ശശീന്ദ്രന്റെ ഭാര്യയും മരിച്ചു.... വീണ്ടും ദുരൂഹത..... മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം.... നിഗൂഢത
കൊച്ചി: മലബാര്‍ സിമന്റ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെ ഭാര്യ ടീന അന്തരിച്ചു. അതേസമയം ശശീന്ദ്രന്റെ മരണത്തിന് സമാനമായ ദുരൂഹതയേറിയ മരണമാണ് ഇതും. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മലബാര്‍ സിമന്റ്സ് ആക്ഷന്‍ കൗണ്‍സിലും ശശീന്ദ്രന്റെ കുടുംബവും പറഞ്ഞിട്ടുണ്ട്. ടീനയെ മൂന്ന് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോയമ്പത്തൂരിലായിരുന്നു ചികിത്സ. നേരത്തെ 2011 ജനുവരി 24നായിരുന്നു ശശീന്ദ്രനും രണ്ട് മക്കളും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശീന്ദ്രനെയും മക്കളെയും കൊന്നതാണെന്ന് സഹോദരനടക്കമുള്ളവര്‍ ആരോപിക്കുകയും ചെയ്തിരുന്നു.

അതേസമയം ടീന എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിന് ജോലി ചെയ്ത് വരികയായിരുന്നു. കടുത്ത പനിയെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില മോശമാവുകയായിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ടീന ആരോഗ്യവതിയായിരുന്നുവെന്ന് ശശീന്ദ്രന്റെ ബന്ധുക്കള്‍ പറഞ്ഞു. മസ്തിഷ്ക മരണം ഉള്‍പ്പെടെ ടീനയ്ക്ക് സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. ഇതാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിക്കാന്‍ കാരണമെന്ന് ജനകീയ ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു. നേരത്തെ ശശീന്ദ്രന്റെ കേസ് ക്രൈംബ്രാഞ്ച് ഉള്‍പ്പെടെയുള്ളവര്‍ അന്വേഷിച്ചെങ്കിലും ഹൈക്കോടതി ഇത് സിബിഐക്ക് കൈമാറുകയായിരുന്നു.
സംഭവത്തില്‍ മലബാര്‍ സിമന്റ്സിലെ കരാറുകാരനയ വിഎം രാധാകൃഷ്ണനെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ മൊഴി നല്‍കും മുമ്പ് മാനസിക സമ്മര്‍ദത്തിലാക്കാനുള്ള നീക്കത്തിലൂടെ ശശീന്ദ്രന് ആത്മഹത്യ ചെയ്തത്. അതേസമയം ഇതിന് സമാനമാണ് ഇപ്പോള്‍ ടീനയുടെ കേസുമെന്നാണ് ആരോപണം. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തുമോ എന്ന കാര്യം വ്യക്തമല്ല.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications