എം വേലായുധന്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി
വയനാട്: സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി എം വേലായുധനെ തിരഞ്ഞെടുത്തു. ചൊവ്വാഴ്ച ചേര്‍ന്ന ജില്ലാകമ്മിറ്റി യോഗമാണ് വേലായുധനെ ജില്ലാസെക്രട്ടറിയായി തിരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറിയായിരുന്ന സി ഭാസ്‌കരന്റെ മരണത്തെതുടര്‍ന്നുണ്ടായ ഒഴിവിലാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്.
കോട്ടത്തറ സ്വദേശിയായ വേലായുധന്‍ കര്‍ഷകസംഘം ജില്ലാ ട്രഷററും വയനാട് ജില്ല ഡ്രൈവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമാണ്. ജില്ലാകമ്മിറ്റി യോഗത്തില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എംവി ഗോവിന്ദന്‍, കെജെ തോമസ് എന്നിവര്‍ പങ്കെടുത്തു.

ജില്ലാ സെക്രട്ടറിയായിരുന്ന സികെ ശശീന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ഭാസ്‌കരനായിരുന്നു ചുമതല. കരള്‍ രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സി ഭാസ്‌കരന്‍ ആഗസ്റ്റ് 27ന് ആണ് മരണപ്പെടുന്നത്.
Read Also: അധ്യാപിക അധിക്ഷേപിച്ചു; മനം നൊന്ത് വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications