ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവിനെതിരെ പരാതി; അപമര്യാദയായി പെരുമാറിയെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവിനെതിരെ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ പരാതി. ഡിസിസി ജനറല്‍ സെക്രട്ടറിയായ കൃഷ്ണകുമാറാണ് ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവ്. കൃഷ്ണകുമാര്‍ കെപിസിസി ഓഫീസില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നാണ് മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാവായ സുനിത വിജയന്റെ ആരോപണം.
മ്യൂസിയം പോലീസില്‍ കൃഷ്ണകുമാറിനെതിരെ സുനിത മൊഴി നല്കി. മഹിളാ കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയാണ് സുനിത. കമ്മീഷണര്‍ക്കാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതി പോലീസിലേക്ക് കൈമാറുകയായിരുന്നു കമ്മീഷണര്‍. അതേസമയം മ്യൂസിയം പോലീസിലേക്ക് പരാതി കൈമാറിയതിന് പിന്നാലെയാണ് സുനിത അവിടെയെത്തി മൊഴി നല്‍കിയത്.

മഹിളാ കോണ്‍ഗ്രസ് ഭാരവാഹിത്വവുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു പ്രശ്നങ്ങള്‍ക്ക് കാരണം. സുനിത നേരത്തെ വലിയ ആരോപണങ്ങള്‍ നേതൃത്വത്തിനെതിരെ ഉന്നയിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ അധ്യക്ഷയാവുന്നതില് നിന്ന് തന്റെ പേര് തഴയുന്നുവെന്നായിരുന്നു സുനിതയുടെ ആരോപണം.
അതിന് പിന്നാലെ ജില്ല അധ്യക്ഷയാകണോ എന്ന് ചോദിച്ച് വഴിയില്‍ തടഞ്ഞ് നിര്‍ത്തി അസഭ്യം പറഞ്ഞുവെന്നും ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും സുനിത പരാതിയില്‍ പറയുന്നു. പാര്‍ട്ടി തരുന്ന സ്ഥാനങ്ങള്‍ വാങ്ങിയില്ലെങ്കില്‍ കുടുംബത്തില്‍ കിടന്നുറങ്ങാന്‍ കഴിയില്ലെന്ന് കൃഷ്ണകുമാര്‍ ഭീഷണിപ്പെടുത്തിയതായും സുനിത പറഞ്ഞു. താന്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സുനിത പറഞ്ഞു.
കന്നട രുചി അതൊന്ന് വേറെ തന്നെയാണ്, ബാംഗ്ലൂര്‍ മുതല്‍ മാംഗ്ലൂര്‍ വരെ, കഴിച്ചിരിക്കണം ഈ ഡിഷുകള്‍
തനിക്ക് ഈ വിഷയത്തില്‍ കെപിസിസി നേതൃത്വത്തിന്റെയും, മഹിളാ കോണ്‍ഗ്രസിന്റെയും ഭാഗത്ത് നിന്ന് നീതി ലഭിച്ചില്ലെന്നും സുനിത ആരോപിച്ചു. രമേശ് ചെന്നിത്തല വിഭാഗത്തില്‍പ്പെട്ട നേതാവാണ് സുനിത. തിരുവനന്തപുരം ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് ഇവരെ പരിഗണിച്ചിരുന്നു. എന്നാല്‍ ചെന്നിത്തല ഗ്രൂപ്പായത് കൊണ്ട് തന്നെ ഒരു അധ്യക്ഷയാക്കില്ലെന്ന് കൃഷ്ണകുമാര്‍ വെല്ലുവിളിച്ചിരുന്നു.
നേരത്തെ മഹിളാ കോണ്‍ഗ്രസ് പുനസംഘടനയ്ക്ക് പിന്നാലെ സുനിതയെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു. എന്നാല്‍ ഇവര്‍ പ്രതിഷേധിച്ച് രാജിവെക്കുകയായിരുന്നു. താന്‍ ഈ വിഷയത്തില്‍ പരാതി കെപിസിസി പ്രസിഡന്റ് സുധാകരനും, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയ്ക്കും നല്‍കിയിരുന്നതായി സുനിത പറയുന്നു. പക്ഷേ അവര്‍ നടപടിയൊന്നും എടുത്തില്ല.
കൃഷ്ണകുമാര്‍ ഈ വിഷയത്തില്‍ തന്നെ വിളിച്ച് മാപ്പുപറഞ്ഞിരുന്നു. സ്ത്രീകളോട് പാര്‍ട്ടിയിലുള്ളവര്‍ തന്നെ ഇത്തരത്തില്‍ പെരുമാറുന്നു. പക്ഷേ അവര്‍ നടപടിയൊന്നും നേരിടാതെ രക്ഷപ്പെടുന്നു. കൃഷ്ണകുമാര്‍ ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവാണ്. അതുകൊണ്ടാണ് നടപടി എടുത്താത്തത്. അങ്ങനെ നടപടി എടുത്താല്‍ അത് ബിന്ദു കൃഷ്ണയുടെ ഇമേജിനെ ബാധിക്കുമെന്ന് പറഞ്ഞതായും പരാതിയിലുണ്ട്. കൃഷ്ണകുമാറും ബിന്ദു കൃഷ്ണയും തനിക്ക് പണം നല്കാനുണ്. ഇത് മടക്കി ലഭിക്കാനുള്ള നടപിയും സ്വീകരിക്കണമെന്നും സുനിത പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications