'രാഹുൽ വളർത്തുനായയേ കളിപ്പിച്ചുകൊണ്ടിരിക്കട്ടെ, അന്തസ്സുളള നേതാക്കളുടെ കയ്യിൽ നേതൃത്വം ഏൽപ്പിക്കൂ'
ബെംഗളൂരു: മൂന്ന് മാസത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് കര്‍ണാടകത്തില്‍ പിസിസി അധ്യക്ഷനായി ഡികെ ശിവകുമാറിനെ കോണ്‍ഗ്രസ് നേതൃത്വം നിയമിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ദിനേഷ് ഗുണ്ടു റാവു രാജിവെച്ചിരുന്നു. ഈ ഒഴിലേക്കാണ് ഡികെയുടെ നിയമനം.
നിരവധി പ്രതിസന്ധികളില്‍ 'കോണ്‍ഗ്രസിന്‍റെ രക്ഷകനായ' ഡികെയെ അധ്യക്ഷനാക്കിയതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എംഎ നിഷാദ്. രാഹുൽ ഗാന്ധി വളർത്ത് നായയേ കളിപ്പിച്ചുകൊണ്ടിരിക്കട്ടെ അന്തസ്സുളള നേതാക്കളുടെ കയ്യിൽ നേതൃത്വം ഏൽപ്പിക്കൂവെന്ന് നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ കുറിപ്പ് വായിക്കാം

അധികാരത്തിലേറാന്‍
അമിത് ഷായുടെ ചാണക്യതന്ത്രങ്ങൾ പൊളിച്ചടുക്കി കോൺഗ്രസ് -ജെഡിഎസ് സർക്കാരിന് കർണ്ണാടകയിൽ അധികാരത്തിലേറാൻ വഴിതെളിയിച്ചത് ഡികെ ശിവകുമാറിന്‍റെ തന്ത്രങ്ങളായിരുന്നു. കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ ബിജെപി ഇറങ്ങിയപ്പോൾ ഇതിനെയെല്ലാം പ്രതിരോധിച്ച് എംഎൽഎമാരെ സുരക്ഷിതമായി റിസോർട്ടിൽ പാർപ്പിക്കുകയും ശക്തിതെളിയിക്കാൻ വിധാൻസൗധയിലുമെത്തിച്ച ഡികെയുടെ തന്ത്രങ്ങളാണ് അവസാന നിമിഷം കര്‍ണാടകത്തില്‍ കോൺഗ്രസിന് ശക്തി പകർന്നത്.

രാഹുലിന്‍റെ രാജി
ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ ഡികെ ശിവകുമാറിനെ അധ്യക്ഷനാക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പരാജയവും തൊട്ട് പിന്നാലെ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി രാജിവെയ്ക്കുകയും ചെയ്തതോടെ നിമനം നീണ്ടു പോകുകയായിരുന്നു. ഇപ്പോള്‍ മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്കിടെയാണ് ര്‍ണ്ണാടക പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശിവകുമാറിനെ ഹൈക്കമാന്‍ഡ് ഉടന്‍ നിയമിച്ചതെന്നും ശ്രദ്ധേയമാണ്.

നേരം വെളുക്കട്ടേയെന്ന്
ഇനിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന് നേരം വെളുക്കട്ടേയെന്ന് നിഷാദ് കുറിച്ചു-പോസ്റ്റ് വായിക്കാം
ഡികെ ശിവകുമാറിനെ നേതൃത്വത്തിൽ കൊണ്ടുവന്നു കോൺഗ്രസ്സ്...വാറൂം പോരാളിയുടേയും ഉപജാപകരുടേയും എതിർപ്പവഗണിച്ചു കൊണ്ടാണെന്ന് കര കമ്പി...ഇനിയെങ്കിലും കോൺഗ്രസ്സിന് നേരം വെളുക്കട്ടെ...അട്ടംപരതിയേയും കൂടി മാറ്റിയാൽ...ഞങ്ങൾ ഇടത് പക്ഷത്തോട് ഒരു സൗഹൃദ മത്സരത്തിനെങ്കിലുമുളള സ്കോപ്പുണ്ട് നിങ്ങൾക്ക്...അടുത്ത തവണ ഒരു നല്ല പ്രതിപക്ഷമാകാനെങ്കിലും ശ്രമിക്കുക...

കോണ്‍ഗ്രസ് ഇഫക്റ്റ്
ഒരുപാട് പാരമ്പര്യമുളള പ്രസ്ഥാനമല്ലേ,ഇങ്ങനെ മെലിയരുത്...കെട്ടാൻ തൊഴുത്തുപോലുമുണ്ടാകില്ല...
ദേഷ്യം തോന്നരുത്...ചില കാര്യങ്ങൾ ഓർമ്മിപ്പിക്കട്ടെ...മധ്യപ്രദേശിലും,മണിപ്പൂരിലും,ഗോവയിലും,കർണ്ണാടകയിലും ജനം തിരഞ്ഞെടുത്ത് നിങ്ങളേയാണ്..പക്ഷെ,അവിടെയെല്ലാം ഭരിക്കുന്നത് ബി ജെ പിയും..അതെന്ത് മറിമായം..അതാണ് ''CongRss ''ഇഫെക്റ്റ്...

ഇനി വിശ്രമിക്കട്ടെ
പച്ച നോട്ടുകൾ കണ്ടാൾ കണ്ണ് മഞ്ഞളിക്കുന്ന സംഘടിത അവസരവാദികളുടെ കൂട്ടമായി മാറിയിരിക്കുന്നു നിങ്ങളിൽ ചിലർ...വയനാട് MP രാഹുൽ ഗാന്ധി അയാളുടെ വളർത്ത് നായയേ കളിപ്പിച്ചുകൊണ്ടിരിക്കട്ടെ..അന്തസ്സുളള നേതാക്കളുടെ കയ്യിൽ നേതൃത്വം,ഏൽപ്പിക്കു..ആയമ്മയും ,അന്തോണീ സംഘങ്ങളും ഇനി വിശ്രമിക്കട്ടെ...

ജനങ്ങളിലേക്കിറങ്ങി ചെല്ലൂ
ബംഗാളിലേയും തൃപുരയിലേയും ഇടത് തോൽവിയേ പറ്റി മാത്രം ചർച്ച ചെയ്ത് സമയം കളയാതെ ജനങ്ങളിലേക്കിറങ്ങി ചെല്ലൂ..നിങ്ങളുടെ പരാജയവും ഗതികേടും കണ്ട് ഞങ്ങൾ പൊട്ടിച്ചിരിക്കുന്നില്ല..മതേതര പ്രസ്ഥാനങ്ങൾ ഈ രാജ്യത്ത് നശിക്കാൻ പാടില്ല എന്ന ആത്മാർത്ഥമായ ആഗ്രഹം കൊണ്ട് പറഞ്ഞതാ...
അമിത് ഷായുടെ തന്ത്രം പൊളിക്കാന്‍ കളത്തിലിറങ്ങി ഡികെ ശിവകുമാര്‍! കാലുവാരിയവര്‍ക്ക് മുന്നറിയിപ്പ്!
ഡികെ നയിക്കും, കര്‍ണാടകയില്‍ ഇനി കളിമാറും; ഡികെ ശിവകുമാറിനെ അധ്യക്ഷനായി നിയമിച്ചു












Click it and Unblock the Notifications