Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊണ്ടിമുതൽ മോഷണക്കേസ്; മന്ത്രി ആന്‍റണി രാജുവിനെതിരായ നിർണായക രേഖ പുറത്ത്; ഇനി തുടർ നടപടിയോ?

തിരുവനന്തപുരം : 16 വർഷം മുൻപ് കുറ്റപത്രം സമർപ്പിച്ച തൊണ്ടിമുതൽ മോഷണ കേസിൽ മന്ത്രി ആൻറണി രാജുവിന് എതിരായ നിർണായ രേഖകൾ പുറത്തുവന്നു. ലഹരി കേസ് പ്രതിയെ രക്ഷിക്കുന്നതിലേക്ക് വേണ്ടിയാണ് തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ചിരുന്നത്.

16 വർഷങ്ങൾക്ക് മുൻപ് കുറ്റപത്രം സമർപ്പിച്ച കേസിൽ ഇതുവരെ വിചാരണ നടപടി തുടങ്ങിയിട്ടില്ലെന്നാണ് വിവരം. തിരുവനന്തപുരം സെഷൻസ് കോടതിയിൽ നിന്നും തൊണ്ടിമുതൽ വാങ്ങിയതും നൽകിയതും മന്ത്രി ആൻറണി രാജു ആയിരുന്നു. ഈ കേസിനെ സംബന്ധിക്കുന്ന നിർണായ രേഖകളാണ് ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരിക്കുന്നത്.

ke

മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശിയെ കേസിൽ നിന്നും രക്ഷിക്കുന്നതിലേക്ക് വേണ്ടിയാണ് തൊണ്ടിമുതൽ കൃത്രിമത്വം ആൻറണി രാജു കാണിച്ചത്. വലിയ ഗുരുതരമായ സംഭവമായിരുന്നു കേരളത്തിൽ പതിനാറ് വർഷങ്ങൾക്ക് മുൻപ് നടന്നത്. എന്നാൽ , കേസിന്റെ വിചാരണ കൂടുതൽ വേഗത്തിലാക്കാൻ പ്രോസിക്യൂഷനും പ്രത്യേകിച്ച് നടപടികൾ സ്വീകരിച്ച് കോടതിക്ക് മുന്നിലെത്തിയില്ല. കുറ്റപത്രം സമർപ്പിച്ച 22 പ്രാവശ്യം പരിഗണിച്ച കേസ് കോടതി മാറ്റിവയ്ക്കുകയായിരുന്നു.

പിന്നാലെയാണ് 16 വർഷങ്ങൾക്ക് ഇപ്പുറം മന്ത്രി ആൻറണി രാജുവിനെതിരായ നിർണായ രേഖകൾ ഏഷ്യാനെറ്റ് ന്യൂസിനാണ് കിട്ടിയത്. അതേസമയം , മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശിയെ സംരക്ഷിക്കുന്നതിന് മന്ത്രി ആൻറണി രാജു ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഓസ്ട്രേലിയൻ സ്വദേശി സാൽവാദോർ സാർലി എത്തിയിരുന്നത് . ഇയാളുടെ അടിവസ്ത്രത്തിൽ ഹാഷിഷും ഉണ്ടായിരുന്നു.

ഈ പ്രതിയെ രക്ഷിക്കുന്നതിലേക്ക് വേണ്ടിയാണ് ആൻറണി രാജു ഇടപെടലുകൾ നടത്തിയത്. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായിരുന്ന കാലത്താണ് ഇദ്ദേഹം തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചത്.

ഓസ്ട്രേലിയയിൽ നിന്ന് എത്തിയ ഇയാൾക്ക് വേണ്ടി ആന്‍റണി രാജുവിന്റെ സീനിറായി അഭിഭാഷക സെലിൻ വിൽഫ്രണ്ടാണ് കോടതിയിൽ ഹാജരായത്. ഇതിന് പിന്നാലെ ഈ കേസ് പരിഗണിച്ച തിരുവനന്തപുരം സെഷൻസ് കോടതി സാൽവാദോർ സാർലി എന്ന ഓസ്ട്രേലിയൻ സ്വദേശിയെ പത്തുവർഷത്തേക്ക് ശിക്ഷിച്ചു. എന്നാൽ, കേസ് കോടതിയിൽ എത്തവെ ഹൈക്കോടതി പ്രതിയെ വെറുതെ വിടുകയാണ് ചെയ്തത്.

ഹൈക്കോടതിയിൽ പ്രധാന തൊണ്ടിമുതലായ വിദേശ ധരിച്ചിരുന്ന അടിവസ്ത്രം പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിമുതൽ ആണെന്നും പ്രതിഭാഗം വാദിച്ചതിന് പിന്നാലെയാണ് പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത്. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനായ ജയമോഹൻ തൊണ്ടിമുതലിൽ കൃത്രിമം ഉണ്ടായിയെന്ന് സംശയം പ്രകടിപ്പിച്ചതിന് പിന്നാലെ ഹൈക്കോടതിയിൽ പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിന്റെ അന്വേഷണം തുടങ്ങുന്നത്.

തിരുവനന്തപുരം വഞ്ചിയൂർ പോലീസ് ഇതിനെ സംബന്ധിക്കുന്ന കേസ് എടുത്തിരുന്നു. 1994 - ൽ ആയിരുന്നു സംഭവം. തിരുവനന്തപുരം കോടതിയിലെ തൊണ്ടിക്ലർക്കായ ജോസും അഭിഭാഷകനായ ആൻറണി രാജുവും ചേർന്ന് തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചു എന്ന് അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചു. കോടതിയിൽ സൂക്ഷിച്ചുവെച്ച പ്രതിയുടെ അടിവസ്ത്രം ക്ലർക്കിന്റെ സഹായത്തോടെ വാങ്ങി. തുടർന്ന് ആന്‍റണി രാജു അത് വെട്ടിചെറുതാക്കിയെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ കേസിന്റെ കുറ്റപത്രം 2006 സമർപ്പിച്ചു. തിരുവനന്തപുരം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് 2014 കേസ് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു.

നിരവധി തവണ കോടതിയുടെ പരിഗണനയിൽ കേസ് എത്തി. ഗതാഗത വകുപ്പ് മന്ത്രിയായ ആൻറണി രാജുവിന് നോട്ടീസും കിട്ടി. അങ്ങനെ 22 തവണ പരിഗണിച്ച കേസ് എങ്ങും എത്താതെ പോയി. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ആന്റണി രാജു ഗതാഗത വകുപ്പ് മന്ത്രിയായി. പിന്നാലെ വിചാരണ വേഗത്തിലാക്കാൻ ആരും മുന്നോട്ട് വന്നില്ല. അതേസമയം , ഗൂഢാലോചന, രേഖകളിൽ കൃത്രിമം, വഞ്ചന, രേഖകളിൽ കൃത്രിമം കാണിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിവയാണ് കുറ്റങ്ങള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+