കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്കെതിരെ നടക്കുന്നത് മാഫിയാ ഭീകരപ്രവര്‍ത്തനം, ജോര്‍ജിന്റെ ഗൂഢാലോചനയെന്ന് ഇപി ജയരാജന്‍

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇപ്പോള്‍ നടക്കുന്നത് മാഫിയാ ഭീകരപ്രവര്‍ത്തനമെന്ന് ഇപി ജയരാജന്‍. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സംഭാഷണങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഇതോടെ മാഫിയാ ഭീകരപ്രവര്‍ത്തനത്തിന്റെ ഓരോ ഭാഗവും ഇടിഞ്ഞ് വീണ് തുടങ്ങിയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തി എന്നൊക്കെ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? സ്വപ്‌നയുടെ ആരോപണത്തിന പിന്നില്‍ ഗൂഢാലോചനയുണ്ട്. മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ല. മുഖ്യമന്ത്രി അടിസ്ഥാനരഹിതമായ ഈ ആരോപണത്തിന് മറുപടി പോലും പറയേണ്ടതില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.

സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ തുടരന്വേഷണത്തിന് ഇഡി; രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടുംസ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ തുടരന്വേഷണത്തിന് ഇഡി; രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടും

1

സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ സമഗ്രാന്വേഷണം വേണം. പിസി ജോര്‍ജിന്റെയും ബിജെപിയുടെയും ഗൂഢാലോചനയാണ് വെളിപ്പെടുത്തലിന് പിന്നില്‍. യുഡിഎഫിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ജയരാജന്‍ ആരോപിച്ചു. നിഗൂഢ ശക്തികള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണം. പിസി ജോര്‍ജിന് സര്‍ക്കാരിനോട് വിദ്വേഷമുണ്ടാകാം. ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ കരിവാരിത്തേക്കാനാണ് ശ്രമമെന്നും ജയരാജന്‍ പറഞ്ഞു. സ്വപ്‌ന സുരേഷ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ആര്‍എസ്എസിന്റെ നിയന്ത്രണത്തിലാണെന്നും ജയരാജന്‍ ആരോപിച്ചു.

ജയിലില്‍ നിന്ന് വന്ന സ്വപ്നയെ സല്‍ക്കരിച്ച് കൊണ്ടുപോയി ജോലി കൊടുത്തത് ആര്‍എസ്എസാണ്. അപ്പോള്‍ ഇതിന് പിന്നില്‍ ആരായിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂവെന്നും ജയരാജന്‍ പറഞ്ഞു. അതേസമയം വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം ശക്തമായിട്ടുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്‌നയുടെ ആരോപണം. മുഖ്യമന്ത്രിയും കുടുംബവും അഗ്നിശുദ്ധി വരുത്തണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ന്നു. കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരും. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

അതേസമയം ജനാധിപത്യത്തില്‍ സത്യം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സോളാര്‍ കാലത്ത് അദ്ദേഹം നടത്തിയ പ്രതികരണം അദ്ദേഹത്തിന്റെ ശൈലി, എന്റേതായ ശൈലിയില്‍ ഞാന്‍ മറുപടി പറഞ്ഞു. സത്യം അധികനാള്‍ മൂടിവെക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് പിസി ജോര്‍ജ്. സരിതയുമായി തനിക്ക് വര്‍ഷങ്ങളുടെ പരിചയമുണ്ട്. മാന്യയായ ഒരു പെണ്‍കുട്ടി വ്യവസായ സംരംഭവുമായി ഇറങ്ങിയപ്പോള്‍ രാഷ്ട്രീയത്തിലെ നരാധമന്‍മാര്‍ അവളെ നശിപ്പിച്ചതാണെന്നും ജോര്‍ജ് കുറ്റപ്പെടുത്തി.

ഇതിനിടെ സ്വര്‍ണക്കടത്ത് കേസിലെ പുതിയ നീക്കങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ഡിജിപി അനില്‍ കാന്തും എഡിജിപി വിജയ് സാഖറെയുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു ചര്‍ച്ച. കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ അടക്കം ചര്‍ച്ച ചെയ്‌തെന്നാണ് വിവരം. കേസെടുക്കുന്ന കാര്യം പോലീസ് ആലോചിക്കുന്നുണ്ട്. മുന്‍ മന്ത്രി കെടി ജലീല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

റോബിന്‍ എന്റെ അച്ഛനെ പറഞ്ഞത് പുറത്തായിരുന്നെങ്കില്‍ അടി പൊട്ടിയേനെ; ജാസ്മിന്റെ വെളിപ്പെടുത്തല്‍റോബിന്‍ എന്റെ അച്ഛനെ പറഞ്ഞത് പുറത്തായിരുന്നെങ്കില്‍ അടി പൊട്ടിയേനെ; ജാസ്മിന്റെ വെളിപ്പെടുത്തല്‍

Recommended Video

cmsvideo
സരിത്തിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയെന്ന് സ്വപ്‌ന സുരേഷ് | OneIndia Malayalam

English summary
mafia terrorism against cm pinarayi vijayan, ep jayarajan against gold smuggling case allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X