'കുട്ടികൾ കുട്ടികളായി ഇരിക്കണം'; നീറ്റ് പരീക്ഷാ ക്രമക്കേടിലെ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി മേജർ രവി

ഡൽഹിയിൽ നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സംവിധായകൻ മേജർ രവി. ഫേസ്‌ബുക്ക് ലൈവിൽ പങ്കുവച്ച വീഡിയോയിലാണ് മേജർ രവി സമരം നടത്തുന്ന വിദ്യാർഥികളെ വിമർശിച്ചത്. ആദ്യം സഹതാപം തോന്നിയെങ്കിലും പിന്നീട് നോക്കുമ്പോൾ അതിലെവിടെയാണ് കുട്ടികൾ, കുട്ടന്മാരല്ലേ സമരമുഖത്തുണ്ടായിരുന്നത്. പലർക്കുമെന്നെ തെറിവിളിക്കണമെന്ന് തോന്നാം, അത് സ്വാഭാവികം മാത്രമാണെന്നും മേജർ രവി പറയുന്നു.

സോനം വാങ്ചുകിന് വലിയ രീതിയിൽ വിദേശ ഫണ്ടുകൾ ലഭിച്ചിരുന്നു. കോൺഗ്രസ് ഭരണ സമയത്ത് ഇതിന് നേരെ ചോദ്യങ്ങൾ നേരിട്ടിരുന്നില്ല. അമേരിക്കയിൽ നിന്ന് ഒരാൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങുന്നു. പിന്നീട് ഇയാൾ തിരിച്ച് ഡൽഹിയിലെത്തി പ്രതിഷേധം തുടങ്ങുന്നു. സ്വന്തം കഴിവ് എന്താണെന്ന് പോലും അറിയാത്ത സാമൂഹ്യ മാധ്യമങ്ങളിൽ നിരാശരായ ഒരു കൂട്ടം യുവാക്കളാണ് പ്രതിഷേധം നയിക്കുന്നത്; അദ്ദേഹം ആരോപിക്കുന്നു.

major ravi

ഇന്ത്യയില്‍ പാര്‍ലമെന്റ് ആക്രമണം നടത്താന്‍ പോകാന്‍ ഈ പീക്കിരി പിള്ളേര കൊണ്ടൊന്നും സാധിക്കില്ലെന്ന് മേജർ രവി പറയുന്നു. എന്നിട്ടും അവിടെപ്പോയി പോലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്‌പ്രേ അടിക്കുകയും ചെയ്‌താല്‍ തിരിച്ചുകിട്ടുമെന്നും മേജർ രവി പറയുന്നു. അതിന് നിന്ന് മോങ്ങിയിട്ട് കാര്യമില്ല; അദ്ദേഹം ചൂണ്ടിക്കാട്ടി.

നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ അസ്ഥിരതയുണ്ടാക്കിയ അതേ പാറ്റേണ്‍ ഇന്ത്യയിലും നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. സമരത്തിന് പോയിരിക്കുന്നവരില്‍ വലിയൊരു വിഭാഗവും യഥാര്‍ത്ഥ വിദ്യാർഥികളല്ല. സമര രംഗത്ത് ഉയരുന്ന മുദ്രാവാക്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാകുമെന്നും നീറ്റ് വിഷയത്തേക്കാള്‍ ഉപരിയായി മോദിയെ പുറത്താക്കുകയാണ് അവരുടെ ലക്ഷ്യമെന്നും മേജർ രവി പറയുന്നു.

യുഎസ് ഫണ്ടിങ് കൊണ്ടാണ് സമരം മുന്നോട്ട് പോവുന്നതെന്നാണ് മേജർ രവി ആരോപിക്കുന്നത്. അവിടെ നടക്കുന്നത് നീറ്റല്ല. കമ്യൂണിസ്‌റ്റും കോണ്‍ഗ്രസുമെല്ലാം അവിടെ ചെന്നിട്ടുണ്ട്. മുദ്രവാക്യം മോദിയെ പുറത്താക്കൂ എന്നാണ്. അപ്പോള്‍ നീറ്റ് മറന്നുവോ? ഫണ്ട് വന്നിരിക്കുന്നത് മോദിയെ മാറ്റാനാണ്. അത് വന്നിരിക്കുന്നത് അമേരിക്കയില്‍ നിന്നുമാണ്; അദ്ദേഹം വീഡിയോയിൽ പറയുന്നു.

അതേസമയം, വിഷയത്തിൽ വിദ്യാർഥികൾക്ക് അനുകൂല നിലപാട് സ്വീകരിച്ച മോഹൻലാലിന്റെ മകൾ വിസ്‌മയയെ കുറിച്ചും അദ്ദേഹം അഭിപ്രായം പങ്കുവച്ചു. എനിക്ക് മായ എന്ന പെണ്‍കുട്ടിയെ ജനിച്ച് അന്ന് മുതല്‍ അറിയാം. ആ കുട്ടിയുടെ സ്വഭാവവും എനിക്ക് അറിയാം. ആ കുട്ടിയ്ക്ക് രാഷ്ട്രീയം അറിയില്ല. മനുഷ്യത്വമുള്ള കുട്ടിയാണ്; മേജർ രവി പറഞ്ഞു.

ഞാന്‍ അറിയുന്ന മായയ്ക്ക് എന്താണ് ഈ സംഭവമൊന്നും അറിയില്ല. ചെറിയ കുട്ടിയെ അടിക്കുന്നത് കണ്ടപ്പോള്‍ ചെയ്‌തതാണ്. അവിടെ ചെറിയ കുട്ടികളൊന്നും ഇല്ല. നീറ്റിന്റെ ഫുള്‍ഫോം അറിയാത്തവരാണ് അവിടെയുള്ളത് മുഴുവൻ. ആ കുട്ടിയുടെ വികാരമാണ് അവിടെ പറഞ്ഞത്. അതിത്രയും വലിച്ച് നീട്ടേണ്ടതില്ല; മേജർ രവി കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+