കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇല്ലാത്ത ക്യാന്‍സറിന്‍റെ പേരില്‍ പണപ്പിരിവ്; വിവാദത്തില്‍ പ്രതികരണവുമായി ശ്രീമോള്‍ മാരാരി

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: ഇല്ലാത്ത ക്യാന്‍സര്‍ രോഗത്തിന്‍റെ പേരില്‍ യുവതിക്ക് വേണ്ടി പണം പിരിച്ച് നല്‍കിയെന്ന ആരോപണത്തില്‍ മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസിന് നേരെ വ്യാപക വിമര്‍ശനമാണ് സാമുഹിക മാധ്യമങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.ആലപ്പുഴ സ്വദേശി ശ്രീമോള്‍ മാരാരി എന്ന യുവതിക്കായി പണം സമാഹരിച്ചെന്നാണ് സുനിതയ്ക്കെതിരെ ഉയര്‍ന്ന ആരോപണം. എന്നാല്‍ വിഷയത്തില്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് സുനിത വ്യക്തമാക്കിയിരുന്നു.ഇക്കാര്യം വിശദീകരിച്ചുകൊണ്ടുള്ള കുറിപ്പും സുനിത ഫേസ്ബുക്കില്‍ പങ്കുവെച്ചു.

ഇല്ലാത്ത രോഗത്തിന്‍റെ പേരില്‍ യുവതിക്കായി പണപ്പിരിവ്;വഞ്ചിക്കപ്പെട്ടുവെന്ന് സുനിത ദേവദാസ്ഇല്ലാത്ത രോഗത്തിന്‍റെ പേരില്‍ യുവതിക്കായി പണപ്പിരിവ്;വഞ്ചിക്കപ്പെട്ടുവെന്ന് സുനിത ദേവദാസ്

ഇതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീമോള്‍ മാരാരി. സുനിത ദേവദാസിനെ ആരും ദ്രോഹിക്കണ്ട അവര്‍ തെറ്റൊന്നും ചെയ്തിട്ടില്ല.സുനിതയോട് താനാണ് ചികിത്സയ്ക്ക് പണം ആവശ്യപ്പെട്ടത് .തന്നെ പൂര്‍ണ്ണമായും വിശ്വസിച്ചാണ് സുനിത പോസ്റ്റ് ഇട്ടതെന്നും ശ്രീമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശ്രീമോളുടെ വിശദീകരണം ഇങ്ങനെ

 കള്ളി എന്ന് വിളിച്ചു

കള്ളി എന്ന് വിളിച്ചു

സുഹൃത്തുക്കളേ..ഞാനിന്ന് വലിയ തട്ടിപ്പുകാരിയാണ് ഇന്നലെ വരെ കൂടെ നിന്നവരെല്ലാം ഒരു നിമിഷം കൊണ്ട് കള്ളി എന്ന് വിളിച്ചു.ഒരിക്കല്‍ പോലും കാന്‍സറിന്‍െറ വേദന അറിയാത്തവള്‍ .. പലരും ചോദിച്ചപ്പോഴെല്ലാം മാരാരിക്കുളത്ത് എത്തി രേഖകള്‍ എല്ലാം നോക്കിയെടുത്ത് പോസ്റ്റ് ഇടാം എന്നത് മാത്രമായിരുന്നു ആകെ ആശ്വാസം .
ആരെയുംപറ്റിച്ച് ആയിരുന്നില്ലഞാന്‍ ജീവിച്ചത് എന്‍െറ നാട്ടില്‍ അന്വക്ഷിക്കുക എട്ടാമത്തെ വയസ്സുമുതല്‍ വീട്ടുജോലിക്ക് സഹായിക്കാന്‍ പോയും ,പാല് കൊടുക്കാന്‍ പോയും വളര്‍ന്നു വെറുതെ തരുന്ന ആഹാരം പോലും ആരില്‍ നിന്നും വാങ്ങി കഴിച്ചിട്ടില്ല .

