Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവർ എന്തിനാവും ഹിന്ദുവാണോ മുസ്ലീമാണോയെന്ന് ചോദിച്ചത്? തിരിച്ചടി വൈകുന്നതിന്റെ കാരണം..'; മേജർ രവി പറയുന്നു

അപ്രതീക്ഷിതമായാണ് ജമ്മു കശ്‌മീരിലെ പഹൽഗാമിൽ തീവ്രവാദം ആക്രമണം ഉണ്ടായത്. ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിൽ 26 പേർക്കാണ് ജീവൻ നഷ്‌ടമായത്. സംഭവത്തിന് പിന്നാലെ സിനിമയിൽ നിന്നും രാഷ്ട്രീയ രംഗത്ത് നിന്നുമൊക്കെ നിരവധി പേർ ഇതിനെ അപലപിച്ചു കൊണ്ട് രംഗത്ത് വരികയും ശക്തമായ തിരിച്ചടി ആവശ്യപ്പെടുകയും ഒക്കെ ചെയ്‌തിരുന്നു. ഇതിൽ ആദ്യ പ്രതികരണം നടത്തിയ വ്യക്തികളിൽ ഒരാളായിരുന്നു മേജർ രവി.

സംവിധായകനും നടനുമായ അദ്ദേഹം ഏറെക്കാലം സൈനിക സേവനം അനുഷ്‌ഠിച്ച ഒരു വ്യക്തി കൂടിയായിരുന്നു. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ കുറിച്ചും അതിന് സഹായം ചെയ്‌തു നൽകിയത് ആരെന്നതിനെ കുറിച്ചുമൊക്കെ മേജർ രവി സംസാരിക്കുന്നുണ്ട്. പ്രമുഖ യുട്യൂബ് ചാനലായ ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് മേജർ രവിയുടെ പ്രതികരണം.

majorravinew

പാകിസ്ഥാൻ ഇന്റലിജൻസിന്റെ സഹായത്തോട് കൂടിയായിരിക്കും പഹൽഗാമിൽ ആക്രമണം നടന്നതെന്നായിരുന്നു മേജർ രവി പറഞ്ഞത്. എന്തുകൊണ്ട് പഹൽഗാം ആക്രമണത്തിന്റെ തിരിച്ചടി വൈകുന്നു എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. കൂടാതെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ മകളെ കുറിച്ചും മേജർ രവി സംസാരിച്ചു.

മേജർ രവിയുടെ വാക്കുകൾ

ഞാൻ അത്ര വലിയൊരു അനലൈസ് ചെയ്യുന്ന ഒരു ഓഫീസർ ഒന്നുമല്ല. എന്റെ ഒരു അറിവ് വച്ചാണ് ഞാൻ പറയുന്നത്. ഇതുപോലെയുള്ള പല അറ്റാക്കുകകളും നമ്മൾ മുൻപ് കണ്ടുകാണും. പക്ഷേ ഇങ്ങനെ ഒരു ഓപ്പൺ ആയി കിടക്കുന്ന ഏരിയയിൽ നടത്തുന്നത് ആദ്യമാണ്. അതിന് പിന്നിൽ വലിയൊരു മലയുണ്ട്, ഈ പുൽമൈതാനിയിലേക്ക് കടന്നുവന്ന അവർ അത് ക്രോസ് ചെയ്‌തിട്ടില്ല. ഇത്രയും ധൈര്യത്തിൽ എങ്ങനെ ഓപ്പൺ ആയിട്ട് വന്നു ചെയ്യുന്നു.

ഈ ഏരിയ അമർനാഥ് യാത്രയ്ക്ക് പോവുന്ന റൂട്ടിലുണ്ട്. ആയിരക്കണക്കിന് കുതിരകൾ ഉള്ള ഒരിടമാണ്. ഈ സീസണിൽ അവരുടെ കച്ചവടമാണ് ഇത്. എന്തുകൊണ്ട് ഈ സ്ഥലം തിരഞ്ഞെടുത്തു എന്ന് ചോദിച്ചാൽ ഏഴ് കിലോമീറ്ററോളം വണ്ടിക്കും മറ്റും ഒന്നും ഇങ്ങോട്ട് വരാൻ കഴിയില്ല. പട്ടാളക്കാർക്കും ഇങ്ങോട്ട് വരണമെങ്കിൽ കുതിരപ്പുറത്തോ, ഓടിയോ വരണം.

ആർട്ടിക്കിൾ 370 പിൻവലിച്ച ശേഷമാണ് കശ്‌മീരി ജനത ജീവിതം എന്തെന്ന് മനസിലാക്കിയത്. ജനങ്ങളുടെ പൾസ് വളരെയധികം മാറിയിട്ടുണ്ട്. അവിടുത്തെ ജനങ്ങൾ കേന്ദ്ര സർക്കാരിനൊപ്പമാണ് എന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ മനസിലാക്കുന്നത്. ഇത് ഞങ്ങൾക്ക് വേണ്ടി തന്നെയാണ് എന്ന കാര്യം ജനങ്ങൾ തിരിച്ചറിഞ്ഞു.

ഇത് പാകിസ്ഥാൻ തന്ത്രമാണ്, ഐഎസ്‌ഐയുടെ ഇന്റലിജൻസ് വച്ച് അവർ അയച്ചതാണ്. മോദിജിയുടെ വാക്കിൽ നിന്ന് അവരെനി പാതാളത്തിൽ പോയി ഒളിച്ചാലും പിടികൂടുമെന്ന് ഉറപ്പിക്കാം. ഞാൻ കഴിഞ്ഞ ദിവസം ആരതിയെ കണ്ടു, എന്തൊരു ബോൾഡ് ആയിട്ടുള്ള പെൺകുട്ടി ആണവൾ. രാമചന്ദ്രൻ എന്ന വ്യക്തി എന്ത് ബോൾഡ് ആയിട്ടാണ് ഒരു പെൺകുട്ടിയെ വളർത്തിയത്.

സത്യത്തിൽ പഹൽഗാമിൽ ഉണ്ടായിരുന്ന ടൂറിസ്‌റ്റുകൾ പോലും ആദ്യം വിചാരിച്ചത് പടക്കം പൊട്ടിയതാണ് എന്നാണ്. പിന്നെയാണ് അറിയുന്നത് ആളുകൾ വീഴുന്നു, തോക്ക് കാണുന്നു, പാനിക്ക് ആവുന്നു. ഇന്ത്യ മുഴുവൻ പൊട്ടിത്തെറിപ്പിക്കാനുള്ള ഒരു ബോംബ് പാകിസ്ഥാൻ അവിടെ പൊട്ടിച്ചിരുന്നു. കലിമ ചൊല്ലാൻ അറിയുമോ എന്ന് ചോദിച്ച ശേഷം ഹിന്ദുവാണോ മുസ്ലീമാണോ എന്ന് അവർ ചോദിച്ചിരുന്നു, എന്തിനായിരുന്നു അത്?

പാക് ഭീകരർക്ക് ഒരു ഇന്ത്യൻ മുസ്ലിങ്ങളോടും സഹതാപമില്ല. ഇന്ത്യക്കാരെ കൊല്ലാനാണ് അവർ വരുന്നത്. അതിൽ വീഴരുത്, അവർ വന്നത് കൊന്നതും ഇന്ത്യക്കാരെയാണ്. തിരിച്ചടിക്കാൻ വൈകുന്നതല്ല, നമ്മൾ അവരെ ആക്രമിക്കാൻ ഒരുങ്ങുന്നത് സമയത്ത് അതിർത്തിയിൽ ഉൾപ്പെടെ സജ്ജീകരങ്ങൾ ആവശ്യമാണ്, അതിന്റെ വൈകലാണ് ഇപ്പോൾ നടക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+