രവി പിള്ളയേക്കാള്‍ ബഹുദൂരം മൂന്നില്‍; യൂസഫലി ലോകത്തെ ഏറ്റവും സമ്പന്നനായ മലയാളി, ആസ്തി കേട്ടോ!!
ദുബായ്: ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടിക പുറത്ത് വിട്ട് ഫോബ്‌സ്. ഇലോണ്‍ മസ്‌കും ജെഫ് ബെസോസും വാഴുന്ന സമ്പന്ന പട്ടികയില്‍ മലയാളികളില്‍ ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്കാണ്. ഫോബ്‌സിന്റെ ഏറ്റവും പുതിയ പട്ടിക പ്രകാരം ഏറ്റവും സമ്പന്നരായ മലയാളികളുടെ പട്ടികയില്‍ എം എ യൂസഫലി ബഹുദൂരം മുന്നിലാണ്.
ആകെ ഒമ്പത് മലയാളികളാണ് ഫോബ്‌സിന്റെ സമ്പന്ന പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഇതില്‍ ഒന്നാം സ്ഥാനത്തുള്ള എം എ യൂസഫലിക്ക് 5.3 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് ഉള്ളത്. അതായത് ഏകദേശം 43,497.10 കോടി രൂപ! ലോകറാങ്കില്‍ 497-ാം സ്ഥാനാണ് എം എ യൂസഫലിക്ക് ലഭിച്ചിരിക്കുന്നത്. എം എ യൂസഫലിയോളം ജനപ്രീതി സമ്പന്നര്‍ കേരളത്തില്‍ വളരെ കുറവാണ്.

തന്റെ ബിസിനസുമായി മുന്നോട്ട് പോകുന്നകതിനിടയിലും കാരുണ്യപ്രവര്‍ത്തനത്തില്‍ അടക്കം ഒരു കൈ സഹായം നല്‍കാന്‍ യൂസഫലി മുന്നിട്ടറങ്ങാറുണ്ട്. വിദേശ ജയിലുകളില്‍ തടവില്‍ കഴിയുന്നവരെ നാട്ടിലെത്തിക്കുന്നതിലും യൂസഫലി സ്തുത്യര്‍ഹമായ പങ്കാണ് വഹിക്കുന്നത്. അതേസമയം ഫോബ്‌സ് പട്ടികയില്‍ സമ്പന്നനായ മലയാളികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം ലഭിച്ചിരിക്കുന്നത് രണ്ട് പേര്‍ക്കാണ്.
ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനും ആര്‍ പി ഗ്രൂപ്പ് സ്ഥാപകന്‍ രവി പിള്ളയും ആണ് രണ്ടാം സ്ഥാനത്ത്. ഇരുവര്‍ക്കും 3.2 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് ഉള്ളത്. ജെംസ് എഡ്യൂക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ്, ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍, ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ എന്നിവരാണ് പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനത്ത് എത്തിയവര്‍.
സണ്ണി വര്‍ക്കിക്ക് 3 ബില്യണ്‍ ഡോളര്‍ ആസ്തിയും ജോയ് ആലുക്കാസിന് 2.8 ബില്യണ്‍ ഡോളര്‍ ആസ്തിയുമാണുള്ളത്. ഡോ. ഷംഷീര്‍ വയലിലിന് 2.2 ബില്യണ്‍ ഡോളര്‍ ആസ്തിയും ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 2.1 ബില്യണ്‍ ഡോളര്‍ ആസ്തിയും ആണ് ഉള്ളത്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഡി ഷിബുലാല്‍ (1.8 ബില്യണ്‍), വി ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (1 ബില്യണ്‍) എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
അതേസമയം ലോകത്തെ പകുതിയോളം കോടീശ്വരന്മാരുടെ സമ്പത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇടിവ് വന്നിട്ടുണ്ട് എന്നാണ് ഫോബ്സിന്റെ വിലയിരുത്തല്‍. 254 പേര്‍ സമ്പന്ന പട്ടികയില്‍ നിന്ന് പുറത്തായി. എന്നാല്‍ പുതുതായി 150 പേര്‍ സമ്പന്ന പട്ടികയില്‍ ഇടം നേടുകയും ചെയ്തിട്ടുണ്ട്. 2640 സമ്പന്നരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടികയാണ് ഫോബ്‌സ് ഇത്തവണ പുറത്ത് വിട്ടിരിക്കുന്നത്.
ഇതില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ലൂയി വിറ്റന്‍, സെഫോറ ഫാഷന്‍ ആഡംബര ബ്രാന്‍ഡുകളുടെ ഉടമ ബെര്‍ണാഡ് അര്‍നോള്‍ഡ് ആണ്. 211 211 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് ബെര്‍ണാഡ് അര്‍നോള്‍ഡിനുള്ളത്. ടെസ്ല, സ്പേസ് എക്‌സ്, സഹസ്ഥാപകനും ട്വിറ്റര്‍ മേധാവിയുമായ ഇലോണ്‍ മസ്‌ക് രണ്ടാമതും ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് മൂന്നാമതും ആണ്.
Tips for Sleep: ഉറക്കമുണരുമ്പോള്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലേ..!! കാരണം ഇതാകാം
ഇലോണ്‍ മസ്‌കിന് 180 ബില്യണ്‍ ഡോളറും ജെഫ് ബെസോസിന് 114 ബില്യണ്‍ ഡോളറും ആണ് ആസ്തി. അതേസമയം ഇന്ത്യക്കാരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി (83.4 ബില്യണ്‍) ഒന്നാം സ്ഥാനത്താണ്. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി (47.2 ബില്യണ്‍) രണ്ടാമതും എച്ച്‌സിഎല്‍ സഹസ്ഥാപകന്‍ ശിവ് നാടാറും (25.6 ബില്യണ്‍) ആണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ലോകറാങ്കിംഗില്‍ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തും ഗൗതം അദാനി 24-ാം സ്ഥാനത്തും ആണ്. ശിവ് നാടാര്‍ ലോകറാങ്കിംഗില്‍ 55-ാം സ്ഥാനത്ത് ആണ്. നേരത്തെ ലോകത്തെ അതിസമ്പന്നരില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഗൗതം അദാനി. ഫെബ്രുവരിയിലെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അദാനി സമ്പന്നരുടെ പട്ടികയില്‍ നിന്ന് താഴേക്ക് പതിച്ചത്.












Click it and Unblock the Notifications