Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഹാ' ചുഴലിക്കാറ്റ്: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത!! നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Recommended Video

cmsvideo
    Cyclone Maha To Cause Heavy Rain | Oneindia Malayalam

    തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം മഹാ ചുഴലിക്കാറ്റായി മാറിയതോടെ സംസ്ഥാത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. കേരളത്തിലും ലക്ഷദ്വീപിലുമാണ് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.എറണാകുളം, മലപ്പുറം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് ജില്ലകളില്‍ യെല്ലോ അവര്‍ട്ടും പ്രഖ്യാപിച്ചു. ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ടാണ്.

     rainnew3

    മഴ ശക്തമായതിനെ തുടര്‍ന്ന് തീരദേശ താലൂക്കുകളായ കൊച്ചി, പറവൂര്‍, കൊടുങ്ങല്ലൂര്‍, ചാവക്കാട് ​എന്നിവിടങ്ങളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എംജി സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

    കേരളം മഹാ ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥമല്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെയാണ് ചുഴലിക്കാറ്റ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ ശനിയാഴ്ച വരെ കേരള തീരത്ത് മത്സ്യ ബന്ധം പൂര്‍ണമായി നിരോധിച്ചു.കടലിൽ പോയവർ അടിയന്തരമായി തിരിച്ചെത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
    തീരദേശങ്ങളിലും മലയോര പ്രദേശങ്ങളിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. 40 മുതൽ 50 കീലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും.

    ശനിയാഴ്ച ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കും. ഇതോടെ സംസ്ഥാനത്ത് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു.മൂന്നാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ തീരത്ത് മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.

    ഇല്ലാത്ത ക്യാന്‍സറിന്‍റെ പേരില്‍ പണപ്പിരിവ്; വിവാദത്തില്‍ പ്രതികരണവുമായി ശ്രീമോള്‍ മാരാരി

    ഇല്ലാത്ത രോഗത്തിന്‍റെ പേരില്‍ യുവതിക്കായി പണപ്പിരിവ്;വഞ്ചിക്കപ്പെട്ടുവെന്ന് സുനിത ദേവദാസ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+