Get Updates
Get notified of breaking news, exclusive insights, and must-see stories!

ദക്ഷിണേന്ത്യ കൈപ്പിടിയിലാക്കാന്‍ യൂസഫലി: കർണാടകയിലും തെലങ്കാനയിലുമായി 25000 കോടി നിക്ഷേപം

ദാവോസ്: കർണാടകയിലും തെലങ്കാനയിലും വമ്പന്‍ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. കർണാടകയില്‍ 2000 കോടിയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംഭന്ധിച്ച ധാരണാ പത്രം തിങ്കളാഴ്ച കർണാടക സർക്കാരുമായി ലുലു ഗ്രൂപ്പ് ഒപ്പുവെക്കുകയും ചെയ്തു. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) സമ്മേളനത്തിലാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയുടെ സാന്നിധ്യത്തിൽ 2000 കോടി രൂപയുടെ നിക്ഷേപത്തിനായി കർണാടക സർക്കാർ ലുലു ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചത്. ഇതോടൊപ്പം തന്നെയാണ് തെലങ്കാനയിലെ നിക്ഷേപത്തെക്കുറിച്ചും ലുലു ഗ്രൂപ്പ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇതോടേ കേരളത്തിനും തമിഴ്നാടിനും പുറമെ കൂടുതല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ലുലു ഗ്രൂപ്പ്.

കർണാടകയിൽ കയറ്റുമതി അധിഷ്‌ഠിത ഭക്ഷ്യ യൂണിറ്റുകൾ സ്ഥാപിക്കുന്ന പദ്ധകള്‍ക്കാണ് തുടക്കം കുറിക്കുന്നത്. ഇതിലൂടെ 10,000 പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ഇതോടൊപ്പം തന്നെ നാല് ഷോപ്പിംഗ് മാളുകളും ഹൈപ്പർമാർക്കറ്റുകളും തുറക്കാനാണ് ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്.

ma-yusuff-ali-

അതുപോലെ, തെലങ്കാനയിൽ 500 കോടി രൂപയുടെ നിക്ഷേപത്തോടെ ലുലു ഗ്രൂപ്പ് തെലങ്കാനയിലെ ഭക്ഷ്യ സംസ്കരണ മേഖലയിൽ പ്രവർത്തനം ആരംഭിക്കും. സംസ്ഥാന മന്ത്രിയായ കെടി രാമറാവുവും കമ്പനി മേധാവി യൂസഫലിയും ദാവോസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിക്ഷേപം പ്രഖ്യാപിച്ചത്. കമ്പനി സ്ഥാപിക്കുന്ന ഭക്ഷ്യ സംസ്‌കരണ യൂണിറ്റിന് ആവശ്യമായ അനുമതി രേഖകൾ തെലങ്കാന സർക്കാരിനെ പ്രതിനിധീകരിച്ച് കെടിആർ യൂസഫലിക്ക് കൈമാറി. ഈ നിക്ഷേപത്തിന് പുറമെ ഭക്ഷ്യ സംസ്‌കരണ മേഖലയിൽ മറ്റൊരു യൂണിറ്റ് തുടങ്ങാനും പദ്ധതിയുണ്ടെന്നും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് യൂസഫലിയും വ്യക്തമാക്കി.

തെലങ്കാനയിലെ തങ്ങളുടെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾക്ക് ഉടൻ തറക്കല്ലിടുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ യൂണിറ്റ് തെലങ്കാനയിൽ നിന്ന് ഭക്ഷ്യ സംസ്കരണ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യും. തെലങ്കാന സംസ്ഥാനത്ത് വൻകിട വാണിജ്യ സമുച്ചയങ്ങളുടെ നിർമ്മാണത്തിൽ ലുലു ഗ്രൂപ്പ് കൂടുതൽ നിക്ഷേപം നടത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലുലു ഗ്രൂപ്പിന്റെ നിക്ഷേപ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച കെടിആർ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ വഴി കാർഷിക ഉൽപന്നങ്ങൾക്കും കാർഷിക അനുബന്ധ ഉൽപന്നങ്ങൾക്കും ഡിമാൻഡ് സ്ഥാപിക്കുന്നതിനായി തെലങ്കാന സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞു. ലുലു ഗ്രൂപ്പ് ഒരു അന്താരാഷ്ട്ര തലത്തിലുള്ള ഭക്ഷ്യ സംസ്കരണ യൂണിറ്റ് സ്ഥാപിക്കുന്നത് തങ്ങളുടെ പ്രവർത്തനങ്ങലെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തമിഴ്നാട്ടിലും വമ്പന്‍ പദ്ധതികളുടെ പ്രഖ്യാപനം ലുലു ഗ്രൂപ്പ് നടത്തിയിരുന്നു.

ഒരു രക്ഷയും ഇല്ലെന്ന് പറഞ്ഞാല്‍ ഒരു രക്ഷയുമില്ലാത്ത ചിരി: മനം നിറഞ്ഞ് എസ്തർ, വൈറല്‍ ചിത്രങ്ങല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+