Madhu Case Verdict: ബന്ധുവടക്കം 24 സാക്ഷികള്‍ കൂറുമാറി, ഒടുവില്‍ മധുവിന്റെ കുടുംബത്തിന് നീതി
പാലക്കാട്: നീണ്ട അഞ്ച് വര്‍ഷങ്ങളാണ് അട്ടപ്പാടിയിലെ മധുവിന്റെ കേസില്‍ കുടുംബം നിയമപോരാട്ടം നടത്തിയത്. ഒടുവില്‍ അവരുടെ ആരോപണങ്ങളും, വേവലാതികളും ശരിവെക്കുന്ന വിധിയാണ് കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. ഒന്നാം പ്രതി ഹുസൈന്‍ തന്നെയാണെന്ന് കോടതി കണ്ടെത്തി. മരക്കാര്‍, ശംസുദ്ദീന്‍, രാധാകൃഷ്ണന്‍, അബൂബക്കര്‍ എന്നിവര്‍ക്കെല്ലാം കൃത്യത്തില്‍ പങ്കുണ്ടെന്നും കോടതി കണ്ടെത്തി.
13ാം സാക്ഷി സുരേഷിന്റെ മൊഴിയാണ് ഇവരെ എല്ലാം കുറ്റക്കാരാണെന്ന് കണ്ടെത്താന്‍ സഹായിച്ചത്. പക്ഷേ കേസിന്റെ ഓരോ ഘട്ടത്തിലും മധുവിന്റെ കുടുംബം അനുവഭിച്ചത് തീരാവേദനകളാണ്. ഒരു ഘട്ടത്തില്‍ കേസില്‍ വലിയ അട്ടിമറികള്‍ നടക്കുമെന്ന് പോലും കരുതിയിരുന്നു. കാരണം 103 സാക്ഷികളെ വിസ്തരിച്ചപ്പോള്‍ അതില്‍ 24 പേരാണ് കൂറുമാറിയത്. എന്തിനേറെ പറയുന്നു, മധുവിന്റെ ബന്ധുവടക്കം കൂറുമാറിയവരിലുണ്ടായിരുന്നു.

കേസില്‍ 16 പ്രതികളുണ്ടായിരുന്നു. കേസില്‍ ഇതുവരെ കണ്ടോ കേട്ടോ പഴക്കമില്ലാത്ത കാര്യങ്ങളാണ് കോടതിയില്‍ നടന്നത്. കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സ്ഥിതി വരെയുണ്ടായി. ഇതില്‍ കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിച്ചു. രഹസ്യമൊഴി നല്‍കിയവരും കേസില്‍ കൂറുമാറിയിരുന്നു. അതുകൊണ്ടൊന്നും ഈ കേസ് തീര്‍ന്നിരുന്നില്ല. എല്ലാ അര്‍ത്ഥത്തിലും വിവാദം കൊണ്ട് നിറഞ്ഞ് നിന്ന കേസായിരുന്നു മധുവിന്റെ കേസ്.
മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടിന് മേല്‍ മൂല്യത്തര്‍ക്കം വരെ നടന്നിരുന്നു. സാക്ഷി സംരക്ഷണ നിയമം വരെ നടപ്പിലാക്കേണ്ടി വന്നിരുന്നു. ഇതൊക്കെ യഥാര്‍ഥത്തില്‍ ബാധിച്ചത് മധുവിന്റെ കുടുംബത്തെയാണ്. ഈ കേസ് ഇല്ലാതായി പോകുമെന്ന ഭയമുണ്ടായിരുന്നുവെന്ന് നേരത്തെ മധുവിന്റെ അമ്മ മല്ലി പറഞ്ഞിരുന്നു. കുറേ അനുഭവിച്ചെന്നും, അവര്‍ പറഞ്ഞിരുന്നു.
അവരുടെ വാക്കുകളില്‍ കേസിനെ കുറിച്ചുള്ള ഭയങ്ങള്‍ ഉണ്ടായിരുന്നു. രാജേഷ് സര്‍ ദൈവത്തെയാണ് പോലെയാണ് ആ സമയം തങ്ങളുടെ കേസിലേക്ക് വന്നതെന്ന് മല്ലി പറഞ്ഞിരുന്നു. ആദ്യം വക്കില്‍ കൈയ്യൊഴിഞ്ഞപ്പോള്‍ തകര്‍ന്ന് പോയെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം വിവാദങ്ങള്‍ ധാരാളം കേസില്‍ വേറെയും ഉണ്ടായിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് ഒരു രൂപ പോലും സര്‍ക്കാര്‍ ഫീസ് അനുവദിച്ചില്ലെന്നായിരുന്നു വലിയ വിവാദമായി വന്നത്.
നേരത്തെ നിശ്ചയിച്ച പ്രോസിക്യൂട്ടര്‍മാര്‍ പരാജയപ്പെട്ടപ്പോഴാണ് രാജേഷ് മേനോന്‍ മധു കേസിന്റെ വിധി മാറ്റിയത്. സര്‍ക്കാര്‍ ആകെ അനുവദിച്ചിരുന്ന ഫീസ് 240 രൂപയായിരുന്നു. ചെലവെങ്കിലും തരണമെന്ന് രേഖാ മൂലം സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പക്ഷേ കത്തിന് മറുപടി ലഭിച്ചില്ല. ഒരു രൂപ പോലും നല്‍കിയില്ലെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തി. അതുപോലെ മണ്ണാര്‍ക്കാട് എംഎല്‍എ, എന്‍ ഷംസുദീനെതിരെയും പബ്ലിക് പ്രോസിക്യൂട്ടര്‍ രംഗത്തെത്തിയിരുന്നു. കേസിലെ പ്രതികള്‍ രക്ഷപ്പെടണമെന്നാണ് ഷംസുദീന്റെ താല്‍പര്യമെന്നും രാജേഷ് മേനോന്‍ പറഞ്ഞു. ഇതും വലിയ വിവാദമായിരുന്നു.












Click it and Unblock the Notifications