Madhu Case Verdict: 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും
പാലക്കാട്: അട്ടപ്പാടി മധു കേസില്‍ പ്രതികളുടെ ശിക്ഷ പ്രഖ്യാപിച്ച് മണ്ണാര്‍ക്കാട് എസ് സി - എസ് ടി കോടതി. ഒന്നാം പ്രതി ഹുസൈന് ഏഴ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 16-ാം പ്രതി മുനീര്‍ ഒഴികെയുള്ള എല്ലാ പ്രതികള്‍ക്കും ഏഴ് വര്‍ഷം കഠിന തടവിനും കോടതി ശിക്ഷിച്ചു.
കേസില്‍ ആകെ 16 പ്രതികള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 14 പേരും കുറ്റക്കാരാണ് എന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. നാലാം പ്രതിയേയും പതിനൊന്നാം പ്രതിയേും ഇന്നലെ തന്നെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. 16-ാം പ്രതിക്ക് എതിരെ മൂന്ന് മാസത്തെ തടവിനുള്ള കുറ്റമായിരുന്നു ചുമത്തിയത്. ഇത് ഇയാള്‍ വിചാരണ കാലയളവില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.

ഒന്നാം പ്രതി ഹുസൈനിന് എതിരെ 143-ാം വകുപ്പ് പ്രകാരം അന്യായമായി സംഘം ചേരല്‍, 147 -ാം വകുപ്പ് പ്രകാരം അന്യായമായി ചേര്‍ന്ന സംഘത്തിന്റെ പ്രവൃത്തികളില്‍ ഏര്‍പ്പെടല്‍, 323 വകുപ്പ് പ്രകാരം കരുതികൂട്ടിയുള്ള മര്‍ദ്ദനം, 342 പ്രകാരം തടഞ്ഞ് വെക്കല്‍, 304 (2) പ്രകാരം കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ലാത്ത നരഹത്യ, എസ് സി- എസ് ടി വകുപ്പിലെ 3 (1) ഡി യിലെ പട്ടികജാതി പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള കുറ്റം എന്നിവയാണ് തെളിഞ്ഞിരിക്കുന്നത്.
മറ്റ് പ്രതികള്‍ക്ക് എതിരെ 143-ാം വകുപ്പ് പ്രകാരം അന്യായമായി സംഘം ചേരല്‍, 147 -ാം വകുപ്പ് പ്രകാരം അന്യായമായി ചേര്‍ന്ന സംഘത്തിന്റെ പ്രവൃത്തികളില്‍ ഏര്‍പ്പെടല്‍, 323 വകുപ്പ് പ്രകാരം കരുതികൂട്ടിയുള്ള മര്‍ദ്ദനം, 342 പ്രകാരം തടഞ്ഞ് വെക്കല്‍, 304 (2) പ്രകാരം കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ലാത്ത നരഹത്യ, എസ് സി- എസ് ടി വകുപ്പിലെ 3 (1) ഡി യിലെ പട്ടികജാതി പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള കുറ്റം, 326 പ്രകാരം ആയുധം കൊണ്ടുള്ള മര്‍ദ്ദനം എന്നീ കുറ്റങ്ങളും ആണ് തെളിഞ്ഞിരിക്കുന്നത്.
Tips for Sleep: ഉറക്കമുണരുമ്പോള്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലേ..!! കാരണം ഇതാകാം
16-ാം പ്രതി മുനീര്‍ തടവ് ശിക്ഷ വിചാരണ കാലയളവില്‍ അനുഭവിച്ചതിനാല്‍ പിഴശിക്ഷയായ 500 രൂപ പിഴ അടച്ചാല്‍ മതി എന്ന് കോടതി പറഞ്ഞിരുന്നു. അതേസമയം 13 പ്രതികളേയും മലപ്പുറം ജില്ലയിലെ തവനൂര്‍ ജയിലിലേക്ക് മാറ്റും.












Click it and Unblock the Notifications