Recommended Video

cmsvideo
Sunitha Devadas accused for Fraudulent Practice | Oneindia Malayalam
 സത്യമാണോന്ന് അന്വക്ഷിക്കുക

സത്യമാണോന്ന് അന്വക്ഷിക്കുക

പന്ത്രണ്ടാം വയസ്സില്‍ കര്‍ണ്ണാടകയിലെ ചെമ്മീന്‍ കമ്പിനിയിലേക്ക് ഇത്രയും പറഞ്ഞത് പറ്റിച്ച് ജീവിക്കാന്‍ ആയിരുന്നു എങ്കില്‍ കഷ്ടപ്പെടേണ്ടതില്ലായിരുന്നു എന്നത് കൊണ്ട് മാത്രം. കിച്ചുവിന്‍െറ മൂന്ന് സര്‍ജ്ജറി,,അണ്ണന്‍െറ സര്‍ജ്ജറി,,എന്‍െറ സര്‍ജ്ജറി ,,ദേവൂന്‍െറ വയ്യാഴിക ഇതെല്ലാം സത്യമാണോന്ന് അന്വക്ഷിക്കുക.ENTസര്‍ജ്ജറിയില്‍ ബയോപ്സി റിസള്‍ട്ട് പോസറ്റീവ് ആണെന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ENT വിഭാഗം ഡോക്ടര്‍ പ്രവീണ്‍ സാര്‍ റിപ്പോര്‍ട്ട് ചെയ്തതാണ് അതിന്‍െറ രേഖയും ഉണ്ട് കോട്ടയത്ത് തന്നെ മൂന്ന് റേഡിയേഷനും ചെയ്തിരുന്നു . പിന്നീട് മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും പലതവണ ബ്ലീഡിങ്ങ് ഉണ്ടായെങ്കിലും ആശുപത്രിയില്‍ പോയില്ല . ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോള്‍ ഇത് പോലെ തന്നെ മുടിയെല്ലാം കൊഴിഞ്ഞിരുന്നു.
ഇതും അന്വക്ഷിക്കാം.

 ഒരുപാട് ടെസറ്റുകള്‍ പറഞ്ഞിരുന്നു

ഒരുപാട് ടെസറ്റുകള്‍ പറഞ്ഞിരുന്നു

വെല്ലൂര്‍ ചികിത്സയ്ക്ക് പോകുന്നുണ്ടെന്ന് പറഞ്ഞത് സത്യമല്ല ആ സമയത്ത് ദേവൂ ആശുപത്രിയില്‍ ആയിരുന്നു അത് മാരാരിക്കുളം സെന്‍റ് അഗസ്റ്റിന്‍ സ്കൂളുമായി ബന്ധപ്പെട്ടാല്‍ അറിയാന്‍ കഴിയും. ഇപ്പോള്‍ തീരെ വയ്യാതായപ്പോള്‍ ലേക്ഷോറില്‍ പോയിരുന്നു വായിലൂടെയും മൂക്കിലൂടെയും ബ്ലീഡിങ്ങ് ശക്തമായപ്പോള്‍ അവര് ഒരുപാട് ടെസറ്റുകള്‍ പറഞ്ഞിരുന്നു 23650ന്‍െറ സ്കാന്‍ ഉള്‍പ്പടെ.എണ്‍പതിനായിരം രൂപയോളം വരുന്ന ടെസ്റ്റുകള്‍ [അതെല്ലാം ]നടത്തി.ആദ്യം ലേക്ഷോറില്‍ ഞാന്‍ കാന്‍സര്‍ ട്രീറ്റ്മെന്‍റ് നടത്തിയ ആളാണെന്ന് പറഞ്ഞിരുന്നില്ല . അവിടെ കുഴഞ്ഞ് വീണ എന്നെ കാഷ്യാലിറ്റിയില്‍ അഡ്മിറ്റ് ചെയ്യുമ്പോള്‍ ആണ് ഡോ ബിന്ദുവര്‍ഗ്ഗീസിനോടാണ് ഇങ്ങനൊരു കാര്യം പറഞ്ഞത് .

