Get Updates
Get notified of breaking news, exclusive insights, and must-see stories!

'തലയില്‍ ആള്‍ താമസമുളളവർ വേണം', നിങ്ങള്‍ക്ക് വിവരം ഇല്ലെങ്കില്‍ പറഞ്ഞ് തരാമെന്ന് മേജർ രവി

കൊച്ചി: 45 മണിക്കൂറോളം മലയിടുക്കിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ സൈന്യം ഇന്ന് രാവിലെയാണ് രക്ഷപ്പെടുത്തിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ റോപ് കെട്ടി ബാബുവിനെ മലമുകളിലേക്ക് എത്തിക്കുകയായിരുന്നു. അതിനിടെ പിണറായി സർക്കാരിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ മേജർ രവി.

Recommended Video

cmsvideo
    ബാബുവിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ കട്ടക്കലിപ്പില്‍ മേജര്‍ രവി,പ്രതികരണം ഇങ്ങനെ

    തുള്ളിച്ചാടി മഞ്ജു വാര്യർ, ഒപ്പം ഇവരും, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ

    ദുരന്ത നിവാരണ വകുപ്പില്‍ തലയിൽ ആൾത്താമസം ഉളളവരെ വേണം നിയമിക്കാൻ എന്ന് മേജർ രവി ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. സൈന്യത്തെ നേരത്തെ വിളിച്ചിരുന്നുവെങ്കിൽ ഇന്നലെ വൈകിട്ടോടെ തന്നെ ബാബുവിനെ രക്ഷിക്കാനാകുമായിരുന്നുവെന്നും മേജർ രവി പറഞ്ഞു.

    1

    മേജർ രവിയുടെ വാക്കുകൾ: '' ബാബുവിനെ രക്ഷിച്ചതില്‍ സന്തോഷവാനാണ്. എല്ലാവരേയും പോലെ ഇന്ത്യന്‍ ആര്‍മിക്ക് നന്ദി പറയുന്നു. ഇനി പറയാനുളളത് പിണറായി വിജയന്‍ സര്‍ക്കാരിനോടാണ്. പാര്‍ട്ടി അനുകൂലി ആയത് കൊണ്ട് പത്താം ക്ലാസ് പാസ്സാകാത്തവരെ പോലും പലയിടത്തും പോസ്റ്റ് ചെയ്തതായി വാര്‍ത്തകള്‍ വായിക്കുന്നുണ്ട്. അവിടെ എന്ത് വേണമെങ്കിലും ചെയ്‌തോളു. പക്ഷേ ദുരന്ത നിവാരണ വകുപ്പില്‍ എന്ത് ചെയ്യണം എന്ന് അറിയാവുന്ന ആളുകളെ, കുറച്ച് തലയ്ക്ക് അകത്ത് ആള്‍ത്താമസമുളളവരെയാണ് വിടേണ്ടത്''.

    2

    ''കുന്നിന്റെ കുടുസ്സായ തുളയിലാണ് ബാബു ഇരുന്നത്. പാലക്കാട് മലമ്പുഴയില്‍ ഇപ്പോള്‍ കനത്ത ചൂടാണ്. വെള്ളം കുടിക്കാതിരിക്കുമ്പോള്‍ ഡീഹൈഡ്രേഷന്‍ വരും. അത് മതി തല കറങ്ങി വീഴാന്‍. ഒരു മിനുട്ട് എങ്കിലും നേരത്തെ രക്ഷപ്പെടുത്താനായിരുന്നു സര്‍ക്കാരിന്റെ ശ്രമം വേണ്ടിയിരുന്നത്. നിങ്ങള്‍ക്ക് വിവരം ഇല്ലെങ്കില്‍ പറഞ്ഞ് തരികയാണ്. ഇത് ഹെലികോപ്റ്ററിലൂടെ റെസ്‌ക്യൂ ചെയ്യാന്‍ പറ്റുന്ന പൊസിഷന്‍ ആയിരുന്നില്ല''.

