കോവിഡ് പ്രതിരോധശേഷി: 'സിറോ പോസിറ്റീവ്' ആയവർ ഏറ്റവും കുറവ് കേരളത്തിൽ
കേരളത്തിലാണ് ഏറ്റവും കുറവ് പ്രതിരോധ ശേഷി കൈവരിച്ചവരുള്ളത്
ന്യൂഡൽഹി: രാജ്യത്തെ 21 സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിൽ ആകെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ശതമാനത്തിലും കൊറൊണ വൈറസിന്റെ ആന്റിബോഡി വികസിച്ചതായി കണ്ടെത്തി. വാക്സിൻവഴിയോ രോഗംവന്നതുമൂലമോ ആണ് ഇവർ കോവിഡിനെതിരേ പ്രതിരോധശേഷി കൈവരിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

കേരളത്തിലാണ് ഏറ്റവും കുറവ് പ്രതിരോധ ശേഷി കൈവരിച്ചവരുള്ളത്. 44.4 ശതമാനമാണ് സംസ്ഥാനത്തെ 'സിറോ പോസിറ്റിവ്' നിരക്ക്. ഏറ്റവും മുന്നിലുള്ള മധ്യപ്രദേശിൽ ഇത് 79 ശതമാനമാണ്. അസമിൽ 50.3 ശതമാനവും മഹാരാഷ്ട്രയിൽ 58 ശതമാനവുമാണ്. പഠനം നടത്തിയ മറ്റ് സംസ്ഥാനങ്ങളിലെല്ലാം അൻപത് ശതമാനത്തിന് മുകളിലെത്തിയപ്പോൾ കേരളത്തിൽ മാത്രമാണ് അതിലും താഴെ നിൽക്കുന്നത്.
കേക്ക് മുറിക്കുന്ന ദുല്‍ഖറിനെ ക്യാമറയിലാക്കി മമ്മൂട്ടി: വൈറലായി ബര്‍ത്ത് ഡെ ചിത്രങ്ങള്‍
ഇത്തരം പഠനങ്ങൾ വഴി സംസ്ഥാനങ്ങൾക്ക് അവരുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഗതി നിർണയിക്കാനും കൂടുതൽ വേഗത്തിലാക്കാനും സഹായിക്കുമെന്ന് ഐസിഎംആർ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ സിറോ പോസിറ്റിവ് നിരക്ക് ഇങ്ങനെ...
മധ്യപ്രദേശ് - 79
രാജസ്ഥാൻ - 76.2
ബിഹാർ-75.9
ഗുജറാത്ത്-75.3
ഛത്തീസ്ഗഢ്-74.6
ഉത്തരാഖണ്ഡ്-73.1
ഉത്തർപ്രദേശ്-71
ആന്ധ്രപ്രദേശ്-70.2
കർണാടക-69.8
തമിഴ്‌നാട്-69.2
ഒഡിഷ-68.1
പഞ്ചാബ്-66.5 തെലങ്കാന-63.1 ജമ്മുകശ്മീർ-63 ഹിമാചൽപ്രദേശ്-62 ജാർഖണ്ഡ്-61.2 പശ്ചിമബംഗാൾ-60.9 ഹരിയാണ-60.1 മഹാരാഷ്ട്ര-58
അസം-50.3
കേരളം-44.4












Click it and Unblock the Notifications