സദാചാര ഗുണ്ടായിസം.... സാജിദിനെ മര്‍ദിച്ചത് പരിചയക്കാര്... പോലീസ് കേസെടുത്തില്ലെന്ന് പിതാവ്
മലപ്പുറം: സദാചാര പോലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം മര്‍ദിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. ആത്മഹത്യ ചെയ്ത കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദിന്റെ പിതാവ് മുസ്തഫയാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ കല്പകഞ്ചേരി പോലീസ് തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്കാന് മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയെന്നാരോപിച്ചായിരുന്നു സാജിദിനെ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദിച്ചത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

അതേസമയം തന്റെ മകനെ പരിചയമുള്ളവര്‍ തന്നെയാണ് മര്‍ദിച്ചതെന്ന് മുസ്തഫ പറഞ്ഞു. എന്നാല്‍ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയപ്പോള്‍ കെട്ടിയിട്ടതാണെന്നും മര്‍ദിച്ചിട്ടില്ലെന്നും വീട്ടുകാര്‍ പറയുന്നു. സംഭവം നടന്നപ്പോള്‍ ഇരുകൂട്ടരും പരാതി ഇല്ലെന്ന് പറഞ്ഞതിനാലാണ് കേസെടുക്കാതിരുന്നതെന്ന് കല്പകഞ്ചേരി പോലീസ് പറയുന്നു. ഓഗസ്റ്റ് 24നാണ് സാജിദിന് ഒരു സംഘം ആളുകളുടെ മര്‍ദനമേറ്റത്. സാജിദിനെ മമ്മാലിപടിയില്‍ വീടിന് സമീപത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചാണ് മര്‍ദിച്ചത്. കൈകാലുകള്‍ കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദനം. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
ഈ ദൃശ്യങ്ങളില്‍ പ്രചരിച്ചതോടെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. ബന്ധുക്കളും ഇത് തന്നെയാണ് പറയുന്നത്. ആക്രമണ സമയത്ത് യുവാവിന്റെ ശരീരത്തില്‍ കെട്ടോ പരുക്കുകളോ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഇതിനെ തുടര്‍ന്ന് പോലീസ് ആര്‍ക്കെതിരെയും കേസെടുത്തില്ലെന്നാണ് പറയുന്നത്. അതേസമയം സാജിദിന്റെ പിതാവിന്റെ ആരോപണം പോലീസിനെ കുരുക്കിലാക്കിയിരിക്കുകയാണ്. മര്‍ദിച്ചവര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് പ്രകാരം നടപടിയെടുക്കേണ്ടി വരും. അതേസമയം 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications