Malappuram Result LIVE: മലപ്പുറം ഫലം: മലപ്പുറത്ത് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ യുഡിഎഫ് മുന്നില്‍. വ്യക്തമായ ലീഡ് ഇടി മുഹമ്മദ് ബഷീറിനുണ്ട്. 372 വോട്ടുകള്‍ക്കാണ് ഇടിയുടെ ലീഡ്. എല്‍ഡിഎഫിന്റെ വസീഫാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മുസ്ലീം ലീഗിന്റെ കോട്ടയാണ് ഈ മണ്ഡലം. മറ്റാരും ഇവിടെ വാണ ചരിത്രമില്ല.
അഭിപ്രായ സര്‍വേകളില്‍ ഇത്തവണ മുസ്ലീം ലീഗിന് വോട്ട് നഷ്ടമുണ്ടാവുമെന്നുമാണ് പ്രവചിക്കുന്നത്. പക്ഷേ ജയം ഇടിക്ക് തന്നെയായിരിക്കുമെന്നും പ്രവചിച്ചിരുന്നു. സിപിഎം ഇത്തവണ യുവ സ്ഥാനാര്‍ത്ഥി വി വസീഫിനെയാണ് ഇവിടെ രംഗത്തിറക്കിയത്.
യുവാക്കളുടെ വോട്ടുകള്‍ കൂടുതലായി വസീഫ് നേടുമെന്ന വിശ്വാസത്തിലാണ് ഇടതുപക്ഷം. ഇത്തവണ സ്വതന്ത്രരെ ഒഴിവാക്കി സ്വന്തം ചിഹ്നത്തില്‍ തന്നെയാണ് പാര്‍ട്ടി മത്സരിച്ചത്. കൂടുതലായി നേടുന്ന വോട്ടുകള്‍ എല്ലാം സിപിഎമ്മിന് ബോണസായിരിക്കും. അതേസമയം ബിജെപി ഡോ അബ്ദുള്‍ സലാമിനെ തന്നെ ഇവിടെ ഇറക്കിയിട്ടുണ്ട്.
മണ്ഡലത്തില്‍ 72.95 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ അട്ടിമറി സിപിഎം നേതൃത്വം പോലും പ്രതീക്ഷിക്കുന്നില്ലെങ്കിലും, ഭൂരിപക്ഷ മാര്‍ജിന്‍ കാര്യമായി തന്നെ കുറയ്ക്കുകയായിരിക്കും പാര്‍ട്ടി ലക്ഷ്യമിടുന്നത്. എന്നാല്‍ അന്തിമ ഫലത്തില്‍ അത്ഭുതം കാണിക്കുമെന്ന് ഇടതുപക്ഷം പറയുന്നു. അനായാസം ജയിക്കുമെന്നാണ് ലീഗിന്റെ അവകാശവാദം. വോട്ടുവര്‍ധനവാണ് ബിജെപി ലക്ഷ്യമിടുന്നത്.
മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം വണ്‍ഇന്ത്യ മലയാളത്തോടൊപ്പം തത്സമയം അറിയാം.
Jun 04, 2024, 3:55 pm IST
മലപ്പുറത്ത് രണ്ട് ലക്ഷം കടന്ന് ഇടി മുഹമ്മദ് ബഷീറിന്റെ ലീഡ്
Jun 04, 2024, 12:09 pm IST
ഇടി മുഹമ്മദ് ബഷീറിന്റെ ലീഡ് ഒന്നേകാല്‍ ലക്ഷം കടന്നു. മലപ്പുറത്ത് മുസ്ലീം ലീഗിന്റെ വന്‍ തേരോട്ടം. ഇടതുപക്ഷത്തിന് പൊരുതാന്‍ പോലും സാധിച്ചില്ല.