തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന് യൂസഫലിയുടെ കൈത്താങ്ങ്; ഒരു കോടി രൂപ സഹായധനം നൽകി
തിരുവനന്തപുരം: കഴക്കൂട്ടം മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട് സെന്ററിന് ഒരുകോടി രൂപ കൈമാറി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫ് അലി. എല്ലാ വര്‍ഷവും സെന്ററിന് നല്‍കുന്ന സഹായത്തിന്റെ തുടര്‍ച്ചയായാണ് ഈ തുക കൈമാറിയത്. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന ഇവിടുത്തെ ഭിന്നശേഷി കേന്ദ്രത്തിന് എംഎ യൂസഫ് അലി നേരത്തെ തന്നെ സഹായവും പിന്തുണയും പ്രഖ്യാപിച്ചിരുന്നു.
എല്ലാ വർഷവും മുടക്കമില്ലാതെ ഒരു കോടി രൂപ ഡിഫറന്റ് ആര്‍ട് സെന്ററിന് നല്‍കുമെന്നായിരുന്നു യൂസഫലിയുടെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായാണ് ഈ വർഷത്തെ ധനസഹായം എന്ന നിലയിൽ ഒരു കോടി രൂപ കൈമാറിയത്. ലുലു എക്‌സ്‌പോര്‍ട്ട് ഹൗസ് സിഇഒ നജിമുദ്ദീന്‍, ലുലു ഗ്രൂപ്പ് തിരുവനന്തപുരം റീജിയണല്‍ ഡയറക്‌ടര്‍ ജോയി ഷഡാനന്ദന്‍ എന്നിവര്‍ ചേര്‍ന്ന് തുക ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യൂട്ടിവ് ഡയറക്‌ടര്‍ ഗോപിനാഥ് മുതുകാടിന് കൈമാറി.

കഴിഞ്ഞ രണ്ട് വർഷമായി എംഎ യൂസഫലിയുടെ ധനസഹായം ലഭിക്കുന്നുണ്ട്. സ്ഥാപനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുറമേ കുട്ടികളുടെ തെറാപ്പി, ഭക്ഷണം, മറ്റ് ചിലവുകൾ എന്നിവയ്ക്കായി ഈ തുക വകയിരുത്തും. കാസർഗോഡ് 100 കോടിയുടെ ബൃഹത്തായ പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഗായിക കെഎസ് ചിത്രയും ചേർന്ന് തറക്കില്ലിട്ടിരുന്നു. ഇതും വൈകാതെ യാഥാർഥ്യമാകും; ഗോപിനാഥ് മുതുകാട് വൺഇന്ത്യ മലയാളത്തോട് പറഞ്ഞു.
ലുലു ഗ്രൂപ്പിന്റെ തുടര്‍ച്ചയായ സഹായം ഭിന്നശേഷിക്കുട്ടികളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സമഗ്രമായ മുന്നേറ്റത്തിനും കൂടുതല്‍ ഊര്‍ജം പകരുമെന്നാണ് ഗോപിനാഥ് മുതുകാട് പ്രതീക്ഷ പ്രകടിപ്പിച്ചത്. സെന്ററിന് നല്‍കുന്ന പിന്തുണക്ക് അദ്ദേഹം എംഎ യൂസഫ് അലിക്ക് നന്ദിയും അറിയിച്ചു. ചടങ്ങില്‍ ലുലു പബ്ലിക് റിലേഷന്‍സ് മാനേജര്‍ സൂരജ് അനന്തകൃഷ്‌ണന്‍, ഫെയര്‍ എക്‌സ്‌പോര്‍ട്ട്‌സ് ജനറല്‍ മാനേജര്‍ റാഫി തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം, ലോകത്തിലെ തന്നെ ആദ്യത്തെ മാജിക് തീം പാർക്കായ മാജിക് പ്ലാനറ്റ്, കേരളത്തിലെ മുൻനിര വിനോദസഞ്ചാര കേന്ദ്രമായി അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. തലസ്ഥാന നഗരിയിൽ കഴക്കൂട്ടത്തെ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലാണ് മാജിക് പ്ലാനറ്റ് സ്ഥിതി ചെയ്യുന്നത്, ഇതിന് നേതൃത്വം നൽകുന്ന പ്രമുഖ മജീഷ്യനായ ഗോപിനാഥ് മുതുകാടാണ്.
2014 ഒക്ടോബര്‍ 31നാണ് തിരുവനന്തപുരത്തെ കിന്‍ഫ്ര പാര്‍ക്കില്‍ മാജിക് പ്ലാനറ്റ് തുടങ്ങിയത്. തെരുവില്‍ അലഞ്ഞു നടക്കുന്ന മജീഷ്യന്മാരുടെയും തെരുവു സര്‍ക്കസുകാരുടെയും പുനരധിവാസം ലക്ഷ്യമിട്ടായിരുന്നു ഈ ഉദ്യമം. എന്നാൽ പിന്നീടാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കണം എന്ന തീരുമാനം എടുക്കുകയും അതിനുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയതും. നിലവിൽ 250ഓളം ഭിന്നശേഷി കുട്ടികളാണ് ഡിഫറന്റ് ആർട് സെൻററിൽ പരിശീലനം നേടിവരുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications