Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്നത് പീഡനം തന്നെ; അന്വേഷണത്തിൽ തെളിഞ്ഞു; മദ്രസ അധ്യാപകൻ 67 വര്‍ഷം അകത്ത്

പെരുമ്പാവൂർ: വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന കേസിൽ മദ്രാസ അധ്യാപകന് കഠിന ശിക്ഷ വിധിച്ച് കോടതി. പോക്സോ കേസിലാണ് 67 വർഷത്തെ കഠിന തടവിന് അധ്യാപകനെ കോടതി ശിക്ഷിച്ചത്. നെല്ലിക്കുഴി സ്വദേശി അലിയാരെയാണ് പെരുമ്പാവൂർ പോക്സോ കോടതിയുടെ ശിക്ഷക്ക് വിധേയനായത്.

വ്യാഴാഴ്ചയായിരുന്നു കോടതിയുടെ നടപടി. 2020 - ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രാസയിലെത്തിയ ആൺകുട്ടിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. തടിയിട്ടപറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന് കേസ് എത്തിയത്.

crime

പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 2020 - ൽ തന്നെ കേസ് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെ, മദ്രാസയിലെത്തിയപ്പോൾ വിദ്യാർത്ഥിയെ ഇയാൾ പീഡനത്തിന് ഇരയാക്കിയതായി തെളിഞ്ഞു. അധ്യാപകൻ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് കോടതി ശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ ദിവസമാണ് ഇയാൾ കുറ്റം ചെയ്തതായി കണ്ടെത്തിയത്.

വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; അധ്യാപകനെ കുടുക്കി പൊലീസ്

മലപ്പുറം : പ്രകൃതി വിരുദ്ധ പീഡനത്തിന് വിദ്യാർത്ഥിയെ ഇരയാക്കിയ മദ്രസ അധ്യാപകൻ പൊലീസ് പിടിയിൽ. ചിറയ്ക്കൽ ദാറുൽ ഇസ്ലാം മദ്രസ അദ്ധ്യാപകൻ മലപ്പുറം വട്ടല്ലൂർ ചക്രതൊടി വീട്ടിൽ അഷ്റഫിനെ ( 42 ) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചേർപ്പ് പോലീസിന്റേതായിരുന്നു നടപടി.

15 വയസ്സുള്ള മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിനിയെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. ചേർപ്പ് സി ഐ ടി വി ഷിബുവിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ചിറയ്ക്കലിൽ താമസിച്ച് മദ്രസ പഠനം നടത്തിയിരുന്നു . ഇതിന് പിന്നാലെയാണ് പീഡനത്തിന് ഇരയാക്കിയത് .

പീഡനം വിവരം പെൺകുട്ടി വീട്ടുകാരോട് പറയാൻ തയ്യാറായതിന് പിന്നാലെയാണ് വിവരം പുറത്ത് വന്നത്. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കാൾ പരാതിയുമായി ചൈൽഡ് ലൈനിൽ സമീപിക്കുകയായിരുന്നു . തുടർന്ന് പോക്‌സോ നിയമ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഫാഷനിലാണ് പൂർണ്ണിമ ഇന്ദ്രജിത്ത്; ഇതാ കിടിലൻ ലുക്ക്; പങ്കിട്ട ചിത്രങ്ങൾ വൈറലാക്കി ആരാധകർ

മലപ്പുറത്ത് നിന്നായിരുന്നു ഇയാളെ പിടികൂടാൻ സാധിച്ചത്. എസ് ഐ ആർ അരുൺ , ജയ്സൺ , സി പി. ഒ രജനീഷ് , നവാസ്, ഷാനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടി നിയമ നടപടികൾ സ്വീകരിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+