Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ചതിന് പിന്നില്‍ സ്ത്രീ? മാഡത്തെ തേടി വീണ്ടും പോലീസ്, ദിലീപ് കേസില്‍ ട്വിസ്റ്റ്

കൊച്ചി: നടി ആക്രമിക്കപ്പെട്ടത് മുതല്‍ കേസില്‍ പലപ്പോഴായി പറയപ്പെട്ട സ്ത്രീ സാന്നിധ്യം വീണ്ടും ചര്‍ച്ചയാകുന്നു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ പോലീസ് പ്രധാനമായും തിരഞ്ഞ വ്യക്തിയായിരുന്നു 'മാഡം'. എന്നാല്‍ പിന്നീട് ഈ തിരച്ചില്‍ അവസാനിപ്പിച്ചു. കേസിലെ പുതിയ വെളിപ്പെടുത്തലിലും ഒരു സ്ത്രീ സാന്നിധ്യം പ്രകടകമാകുന്നു. ഈ സാഹചര്യത്തില്‍ പോലീസ് മാഡത്തെ തേടി വീണ്ടും ഇറങ്ങുമെന്നാണ് വിവരം.

കേസിലെ വിഐപിയെ കണ്ടെത്തി കഴിഞ്ഞാല്‍ അടുത്ത നീക്കം മാഡത്തെ കണ്ടെത്തുന്നതിനാകും. ദിലീപ് പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലിലും ഒരു സ്ത്രീയെ കുറിച്ച് പറയുന്നുണ്ട്. കേസില്‍ വന്‍ വഴിത്തിരിവുണ്ടാകാനാണ് സാധ്യത....

1

2017ലാണ് നടി ആക്രമിക്കപ്പെട്ടത്. ആദ്യ ദിനങ്ങളില്‍ തന്നെ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി. ഈ വേളയില്‍ സുനിയില്‍ നിന്നാണ് മാഡത്തെ കുറിച്ചുള്ള ആദ്യ വിവരങ്ങള്‍ ലഭിച്ചത്. മാഡം സിനിമാ മേഖലയില്‍ നിന്നുള്ള വ്യക്തിയാണ് എന്ന് പള്‍സര്‍ സുനി ആദ്യം പറഞ്ഞിരുന്നു. പിന്നീട് ഇയാള്‍ വാക്ക് മാറ്റുകയാണുണ്ടായത്. കേസില്‍ മാഡത്തിന് വലിയ റോളില്ല എന്നാണ് പിന്നീട് സുനി പറഞ്ഞത്.

2

കേസില്‍ ദിലീപ് അറസ്റ്റിലായതോടെ മറ്റു പ്രതികളിലേക്കുള്ള നീക്കങ്ങള്‍ നിലയ്ക്കുകയായിരുന്നു. പിന്നീട് പ്രധാനമായും ചര്‍ച്ച ചെയ്തത് ദിലീപുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു. അതിനിടെ മാഡം എന്ന് പലപ്പോഴും കേട്ടിരുന്നെങ്കിലും സുനി മൊഴി മാറ്റിയതോടെ ചര്‍ച്ചകള്‍ അവസാനിച്ചു. അന്വേഷണവും നിലച്ചു. എന്നാല്‍ ഇപ്പോള്‍ വീണ്ടും വിഷയം പോലീസ് പരിശോധിക്കുകയാണ്.

3

ദിലീപ് പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ഒട്ടേറെ കാര്യങ്ങള്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അതില്‍ ഒരു സ്ത്രീയെ കുറിച്ച് ദിലീപ് പറഞ്ഞുവെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. ഈ സംഭാഷണം താന്‍ റെക്കോഡ് ചെയ്യുകയും പോലീസിന് കൈമാറിയിട്ടുണ്ടെന്നുമാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്. 20 ലധികം ശബ്ദരേഖയുള്‍പ്പെടെയാണ് പോലീസിന് കൈമാറിയിട്ടുള്ളത്.

4

സത്യത്തില്‍ ഞാന്‍ ശിക്ഷ അനുഭവിക്കേണ്ടതല്ല. ഒരു പെണ്ണ് അനുഭവിക്കേണ്ടതണ്. അവരെ രക്ഷിച്ചുകൊണ്ടുപോയി. ഞാന്‍ ശിക്ഷിക്കപ്പെട്ടു... എന്ന് ദിലീപ് പറഞ്ഞുവെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. ഏത് സ്ത്രീയെ കുറിച്ചാണ് ഈ വാക്കുകള്‍ എന്ന് പോലീസ് അന്വേഷിക്കുമെന്നാണ് വിവരം. നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ എവിടെയെങ്കിലും സ്ത്രീ സാന്നിധ്യമുണ്ടെങ്കില്‍ വന്‍ വിവാദത്തിന് തിരികൊളുത്തും.

5

പള്‍സര്‍ സുനി പറഞ്ഞ മാഡം ആര്, ദിലീപ് പറഞ്ഞുവെന്ന് പറയപ്പെടുന്ന പെണ്ണ് ആര്... ഈ ചോദ്യങ്ങള്‍ക്ക് ഇതുവരെ ഉത്തരം കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. പോലീസ് ഇപ്പോള്‍ കേസിലെ വിഐപിയെ കണ്ടെത്താനുള്ള നീക്കത്തിലാണ്. കോട്ടയം സ്വദേശിയാണ് വിഐപി എന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തുന്നത്. ശബ്ദ സാംപിള്‍ പരിശോധിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ഭാവനയെ അതിസുന്ദരിയാക്കി മഞ്ജുവാര്യരുടെ ക്ലിക്ക്; ആ വാക്കുകള്‍ വൈറല്‍... കാണാം ചിത്രങ്ങള്‍

6

ബാലചന്ദ്രകുമാര്‍ പറഞ്ഞ വിഐപി അത്ര വലിയ വിഐപി അല്ല എന്നാണ് പോലീസ് കരുതുന്നത്. കേസില്‍ ഇയാള്‍ നടത്തിയ ഇടപെടലുകള്‍ കാരണമാണ് വിഐപി എന്ന് പറയാന്‍ കാരണം. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കൊണ്ടുവന്നത് ഇയാളാണ് എന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. അന്വേഷണ സംഘത്തിലുള്ളവരെ അപായപ്പെടുത്താനുള്ള കാര്യങ്ങളും ഇയാള്‍ പറഞ്ഞിരുന്നുവത്രെ.

7

ദിലീപുമായി ബന്ധമുള്ള ആറ് വ്യവസായികളുടെ ഫോട്ടോകള്‍ പോലീസ് ശേഖരിക്കുകയും ബാലചന്ദ്ര കുമാറിനെ കാണിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്ന് മൂന്ന് പേരെ ഒഴിവാക്കി. ബാക്കി മൂന്ന് പേരാണിപ്പോള്‍ സംശയത്തിലുള്ളത്. ഇതില്‍ വിഐപിയുണ്ട്. ഇതാരെന്ന് ഉറപ്പിക്കാനാണ് ശബ്ദ പരിശോധന. സംശയത്തിലുള്ള ഒരാളെ പോലീസ് വിളിച്ചപ്പോള്‍ ഫോണ്‍ ഓഫാക്കിയെന്നാണ് വിവരം. ഒരു തവണ മാത്രമാണ് കണ്ടത് എന്നും സിനിമാ മേഖലയില്‍ നിന്നുള്ള വ്യക്തിയല്ലെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+