Get Updates
Get notified of breaking news, exclusive insights, and must-see stories!

'അംബാനിയുടെ അന്തപ്പുര കാഴ്ച്ചകൾ ഞങ്ങൾക്ക് താൽപ്പര്യമില്ല സാർ,കർഷകരെ കുറിച്ചാണ് അറിയേണ്ടത്';വിമർശനം

കൊച്ചി; അമ്പാനിയുടെ അന്തപ്പുര കാഴ്ച്ചകളല്ല ഞങ്ങൾക്ക് അറിയേണ്ടതെന്നും നാട്ടിലെ കർഷകരെ കുറിച്ചാണെന്നും സംവിധായകൻ എംഎ നിഷാദ്. മുകേഷ് അംബാനിക്ക് കൊച്ചുമകൻ ഉണ്ടായെന്ന വാർത്ത നൽകിയ മനോരമയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് കൊണ്ടാണ് സംവിധായകന്റെ വിമർശനം. രാജ്യത്തെ,ലക്ഷകണക്കിന് ദരിദ്ര നാരായണന്മാരേയും,എന്നും ചൂഷണത്തിന് വിധേയരായ അടിസ്ഥാന വർഗ്ഗത്തേയും,സാധാരണക്കാരേയും... ഒരേ പോലെ ആക്ഷേപിക്കുന്നതിന് തുല്ല്യമാണ് ഇതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

അതിജീവനത്തിനായുളള സമരം

അതിജീവനത്തിനായുളള സമരം

രണ്ട്ചിത്രങ്ങള്‍...ജനസംഘ്യാടിസ്ഥാനത്തിൽ,ലോകത്തെ രണ്ടാം സ്ഥാനക്കാരാണ് നമ്മൾ ഭാരതീയർ അതായത് മാനവശേഷിയിലെ രണ്ടാമത്തെരാഷ്ട്രം ...ലോകത്ത് ഏറ്റവും കൂടുതൽ,പട്ടിണി കിടന്നുറങ്ങുന്ന പാവപ്പെട്ടവരുളളതും നമ്മുടെ ഭാരതത്തിലാണ് ...രാജ തലസ്ഥാനമായ ഡെൽഹി എന്ന ഇന്ദ്രപ്രസ്ഥം,ഒരു വലിയ പ്രക്ഷാഭത്തിന് സാക്ഷ്യം വഹിച്ചിട്ട് നാളുകൾ,ഏറെയായി..അന്നം നൽകുന്ന കർഷകരുടെ,അതിജീവനത്തിനായുളളസമരം...

ധീര ദേശാഭിമാനികളാണ്

ധീര ദേശാഭിമാനികളാണ്

അവർ അചഞ്ചരാണ്... അവർ പോരാളികളാണ്... അവർ ധീര ദേശാഭിമാനികളാണ്...രാജ്യ സ്നേഹത്തിന്റ്റെ അളവുകോലുമായിനടക്കുന്ന സംഘി ഭരണകൂടത്തിന്,മനുഷ്യരെഭയമാണ്... ചങ്കൂറ്റമുളള ആ മനുഷ്യരുടെ മുന്നിൽ മുട്ട് വിറക്കുന്നവരാണ്...അവർ, ഫാസിസ്റ്റുകൾ ... അവരങ്ങനെയാണ്ഭയവും,അസഹിഷ്ണതയും, അവരെ മദിച്ച്കൊണ്ടേയിരിക്കും...

അവരുടെ തിട്ടൂരങ്ങളിൽ ഭയക്കാതെ, നിശ്ചയദാർഡ്യത്തോടെ,സമരം ചെയ്യുന്നഒരു കർഷകന്റ്റേതാണ്...ഒന്നാമത്തെചിത്രം ..സർദാറാണ്... ഗുരു നാനാക്കിന്റ്റെ ശിഷ്യരാണ്... സിരകളിൽ പോരാട്ട വീര്യമുളളവരാണ്.. അവർ തോറ്റ് കൊടുക്കില്ല...

കൊച്ചു മകൻ ഉണ്ടായതിന്റ്റെ വാർത്ത

കൊച്ചു മകൻ ഉണ്ടായതിന്റ്റെ വാർത്ത

ഇനി രണ്ടാമത്തെ ചിത്രം...ഒരു കോർപ്പറേറ്റ് ഭീമന്,കൊച്ചു മകൻ ഉണ്ടായതിന്റ്റെ വാർത്ത...ആഘോഷമാണത്രെ....നമ്മുടെ വിശപ്പകറ്റാൻ കഷ്ടപ്പെടുന്ന സഹോദരന്മാരായ കർഷകർ വിഷം കഴിച്ച്ആത്മഹത്യ ചെയ്യുന്ന ഇന്നിന്റ്റെ ഇൻഡ്യയിൽ..പോഷകാഹാരം പോയിട്ട്,ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ,ആയിരക്കണക്കിന് പിഞ്ചു കുഞ്ഞുങ്ങൾ ദിനം പ്രതി മരിച്ച് വീഴുന്ന വർത്തമാനകാല ഇൻഡ്യയിൽ...ഒരു ശതകോടി വ്യവസായിയുടെ,വീട്ടിലെതികച്ചും സ്വകാര്യമായ ചടങ്ങുകൾ..ആര് ആഘോഷിക്കണം ? പറയൂ...

ഭരണവർഗ്ഗം മുച്ചൂട്ടും നശിപ്പിച്ചത്

ഭരണവർഗ്ഗം മുച്ചൂട്ടും നശിപ്പിച്ചത്

ഇത്തരം വാർത്തകൾ,കണ്ണീരിൽ കഴിയുന്ന
ഒരു ജനതയുടെ മുന്നിൽ അവതരിപ്പിക്കുമ്പോൾ...
ഈ രാജ്യത്തെ, ലക്ഷകണക്കിന് ദരിദ്ര നാരായണന്മാരേയും, എന്നും ചൂഷണത്തിന് വിധേയരായ അടിസ്ഥാന വർഗ്ഗത്തേയും,
സാധാരണക്കാരേയും... ഒരേ പോലെ
ആക്ഷേപിക്കുന്നതിന് തുല്ല്യമാണ്...
ഈ രാജ്യത്തിന്റ്റെ സമ്പത്ഘടനേയെ ഒരു ഭരണവർഗ്ഗം മുച്ചൂട്ടും നശിപ്പിച്ചത്...ഈ വ്യവസായ ഭീമന് വേണ്ടിയാണ്...അമ്പാനിയുടെ അന്തപ്പുര കാഴ്ച്ചകൾ ഞങ്ങൾക്ക് താൽപ്പര്യമില്ല സാർ... ഞങ്ങൾക്കറിയേണ്ടത് ഈ നാട്ടിലെ കർഷകരെ കുറിച്ചാണ്അതാണ് സാർ വാർത്ത... അതാവണം സാർ വാർത്ത...
ലാൽ സലാം ♥️
തൃശ്ശൂരും പ്രതീക്ഷ ചോർന്ന് ബിജെപി? പോളിംഗ് കണക്കിൽ പാർട്ടിക്ക് അങ്കലാപ്പ്..പ്രതീക്ഷ ഇരട്ടിച്ച് എൽഡിഎഫ്

Recommended Video

cmsvideo
    Pinarayi vijayn supports farmers protest

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+