 കള്ളം പറയേണ്ടി വന്നു

കള്ളം പറയേണ്ടി വന്നു

അന്ന് പോകാന്‍ കാശില്ലാതിരുന്നപ്പോള്‍ 60000രൂപ കടമാണ് സുഹൃത്തിനോട് ചോദിച്ചത് . അവര് പോസ്റ്റിടാന്ന് പറഞ്ഞു. ഈ പോസ്റ്റ് കണ്ടിട്ടാണ് സുനിത ദേവദാസ് വന്ന് ചോദിക്കുന്നത് എന്താണ് കാഷ് ആവശ്യമുണ്ടോയെന്ന് ,, ആ സമയത്ത് മുടിയെല്ലാം കൊഴിഞ്ഞ് nose bleedingആയിട്ട് നില്‍ക്കുന്ന സമയമാണ് സുനിതയോട് ഞാന്‍ പറഞ്ഞു ചികിത്സയ്ക്ക് കാഷ് വേണം എന്ന് .എന്നെ പൂര്‍ണ്ണമായും വിശ്വസിച്ചാണ് സുനിത എനിക്ക് വേണ്ടി പോസ്റ്റ് ഇട്ടത്. കാന്‍സറിന്‍െറ വേദന അറിയാത്ത ആളല്ല ഞാന്‍ ആരെയും പറ്റിച്ച് ജീവിക്കാന്‍ വന്നവളുമല്ല ..ദേവൂ ആശുപത്രിയിലായപ്പോള്‍ അതിജീവനത്തിലും,മനസ്സ് പൂക്കുന്നിടത്തും കള്ളം പറയേണ്ടി വന്നു .ഞാനാണ് ആശുപത്രിയിലെന്ന് ..

 തുറന്ന് പറയാതിരുന്നത്

തുറന്ന് പറയാതിരുന്നത്

എന്‍െറ ലൈഫ് ഞാന്‍ നിങ്ങളോടൊന്നും തുറന്ന് പറഞ്ഞിട്ടില്ല . അത് വേറെ ഒന്നും കൊണ്ടല്ല ഒരുപാട്ഞാന്‍ സ്നേഹിച്ച എന്നെ സ്നേഹിച്ചവരുണ്ട് ആ പെണ്‍ കൂട്ടായ്മയില്‍ .. ജന്മം കൊണ്ട് പോലും ഞാന്‍ അവകാശിയില്ലാത്തവളാണെന്നറിഞ്ഞാല്‍ വെറുക്കുമെന്നോര്‍ത്താണ് ലൈഫ് തുറന്ന് പറയാതിരുന്നത് .അതൊരു കഥയായി കുറച്ച് പറഞ്ഞു നിര്‍ത്തി,, കനല്‍ വിളയുന്നിടം എന്ന് ഞാനെഴുതിയ ചിന്നുവിന്‍െറ കഥ എന്ന എന്‍െറ ജീവിതം.രാവിലെ ലൈവ് ഇട്ടപ്പോള്‍ പേര് തിരുത്തിയിരിക്കുന്നു എന്ന് പറഞ്ഞു എമര്‍ജെന്‍സി സിറ്റുവേഷനിലാണ് പലപ്പോഴും എത്തിക്കാറ് പേരും വയസ്സും കൂടെയുള്ളവര്‍ പറയുമ്പോള്‍ തെറ്റിയതാണ് അതുകൊണ്ട് ഒപി ചീട്ടും ഡിസ്ച്ചാര്‍ജ് കാഡും വെച്ച ഫോട്ടോ ഇടുന്നത് അതിലെ ipനമ്പര്‍ ഒന്നോണോന്ന് നോക്കുക.

 തെറ്റൊന്നും ചെയ്തിട്ടില്ല

തെറ്റൊന്നും ചെയ്തിട്ടില്ല

സുനിത ദേവദാസിനെ ആരും ദ്രോഹിക്കണ്ട അവര്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്നെ സഹായിച്ചവരില്‍ പലര്‍ക്കും കാഷ് തിരിച്ച് കൊടുത്തിട്ടുണ്ട്. ആരെയും പറ്റിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിട്ടില്ല. അതിജീവനത്തിലുള്ളവരെ ഞാന്‍ ആത്മാര്‍ത്ഥമായിട്ടാണ് സ്നേഹിച്ചത് മുടിഞാന്‍ മൊട്ടയടിച്ചതല്ല. ചീപ്പ് തൊടുമ്പോഴേ കൊഴിഞ്ഞ് പോരുന്നത് നേരില്‍ കണ്ടവരാണ് ഇവിടുള്ള ചിലമിത്രങ്ങള്‍ പേര് പറയുന്നില്ല പേര് പറഞ്ഞ് ദ്രോഹിച്ചെന്ന് അവര്‍ പറയാതിരിക്കാന്‍.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
Sreemol Marari facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X