Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈറൽ ഫ്രീകിക്കുകാരി ഫിദ ഖത്തറിലേക്ക് പറക്കും... തന്റെ 'ആക്ഷൻ' ഹീറോയെ നേരിട്ട് കാണാൻ

സൗഹൃദ ഫുട്‍ബോൾ മത്സരത്തിൽ ഫ്രീകിക്ക് അടിച്ച് താരമായ ഫിദയെ ഓർമയില്ലേ. ഫിദ ഖത്തറിലേക്ക് പറക്കുകയാണ് . തന്റെ സ്വപനങ്ങളിൽ ഒന്നായ ഫുട്ബാക്ൾ ലോകകപ്പ് നേരിട്ട് കാണാൻ.ഫിദയ്ക്ക് ഖത്തറിൽ വെച്ച് നടക്കുന്ന ലോകക്കപ്പ് കാണാൻ അവസരം ലഭിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മലപ്പുറം തിരൂർക്കാട് സ്വദേശിനിയാണ് ഫിദ ഫാത്തിമ.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്‌കൂളിൽ പെൺകുട്ടികൾക്കായി സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരത്തിലാണ് ഫിദയുടെ കിടിലൻ ഫ്രീ കിക്ക്. ഫിദയുടെ മത്സര വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.ദോഹയിലെ ഗോ മുസാഫർ ട്രാവെൽസ് ഉടമ ഫിറോസ് നാട്ടു ആണ് ലോകകപ്പിൽ പോർച്ചുഗൽ-ഉറുഗ്വായ് മത്സരം കാണാനുള്ള ടിക്കറ്റും വിമാന യാത്ര ടിക്കറ്റും ഫിദയക്ക് വാഗ്ദാനം ചെയ്തത്.

1

ഖത്തറിൽ വെച്ച് നടക്കുന്ന മത്സരത്തിന്റെ ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചുള്ള മത്സരം കാണാനാണ് ഫിദയ്ക്ക് ടിക്കറ്റ് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട് .നവംബർ 28 നാണ് മത്സരം.ഈ വർഷം മുതൽ തിരൂർക്കാട് എ.എം.എച്ച്.എസ്.എസ് സ്‌കൂളിൽ പെൺകുട്ടികൾക്കായി ഫുട്ബോൾ പരിശീലനം ആരംഭിച്ചത്

2

ഇവിടെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ഫിദ. അപ്രതീക്ഷിതമായാണ് ഫിദയെ തേടി ഈ നേട്ടം എത്തിയിരിക്കുന്നത്. ഫിറോസ് നാട്ടു ഫിദയുടെ മാതാപിതാക്കളെ വിളിച്ച് സംസാരിച്ചുവെന്നാണ് റിപ്പോർട്ട്. സൗഹ്യദ മത്സരത്തിനിടയിലായിരുന്നു ഫിദയുടെ ഫ്രീകിക്ക് ഗോളും ആഘോഷവും. ഗോളിന് ശേഷമുള്ള തന്റെ പതിവ് ആഘോഷം ഫിദ പ്രകടപ്പിച്ചപ്പോൾ ചുരുങ്ങിയ മണിക്കൂറുകള്‍ക്കൊണ്ട് തിരൂരിന്റെ പെണ്‍കരുത്ത് ലോകമാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

3

'ഫ്രീകിക്ക് എടുക്കാൻ പോകുമ്പോള്‍ സുഹൃത്ത് ദൃശ്യം പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ഗോളും അതിന് ശേഷമുള്ള ആഘോഷവും ഇത്തരത്തില്‍ വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ല', 'നെയ്മറാണ് പ്രിയതാരം,പക്ഷേ ഗോളടിച്ചാല്‍ ക്രിസ്റ്റ്യാനോയുടെ ആക്ഷനെ വരു', എന്നായിരുന്നു ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ഫിദയുടെ പ്രതികരണം. ഒരു മികച്ച ഫുഡ്ബോളറാകണം എന്നാണ് ഫിദയുടെ ആഗ്രഹം

4

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ മത്സരത്തിനിടയിലായിരുന്നു ഫിദയുടെ ഗോളം ആഘോഷവും.ദ്യശ്യങ്ങള്‍ വൈറലായതോടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും വീഡിയോ പങ്കുവെച്ച് ഫിദയ്ക്ക് ആശംസ അറിയിച്ചിരുന്നു. 'മലപ്പുറം തിരൂർക്കാട് എഎംഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഫിദ ഫാത്തിമയുടെ ഫ്രീകിക്കിന്റെ ആരാധകനായി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ മത്സരത്തിനിടയിലായിരുന്നു ഈ ഗോൾ. കൊച്ചു മിടുക്കിക്ക് അഭിനന്ദനങ്ങൾ.. സ്നേഹം.' എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

ഇലോൺ മസ്കിൻ്റെ അപൂർവ ചിത്രങ്ങൾ ലേലത്തിനുവച്ച് മുൻ കാമുകി...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+