    3

    ''ബാബുവിന് കയറിട്ട് കൊടുത്ത് ഹെലികോപ്റ്റര്‍ വഴി രക്ഷിക്കുക സാധ്യമല്ല. അത് മനസ്സിലാക്കാന്‍ കഴിവുളള ആളായിരിക്കണം വേണ്ടത്. കോസ്റ്റ് ഗാര്‍ഡിനെ വിളിക്കുന്ന സമയത്ത് എന്ത് കൊണ്ട് ആര്‍മിയേയും നേവിയേയും വിളിച്ചില്ല. കേരളത്തിന്റെ പ്രശ്‌നമല്ല ഇത്, ഇന്ത്യയിലെ പൗരന്റെ പ്രശ്‌നമാണ്. ഹെലികോപ്റ്റര്‍ വലുതാണെങ്കില്‍ റോപ് ഇട്ട് കൊടുത്ത് രക്ഷിക്കാനാവും. വലിയ ഹെലികോപ്റ്റര്‍ ഉളളത് നേവിയുടെ കയ്യിലാണ്''.

    4

    ''കോസ്റ്റ് ഗാര്‍ഡിനെ വിളിച്ച ആള്‍ക്ക് ഇത്രയും തലയ്ക്ക് ബുദ്ധിയില്ലേ. ഇന്നലെ കൊണ്ട് തീര്‍ക്കേണ്ട കാര്യം ഇന്ന് വരെ വൈകിയത് എന്ത് കൊണ്ടാണ്. ആര്‍മ്മിക്കാര്‍ ഇന്നലെ വന്നിരുന്നുവെങ്കില്‍ വൈകിട്ട് ആവുമ്പോഴേക്ക് ബാബുവിനെ രക്ഷപ്പെടുത്തുമായിരുന്നു. ചില കാര്യങ്ങളിലെങ്കിലും സാങ്കേതിക പരിജ്ഞാനമുളള ആളുകളെ ഇരുത്തണം എന്നാണ് സര്‍ക്കാരിനോട് പറയാനുളളത്. നേവിയെ വിളിച്ച് ചോദിച്ചപ്പോള്‍ തങ്ങളെ അറിയിച്ചില്ലെന്നാണ് പറഞ്ഞത്''.

    5

    ''ഡിസാസ്റ്റര്‍ പലതുണ്ട്. ഭൂകമ്പം, വെള്ളപ്പൊക്കം, ഇത് പോലുളള സാഹചര്യങ്ങളൊക്കെ വരുമ്പോള്‍ ഡീല്‍ ചെയ്യാന്‍ പറ്റുന്ന തലയില്‍ ആള്‍ താമസമുളള ആളുകളെ പിടിച്ചിരുത്തണം. ബാബുവിന്റെ അച്ഛനമ്മമാരുടെ ഗുരുത്വം ഉളളത് കൊണ്ട് ഇത്രയും ഡീഹൈഡ്രേഷന്‍ സഹിച്ച് അവിടെ ഇരുന്നു. ഡ്രോണില്‍ കണ്ടപ്പോള്‍ ബാബു ചോദിച്ചത് വെള്ളവാണ്. കൊച്ചുപയ്യനാണ് വിശക്കും. ഇതൊക്കെ മനസ്സിലാക്കാനുളള കഴിവ് വേണം''.

    6

    ''സര്‍ക്കാരിനെ പറഞ്ഞു എന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റുകാര്‍ തന്നെ തെറിവിളിക്കാന്‍ വരും. നാളെ നിങ്ങളായിരിക്കും മലയുടെ മുകളില്‍ പോയി കുടുങ്ങുന്നത്. ഇവിടെ ഏത് പാര്‍ട്ടി എന്നുളളതല്ല പറയുന്നു. ഒരു ഉപദേശമാണ് മര്യാദയ്ക്ക് കൊടുക്കുന്നത്. താന്‍ എപ്പോഴും സര്‍ക്കാരിനെ സഹായിച്ചിട്ടേ ഉളളൂ. പിണറായി സഖാവിനോട് അപേക്ഷിക്കുകയാണ്. സാങ്കേതിക പരിജ്ഞാനമുളള ആളുകളെ നിയോഗിക്കണം. കോസ്റ്റ് ഗാര്‍ഡിനെ വിളിച്ചപ്പോള്‍ തന്നെ സൈന്യത്തേയും വിളിച്ചിരുന്നുവെങ്കില്‍ ഇന്നലെ തന്നെ രക്ഷിക്കാമായിരുന്നു''.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+