Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാധകന്റെ ആവശ്യത്തിന് സ്നേഹ സമ്മാനം, കുരുന്നിന് പേര് ചൊല്ലി വിളിച്ച് ഭാവന

ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ഭാവന. അടുത്തിടെയായി ഉദ്ഘാടന വേദികളിലും ഭാവന സജീവമാണ്. വലിയൊരു ഇടവേളയ്ക്ക് ശേഷം സർക്കാരിൻ്റെ ഐഎഫ്എഫ്കെ സമാപനച്ചടങ്ങിലാണ് ഭാവന കുറെക്കാലങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെട്ടിരുന്നത്.

ഇപ്പോഴിത കഴിഞ്ഞ ദിവസം താരം ഒരു ഉദ്ഘാടന വേദിയിലെത്തിയപ്പോൾ ഉണ്ടായ സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ജ്വലറി ഉദ്ഘാടനത്തിയ താരം ഒരു ആരാധകന് നൽകിയ സ്നേഹ സമ്മാനമാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്. ഭാവനെയെ കാണാൻ കൈ കുഞ്ഞുമായി എത്തിയ ആരാധകൻ്റെ ആവശ്യം ഭാവന ഇരുകൈയും നീട്ടി സമ്മതിക്കുകയായിരുന്നു.

1

രണ്ടു മാസം പ്രായമായ കുഞ്ഞിന് ഭാവന പേരു വിളിക്കണം എന്നായിരുന്നു ദമ്പതികളുടെ ആവശ്യം. സന്ദീപ് - സുമ ദമ്പതികളാണ് തങ്ങളുടെ കുഞ്ഞുമായി ഭാവനയുടെ അരികിൽ എത്തിയത്.'സംവൃത' എന്ന് കുഞ്ഞിന്‍റെ ചെവിയിൽ വിളിച്ച ഭാവന മൈക്കിലൂടെയും വിളിച്ചുപറഞ്ഞു. കുഞ്ഞിന്‍റെ മാതാപിതാക്കൾ തന്നെയാണ് ഭാവനയോട് 'സമൃദ്ധ' എന്ന് പേരു വിളിക്കാൻ ആവശ്യപ്പെട്ടത്.

2

photos courtesy-bhavzmenon

കൊച്ചിയിൽ നടന്ന ഉദ്ഘാടന ചടങ്ങിലായിരുന്നു ഈ സംഭവം. ചെവിയിൽ പേരുവിളിച്ച ശേഷം കുരുന്നിന്റെ കവിളിൽ ഭാവന മുത്തവും നൽകി. കുഞ്ഞിനു ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും സുന്ദരമായ മുഹൂർത്തമാണ് ഇതെന്നായിരുന്നു മതാപിതാക്കളുടെ പ്രതികരണം. ഇതിൽപരം മറ്റെന്ത് ഭാഗ്യമാണ് കിട്ടാനുള്ളതെന്നും ആരാധകൻ ചോദിക്കുന്നു. കാണികൾ കൈയ്യടിയോടെ ഏറ്റെടുത്ത സംഭവം സോഷ്യൽ മീഡിയയിലും വൈറലാണ്.

3

photos courtesy-bhavzmenon

അതേസമയം വിവാഹശേഷം മലയാള സിനിമയിൽ സജീവം അല്ലായിരുന്ന താരം ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് . ഷറഫൂദ്ദീനുമായി ഒന്നിക്കുന്ന 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന സിനിമയാണ് അണിയറയിലൊരുങ്ങുന്ന ഭാവനയുടെ ചിത്രം. ചിത്രം നവംബര്‍ ആദ്യവാരത്തോടെ തിയറ്ററുകളിലെത്തും.

4

photos courtesy-instagram/bhavzmenon

നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് രചനയും, എഡിറ്റിംഗും, സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്‌സാന ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ഇതിനിടെ ഒരുപിടി കന്നഡ സിനിമകളിൽ ഭാവന അഭിനയിച്ചിരുന്നു. മലയാളത്തിൽ നല്ലൊരു തിരിച്ചുവ് താരത്തിന്റെ പുതിയ ചിത്രത്തിലൂടെ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

സ്റ്റൈലിഷ് ലുക്കും ക്യൂട്ട് പോസും... പുത്തൻ ചിത്രങ്ങളിലും തിളങ്ങി ദേവിക സഞ്ജയ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+