മധുവിനെ തല്ലിക്കൊന്നത് തന്നെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതികള്‍ക്കെതിരെ കൊലക്കുറ്റം
പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് തൃശൂര്‍ റേഞ്ച് ഐജി വ്യക്തമാക്കിയിട്ടുണ്ട്.
അഗളി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദിച്ച കൊന്ന ആദിവാസി യുവാവ് മധുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും മധുവിനെ നാട്ടുകാര്‍ തല്ലിക്കൊന്നതാണെന്ന വാദം ശരിവെക്കുന്നുണ്ട്. മധുവിന്റെ തലയില്‍ ഗുരുതര പരിക്കുണ്ട്. നെഞ്ചില്‍ മര്‍ദനമേറ്റ പാടുകളുമുണ്ട്. മരണകാരണം ആന്തരിക രക്തസ്രാവമാണെന്നാണ് റിപ്പോര്‍ട്ട്. ഇവയെല്ലാം ശരിവെക്കുന്നത് മധു അടിയേറ്റ് തന്നെയാണ് മരിച്ചതെന്നാണ്. ഡോക്ടര്‍മാര്‍ ഇക്കാര്യം ശരിവെക്കുന്നുണ്ട്.

അതേസമയം പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന്് തൃശൂര്‍ റേഞ്ച് ഐജി വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കാനുള്ള സാധ്യതയുണ്ട്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസ് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. സര്‍ക്കാരും പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്..

മധു കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഇയാളെ കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന ശേഷമായിരുന്നു മര്‍ദനം. അതേസമയം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മധുവിന്റെ അമ്മയും സഹോദരിയും നടത്തി വന്ന സമരം ശക്തമാക്കാനും സാധ്യതയുണ്ട്. മധുവിന്റെ അമ്മയും സഹോദരിയും പോലീസിനും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ നിരവധി ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ പോലീസിന് സമ്മര്‍ദവുമുണ്ട്. വിഷയത്തില്‍ ഷംസുദ്ദീന് എംഎല്‍എയുടെ സഹായിയും കുരുക്കിലാണ്. ഇയാള്‍ക്കും കേസില്‍ പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications