Get Updates
Get notified of breaking news, exclusive insights, and must-see stories!

vijayadashami 2024: തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയം; വിജയദശമി ഐതിഹ്യം, ആശംസകള്‍ അറിയാം

ലോകമെമ്പാടുമുള്ളവര്‍ ഇന്ന് വിജയദശമി ദിനം ആഘോഷിക്കുകയാണ്. നവരാത്രി ആഘോഷങ്ങളുടെ സമാപനമാണ് വിജയദശമി. ദുര്‍ഗയായി അവതരിച്ച പാര്‍വതി 8 ദിവസം യുദ്ധം ചെയ്ത് മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി എന്നാണ് വിശ്വാസം. വിജയദശമി നാളിലാണ് കുട്ടികള്‍ വിദ്യാരംഭം കുറിക്കുന്നത്.

തിന്‍മയ്ക്ക് മേല്‍ നന്മ നേടിയ വിജയത്തിന്റെ ഭാഗമായിട്ടാണ് ആഘോഷങ്ങള്‍ നടത്തുക. വിജയ ദശമിയുടെ ഒന്‍പത് ദിനങ്ങളിലായി ദേവിയുടെ വിവിധ ഭാവങ്ങളെയാണ് ആചരിക്കുന്നത്. ആദ്യത്തെ മൂന്ന് നാള്‍ പാര്‍ ദേവിയായും, പിന്നീടുള്ള മൂന്ന് നാള്‍ മഹാലക്ഷ്മിയായും ഒടുവില്‍ സരസ്വതിയുമായിട്ടാണ് സങ്കല്‍പ്പിക്കുന്നത്.

vijayadashami-2024

വിജയദശമി ഐതിഹ്യം

വിജയദശമി ഉത്തരേന്ത്യയില്‍ ദസറ എന്നും അറിയപ്പെടാറുണ്ട്. അസുര രാജാവായ രാവണനെതിരെ ശ്രീരാമന്റെ വിജയവും ഇവ ആഘോഷിക്കാനുള്ള കാരണമാണ്. മറ്റ് ചിലയിടങ്ങളില്‍ മഹിഷാസുരനെ ദുര്‍ഗാ ദേവി വധിച്ചതിന്റെ ആഘോഷമാണ് വിജയദശമി. ഐതിഹ്യങ്ങള്‍ ചില വ്യത്യാസങ്ങള്‍ ഈ ആഘോഷങ്ങള്‍ക്ക് ഇന്ത്യയിലെ വിവിധയിടങ്ങളിലുണ്ട്.

vijayadashami-2024

എല്ലാ ഐതിഹ്യത്തിലും തിന്മയുടെ നിഗ്രഹമാണ് പ്രധാനമായി പറയുന്നത്. മഹാനവമി ദിവസത്തില്‍ ക്ഷേത്രങ്ങളില്‍ പുസ്തക പൂജകളും ആയുധപൂജകളും നടത്തും. കുഞ്ഞുങ്ങള്‍ വിദ്യാരംഭം കുറിക്കുന്നതും വിജയ ദശമി ദിനത്തിലാണ്. പശ്ചിമ ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ്, ബീഹാര്‍, ത്രിപുര, അസം എന്നീ സംസ്ഥാനങ്ങളില്‍ വിജയശമി ആഘോഷം ജനപ്രിയമാണ്.

ആഘോഷങ്ങള്‍ പലവിധം

ക്ഷേത്ര അലങ്കാരങ്ങള്‍, കലകള്‍, ഘോഷയാത്രകള്‍ എന്നിവയെല്ലാം വിജയദശമി ആഘോഷങ്ങളില്‍ വരുന്നതാണ്. മഹാസപ്തതി, മഹാ അഷ്ടമി, മഹാ നവമി, മഹാദശമി, എന്നിവ അടങ്ങുന്ന ഒന്നിലധികം ദിവസത്തെ ആഘോഷമാണ് ദുര്‍ഗാ പൂജ, മഹാസപ്തമിയില്‍ മഹാ പൂജ ആരംഭിക്കുകയും മഹാദശമിയില്‍ പൂജ അവസാനിക്കുകയും ചെയ്യും.

vijayadashami-2024

ഈ ദിവസം ദുര്‍ഗാ ദേവിയുടെ വിഗ്രഹത്തെ ബലിയര്‍പ്പിക്കുന്ന സ്ത്രീകള്‍ പരസ്പരം സിന്ദൂരം ധരിച്ച് അഭിവാദ്യം ചെയ്യും. ദസറ ആഘോഷങ്ങളുടെ ഏറ്റവും ശ്രദ്ധേയവും ദൃശ്യപരവുമായ വശങ്ങളിലൊന്നാണ് രാവണന്റെയും സഹോദരന്‍ കുംഭകര്‍ണന്റെയും മകന്‍ ഇന്ദ്രജിത്തിന്റെയും കോലം കത്തിക്കുന്നതാണ്. പടക്കങ്ങള്‍ നിറച്ച പ്രതിമകളാണ് കത്തിക്കുക.

വിജയദശമി ആശംസകള്‍

1) ദുര്‍ഗാദേവി നിങ്ങള്‍ക്ക് ശക്തിയും അറിവും നല്‍കി അനുഗ്രഹിക്കട്ടെ, വിജയ ദശമി ആശംസകള്‍

vijayadashami-2024

2) അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവടുവെക്കുന്ന എല്ലാ കുരുന്നുകള്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍

3) വിജയ ദശമി ദിനം നിങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും സന്തോഷവും സമാധാനവും സമൃദ്ധിയും നല്‍കട്ടെ.

4) ജീവിതത്തില്‍ ശരിയായ കാര്യത്തിനായി പരിശ്രമിക്കുന്നതിനുള്ള ശക്തി വിജയ ദശമി ദിനത്തില്‍ ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു.

vijayadashami-2024

5) തിന്മയുടെ മേല്‍ നന്മയുടെ വിജയം ആഘോഷിക്കൂ. വിജയ ദശമി ആശംസകള്‍

6)എല്ലാവര്‍ക്കും ഐശ്വര്യത്തിന്റെയും നന്മയുടെയും വിദ്യാ സമ്പത്തിന്റെയും അധിപയായ സരസ്വതി ദേവിയുടെ അനുഗ്രഹമുണ്ടാകട്ടെ

7)ദുര്‍ഗാ ദേവി നിങ്ങളെ നേട്ടത്തിലേക്ക് നയിക്കുകയും, ജീവിതത്തിലെ ഓരോ വഴിത്തിരിവിലും പ്രകാശമായി നിന്ന് നിങ്ങള്‍ക്ക് വിജയം സമ്മാനിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

8) ഈ വിജയദശമി ദിനത്തില്‍ നിങ്ങളുടെ വഴിയില്‍ വരുന്ന എല്ലാ വെല്ലുവിളികളെയും അതിജീവിക്കുക.

vijayadashami-2024

9) വിജയദശമി ദിനതത്തില്‍ എല്ലാ സങ്കടങ്ങളും കത്തിച്ച് കൊണ്ട് പുതിയ തുടക്കങ്ങള്‍ ആഘോഷിക്കാം

10) ദുര്‍ഗാദേവിയുടെയും ശ്രീരാമന്റെയും അനുഗ്രഹം നിങ്ങള്‍ ഏറ്റെടുക്കുന്ന ഏതൊരു കാര്യത്തിലും ഈ വിജയദശമി ദിനത്തില്‍ ലഭിക്കാന്‍ സഹായിക്കട്ടെ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+