'സ്ത്രീധനം കൊടുക്കുകയെന്ന തെറ്റ് ചെയ്‌തു, പകരം നൽകിയത് മകളുടെ ജീവന്റെ വില..'; വിസ്‌മയയുടെ പിതാവ്
കൊല്ലം: സ്ത്രീധനം എന്ന തെറ്റ് ചെയ്‌ത തനിക്ക് പകരം നൽകേണ്ടി വന്നത് മകളുടെ ജീവന്റെ വിലയെന്ന് വിസ്‌മയയുടെ പിതാവ് വിക്രമൻ നായർ. തിരുവനന്തപുരത്തെ യുവ ഡോക്‌ടർ സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തിനൊപ്പം താനും സ്ത്രീധനം നല്‍കുകയെന്ന തെറ്റ് ചെയ്തെന്നും ആ തെറ്റിന്റെ വിലയായി തനിക്ക് മകളെ നഷ്‌ടപ്പെട്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്ത്രീധനം എന്ന വിപത്ത് അവസാനിപ്പിക്കാന്‍ സമൂഹം ശക്തമായി ഇടപെടണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ മകളുടെ മരണത്തിന് ശേഷം നിരവധി ക്യാംപയിനുകളും ബോധവല്‍ക്കരണ പരിപാടികളും നടന്നുവെങ്കിലും സ്ത്രീധനത്തിന്‍റെ പേരിലുള്ള ആത്മഹത്യകള്‍ തുടര്‍ക്കഥയാവുകയാണെന്ന് ത്രിവിക്രമൻ നായർ ചൂണ്ടിക്കാട്ടി.

വിസ്‌മയ ആത്മാര്‍ഥമായി സ്നേഹിച്ച ആളാണ് കിരണ്‍. ആ സ്നേഹം അയാള്‍ നിരസിച്ചു. ഇത് തന്നെയാണ് ഷഹ്നയുടെ കാര്യത്തിലും സംഭവിച്ചത്. വിദ്യാഭ്യാസപരമായി ഉയര്‍ന്ന നിലയിലുള്ള കുട്ടിയായിരുന്നു. എന്നിട്ടും ഇങ്ങനെ ചെയ്യണമെങ്കില്‍ അമിതമായ സ്നേഹമാണ് കാരണമെന്നും ത്രിവിക്രമൻ നായർ പറഞ്ഞു. റുവൈസിന്റെ അച്ഛനും അമ്മയ്ക്കും ഇതില്‍ പങ്കുണ്ടെങ്കില്‍ അവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്‌ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് ഡോ. റുവൈസിനെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തിരുന്നു. ഷഹനയുടെ ആത്മഹത്യക്ക് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസാണ് റുവൈസിനെ കസ്‌റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ദിവസമാണ് അനസ്തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ച് മരിച്ച നിലയില്‍ ഡോക്‌ടറായ ഷഹാനയെ കണ്ടെത്തിയത്. ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്ന് ഫ്‌ളാറ്റില്‍ പോയി നോക്കിയ സുഹൃത്തുക്കളാണ് ഷഹന അബോധാവസ്ഥയില്‍ കിടക്കുന്നതായി കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ ഷഹനയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുകയും ചെയ്‌തിരുന്നു.
തുടർന്ന് ഇന്നലെ റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് ഇയാൾ. ആത്മഹത്യാപ്രേരണാ കുറ്റത്തിന് പുറമെ സ്ത്രീധന നിരോധന നിയമവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. റുവൈസിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.












Click it and Unblock the Notifications