കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിമ്പാന്‍സിയുടെ തലവെട്ടി പകരം എംഎം മണി ചിത്രം; മഹിള കോണ്‍ഗ്രസ് പ്രതിഷേധം വിവാദത്തില്‍

Google Oneindia Malayalam News

തിരുവനന്തപുരം: ചിമ്പാന്‍സിയുടെ തലവെട്ടി പകരം എംഎം മണിയുടെ തലവെച്ച ചിത്രവുമായി മഹിളാ കോണ്‍ഗ്രസ്. എംഎല്‍എക്കെതിരെ പ്രതിഷേ മാര്‍ച്ചിലാണ് സംഭവം. ഇതിനോടകം സംഭവം വിവാദമായിരിക്കുകയാണ്. രമയ്‌ക്കെതിരെ മണി നടത്തിയ വിധവ പരാമര്‍ശമാണ് പ്രതിഷേധത്തിന് കാരണം. മണിയെ അധിക്ഷേപിച്ച സംഭവത്തിന് ന്യായീകരണവും മഹിള കോണ്‍ഗ്രസ് നടത്തിയിരുന്നു.

മാനസ മൈനേ പാടി നടക്കില്ല; യോഗ്യത സ്‌നേഹിക്കുന്നവര്‍ക്ക് അറിയാം, ദില്‍ഷയ്ക്ക് റോബിന്റെ മറുപടി വൈറല്‍മാനസ മൈനേ പാടി നടക്കില്ല; യോഗ്യത സ്‌നേഹിക്കുന്നവര്‍ക്ക് അറിയാം, ദില്‍ഷയ്ക്ക് റോബിന്റെ മറുപടി വൈറല്‍

1

സംഘടന നടത്തി നിയമസഭാ മാര്‍ച്ചിലാണ് ചിമ്പാന്‍സിയുടെ തലവെട്ടി പകരം മണിയുടെ ചിത്രം ഒട്ടിച്ചത്. ഇത് വ്യത്യസ്ത സമരമുറയാണെന്ന ന്യായീകരണമാണ് മഹിളാ കോണ്‍ഗ്രസില്‍ നിന്നുണ്ടായത്. അതേസമയം വിവാദമായതിനെ തുടര്‍ന്ന് ഈ ബോര്‍ഡ് പ്രതിഷേധ മാര്‍ച്ചില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

നേരത്തെ രമയ്‌ക്കെതിരെ മണി നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. ഒരു മഹതി സര്‍ക്കാരിനെതിരെ സംസാരിച്ചെന്നും, അവര്‍ വിധവയായിപോയി. അത് അവരുടെ വിധിയാണ്. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ലെന്നായിരുന്നു മണിയുടെ പരാമര്‍ശം. ഇതിനെതിരെ യുഡിഎഫില്‍ നിന്ന് വ്യാപക എതിര്‍പ്പുകളുണ്ടായിരുന്നു. എന്നാല്‍ പ്രസ്താവന തിരുത്താനില്ലെന്ന നിലപാടിലാണ് മണി.

പാര്‍ട്ടിയുടെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. മണി പറഞ്ഞ പരാമര്‍ശത്തില്‍ എവിടെയും തിരുത്തേണ്ട കാര്യങ്ങളില്ലെന്നായിരുന്നു മുഖഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫില്‍ നിന്നും പല പ്രമുഖരില്‍ നിന്നുമെല്ലാം ഈ വിഷയത്തില്‍ മണിയും സിപിഎമ്മും വിമര്‍ശനം നേരിട്ടിരുന്നു.

അതേസമയം മണിക്കെതിരായ അധിക്ഷേപത്തില്‍ മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു. നിയമസഭാ മാര്‍ച്ചിന് എത്തിയ പ്രവര്‍ത്തകരില്‍ ഒരാളാണ് ബോര്‍ഡ് കൊണ്ടുവന്നതെന്നും, മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനപ്രകാരമായിരുന്നില്ല ഇതെന്നുമാണ് വിശദീകരണം. ശ്രദ്ധയിപ്പെട്ട ഉടനെ ബോര്‍ഡ് മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഈ ലുക്കില്‍ നിന്ന് ആരും കണ്ണെടുക്കില്ല, മേക്കപ്പ്‌ലെസ്സില്‍ ക്യൂട്ടായി കീര്‍ത്തി സുരേഷ്, മാളവികയുടെ കമന്റ് വൈറല്‍

മഹിളാ കോണ്‍ഗ്രസ് ഉപയോഗിച്ച ബോര്‍ഡ് മണിക്കോ, അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കോ വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായും മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ റഞ്ഞു. മണിക്കെതിരെയുള്ള വംശീയ അധിക്ഷേപമാണ് ഇതെന്ന വിമര്‍ശനം മഹിളാ കോണ്‍ഗ്രസ് നേരിട്ടിരുന്നു. മോശമായ പരാമര്‍ശങ്ങളുള്ള മുദ്രാവാക്യം വിളികളും മണിക്കെതിരെ മാര്‍ച്ചിലുണ്ടായി.

ദിലീപിനെ പ്ലാന്‍ ചെയ്ത് ഒരു സംഘം കുടുക്കുന്നു.... ഇവരാണ് ആ ആളുകള്‍, ശാന്തിവിളയുടെ മറുപടി വൈറല്‍ദിലീപിനെ പ്ലാന്‍ ചെയ്ത് ഒരു സംഘം കുടുക്കുന്നു.... ഇവരാണ് ആ ആളുകള്‍, ശാന്തിവിളയുടെ മറുപടി വൈറല്‍

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
mahila congress protest insult mm mani, but they defends their action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X