് പറയും.

പിറ്റേ ദിവസം മനോരമ, നല്ല പൊറോട്ട നല്ല കാപ്പി, ചായ കാപ്പി, പഴംപൊരി പൊറോട്ട. ഇത് മാത്രമാണ് വന്നിട്ടുള്ള വാര്‍ത്ത. എന്തൊരു ചായ എന്തൊരു ചായ കുടി, എന്തൊരു പൊറോട്ട തീറ്റി. എന്തൊരു ജീന്‍സ്, എന്തൊരു ഷര്‍ട്ട്, ഇത് മാത്രമാണ് മനോരമയുടെ വാർത്ത.ഒരു വർത്തമാന യാഥാർത്ഥ്യങ്ങളെ കുറിച്ചുള്ള ഒരു പ്രസ്താവന, ഒരു വിമർശനം, ഒരാശയം, ഒരു നിലപാട്, ഒന്നും ഇല്ല. ഇതാണ് കഴിഞ്ഞ മൂന്ന് വർഷവും നമ്മൾ കണ്ടത്.

അർത്ഥ ശങ്കയ്ക്കിടയില്ലാതെ രാഹുൽ ഗാന്ധി പറയുകയാണ് ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന്. രാഹുലിന്റെ പിതാവോ അദ്ദേഹത്തിന്റെ മാതാവോ അവരുടെ പിതാവോ അങ്ങനെ പറഞ്ഞിട്ടില്ല. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ്. ഏത് കണ്ണട വെച്ച് വായിച്ചാലും ഭരണഘടന പറയുന്നു ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണ്.

ഇപ്പോൾ അധികാരത്തിലുള്ളത് വ്യാജ ഹിന്ദുക്കളാണെന്നും ശരിയായ ഹിന്ദുവിനെ അധുകാരത്തിൽ കൊണ്ടുവരണമെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നുമുതലാണ് ഹിന്ദുക്കളെ അധികാരത്തിലെത്തിക്കുന്നത് കോൺഗ്രസിന്റെ ലക്ഷ്യമായി മാറിയത്? പണ്ഡിറ്റ് നെഹ്റുവിന്റേയും രാജീവ് ഗാന്ധിയുടേയും കാലത്ത് പോലും പറഞ്ഞിട്ടില്ല. ഹിന്ദു വർഗീയതയെ പിന്തുണച്ചാൽ ബിജെപിയെ കീഴ്പ്പെടുത്താമെന്നാണ് രാഹുൽ ഗാന്ധി കരുതിയത്. എന്നാൽ അവസാനം നടന്ന തിരഞ്ഞെടുപ്പും രാഹുൽ ഗാന്ധിയേയും കോൺഗ്രസിനേയും പഠിപ്പിച്ചത്.
Recommended Video

മതനിരപേക്ഷത സംരക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കാനുള്ള ചരിത്രപരമായ ബാധ്യത കോൺഗ്രസിനുണ്ട്. എന്നാൽ ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ അവർ ദയനീയമായി പരാജയപ്പെട്ടു, അതാണ് നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ടത്. മതനിരപേക്ഷതയിൽ അടിയുറച്ചൊരു നേതൃത്വം കോൺഗ്രസിൽ ഇല്ല. ഇന്നത്തെ നേതൃത്വം രാഹുൽ ഗാന്ധിയാണ്, സോണിയ ഗാന്ധിയാണ്. ഡൂപ്ലിക്കേറ്റ് ഗാന്ധിമാരുടെ നിയന്ത്രണത്തിൽ ആയത് മുതൽ കോൺഗ്രസിന്റെ തകർച്ചയുടെ ചരിത്രം ആവർത്തിക്കുകയാണ്. ശക്തമായ മതനിരപേക്ഷത ഉയർത്തി പിടിച്ചേ ബിജെപിയെ നേരിടാൻ സാധിക്കുവെന്നും സ്വരാജ് പറഞ്ഞു.












Click it and Unblock the Notifications