ബിഗ് സല്യൂട്ട് ആര്‍മി, കയർ കെട്ടി ബാബുവിനെ മലമുകളില്‍ എത്തിച്ച് സൈന്യം, രക്ഷാദൗത്യം വിജയം
മലമ്പുഴ: കൂര്‍മ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തി സൈന്യം. 46 മണിക്കൂറുകള്‍ക്ക് ശേഷമാണ് ബാബുവിനെ രക്ഷപ്പെടുത്തിയിരിക്കുന്നത്. റോപ് ഉപയോഗിച്ച് ബാബുവിനെ മലമുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. 400 മീറ്റര്‍ ഉയരത്തിലേക്കാണ് ബാബുവിനെ സുരക്ഷാ ബെൽറ്റും കയറും ഉപയോഗിച്ച് ഉയര്‍ത്തിയത്.
Recommended Video
കരസേനയിലെ രണ്ട് സൈനികര്‍ ആണ് രക്ഷാദൗത്യത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ഒരു സൈനികന്‍ ബാബുവിനൊപ്പം റോപ്പിലുണ്ടായിരുന്നു. മലമുകളില്‍ നിന്ന് ബാബുവിനെ കഞ്ചിക്കോട് ഹെലിപാഡിലേക്ക് കൊണ്ട് പോകും. അവിടെ നിന്ന് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്‍കും. ബാബുവിന് കാലിന് ചെറിയ പരിക്കുണ്ട് എന്നാണ് വിവരം.

ഒരാള്‍ക്ക് വേണ്ടി നടന്ന സമാനതകളില്ലാത്ത രക്ഷാ ദൗത്യത്തിനാണ് കേരളം രണ്ട് ദിവസങ്ങളായി സാക്ഷ്യം വഹിച്ചത്. ബാബുവിനെ രക്ഷപ്പെടുത്താന്‍ പല വഴികളും തേടിയെങ്കിലും വിജയം കണ്ടില്ല. ഇന്ന് രാവിലെ ഒന്‍പതരയോടെ മാത്രമാണ് ബാബുവിന് സമീപത്ത് ഒരു സൈനികന് എത്താന്‍ സാധിച്ചതും ഭക്ഷണവും വെള്ളവും നല്‍കാന്‍ സാധിച്ചതും. സുഹൃത്തുക്കള്‍ക്കൊപ്പം തിങ്കളാഴ്ചയാണ് ബാബു മല കയറിയത്. 1000 മീറ്റര്‍ ഉയരമുളള മല കയറുന്നതിനിടെ ഒപ്പമുളള മൂന്ന് സുഹൃത്തുക്കള്‍ വിശ്രമിച്ചെങ്കിലും ബാബു കയറ്റം തുടരുകയായിരുന്നു. മുകളില്‍ നിന്നും തിരിച്ച് ഇറങ്ങുന്നതിനിടെയാണ് ബാബു കാല്‍ വഴുതി വീണ് ചെങ്കുത്തായ മലയുടെ ഇടുക്കില്‍ കുടുങ്ങിയത്.
പോലീസും അഗ്നിശമന സേനയും ദേശീയ ദുരന്ത നിവാരണ സേനയും നാട്ടുകാരം അടക്കം രക്ഷാ പ്രവർത്തനത്തിൽ പങ്കുചേർന്നു. എന്നാണ് മണിക്കൂറുകളോളും ബാബുവിന് വെള്ളമോ ഭക്ഷണമോ പോലും എത്തിക്കാൻ സാധിക്കാതെ പോയത് ആശങ്കയുണ്ടാക്കി. പാലക്കാട് എംഎൽഎ ഷാഫി പറമ്പിലും ജില്ലാ കളക്ടറും പോലീസ് മേധാവിയും അടക്കം രക്ഷാ പ്രവർത്തനത്തിന് സഹായങ്ങളുമായി രംഗത്ത് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അഭ്യർത്ഥന പ്രകാരം കരസേന രക്ഷാ പ്രവർത്തനത്തിന് എത്തി. ചൊവ്വാഴ്ച രാത്രിയോടെ രക്ഷാ പ്രവർത്തനം ആരംഭിച്ചെങ്കിലും മൂടൽ മഞ്ഞ് വില്ലനായി. രാവിലെ വീണ്ടും രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. മുകളിൽ നിന്ന് ബാല എന്ന സൈനികൻ റോപ് കെട്ടി താഴേക്ക് ഇറങ്ങി. ബാബുവിനെ ശരീരത്തോട് ചേർത്ത് കെട്ടി സുരക്ഷാ ബെൽറ്റും ധരിച്ച് മുകളിലേക്ക്. രണ്ട് രാത്രികളും രണ്ട് പകലുകളും മലയിടുക്കിൽ കഴിഞ്ഞ ശേഷം ബാബു തിരികെ ജീവിതത്തിലേക്ക് ചവിട്ടി കയറി. ഭക്ഷണവും വെള്ളവും പോലും ഇല്ലാതെ 45 മണിക്കൂറോളം പിടിച്ച് നിന്ന ബാബുവിന്റെ മനോധൈര്യത്തെ സൈനികർ അടക്കം അഭിനന്ദിക്കുകയാണ്.
ബാത്ത് ടബ്ബിൽ നടി ശാലിൻ സോയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം
രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രതികരണം: '' ആശങ്കകൾക്കു വിരാമമിട്ട് മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ സാധിച്ചു. ആരോഗ്യം വീണ്ടെടുക്കാൻ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നൽകും. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെൻ്റിലെ സൈനികർ, പാരാ റെജിമെന്‍റ് സെന്‍ററിലെ സൈനികർ, രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്‍റ് ജനറൽ അരുൺ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നൽകിയ എല്ലാവർക്കും നന്ദി പറയുന്നു. രക്ഷാപ്രവർത്തനവുമായി സഹകരിച്ച വ്യോമസേനക്കും കോസ്റ്റ് ഗാർഡിനും കേരള പോലീസ്, ഫയർ & റസ്ക്യൂ, എന്‍ ഡി ആര്‍ എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർക്കും നന്ദി രേഖപ്പെടുത്തുന്നു''.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications