ശബരിമലയില്‍ നിവേദ്യവും പ്രസാദവും തയ്യാറാക്കാന്‍ മലയാള ബ്രാഹ്മണര്‍ വേണ്ട; ജാതി നിബന്ധന ഒഴിവാക്കി
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തില്‍ നിവേദ്യവും പ്രസാദവും തയ്യാറാക്കാന്‍ മലയാള ബ്രാഹ്മണര്‍ വേണം എന്ന നിബന്ധന ഒഴിവാക്കി. ശബരിമലയിലെ മണ്ഡലം- മകരവിളക്ക് മഹോത്സവങ്ങളോട് അനുബന്ധിച്ച് ഉണ്ണിയപ്പം, വെള്ള നിവേദ്യം, ശര്‍ക്കര പായസം, പമ്പയില്‍ അവില്‍ പ്രസാദം തുടങ്ങിയവ തയ്യാറാക്കി നല്‍കുന്നതിന് ദേവസ്വം ബോര്‍ഡ് നല്‍കിയ ടെന്‍ഡര്‍ പരസ്യത്തിലാണ് മലയാള ബ്രാഹ്മണര്‍ വേണം എന്ന നിബന്ധന ഒഴിവാക്കിയിട്ടുള്ളത്.
നേരത്തേ ശബരിമല ക്ഷേത്രത്തില്‍ നിവേദ്യവും പ്രസാദവും 'മലയാള ബ്രാഹ്മണരെ' കൊണ്ട് തയ്യാറാക്കണം എന്ന് പരസ്യങ്ങളില്‍ നിബന്ധന നല്‍കാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് നല്‍കിയ പരസ്യത്തിലാണ് ഈ ജാതി നിബന്ധന ഒഴിവാക്കിയിരിക്കുന്നത്. പരസ്യത്തില്‍ ജാതി വിവേചനം പാടില്ല എന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഫുള്‍ ബെഞ്ച് 2001 ല്‍ തന്നെ വിധിച്ചിരുന്നു.

എന്നാല്‍ സംസ്ഥാനത്ത് മാറി വന്ന സര്‍ക്കാരുകള്‍ അതില്‍ മാറ്റം ഒന്നും വരുത്താന്‍ തയ്യാറായിരുന്നില്ല. പ്രത്യേക സമുദായത്തിലുള്ളവര്‍ക്ക് മാത്രം അവസരം നല്‍കുന്ന പരസ്യം ജാതി വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതും, അയിത്താചാരത്തിന് തുല്യമാണ് എന്നും ആരോപിച്ച് അംബേദ്കര്‍ സാംസ്‌കാരിക വേദി പ്രസിഡന്റ് ശിവന്‍ കദളി രംഗത്തെത്തിയിരുന്നു.
എന്റമ്മോ..പൊളി ഡ്രെസും അടിപൊളി പോസും; പ്രയാഗയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ടോ
ഇതിന് എതിരെ ശിവന്‍ കദളി സംസ്ഥാന സര്‍ക്കാരിനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുകയും ചെയ്തിരുന്നു. അതേസമയം പരസ്യം ഒഴിവാക്കിയതിനെ ശിവന്‍ കദളി സ്വാഗതം ചെയ്തു. നീണ്ട കാലങ്ങള്‍ക്ക് ശേഷം ദേവസ്വം നിലപാട് മാറ്റിയത് നവോത്ഥാനത്തിന് കരുത്തേകുന്നതാണ് എന്നും അംബേദ്കര്‍ സാംസ്‌കാരിക വേദി പ്രസിഡന്റ് ശിവന്‍ കദളി വ്യക്തമാക്കി.
നേരത്തെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉല്‍സവത്തിന്റെ ഭാഗമായ പകര്‍ച്ച വിതരണത്തിനും മറ്റു ദേഹണ്ഡ പ്രവൃത്തികള്‍ക്കും ബ്രാഹ്മണരെ ആവശ്യമുണ്ട് എന്ന തരത്തില്‍ ക്വട്ടേഷന്‍ പരസ്യം പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഇത് റദ്ദാക്കുകയായിരുന്നു.
പ്രസാദ ഊട്ടിനുള്ള ഭക്ഷണം തയ്യാറാക്കുന്നവര്‍ ബ്രാഹ്മണരായിരിക്കണം എന്ന പരസ്യം ആയിരുന്നു വിവാദമായത്. ഇതിന് പിന്നാലെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ഇടപെട്ടാണ് പരസ്യം പിന്‍വലിപ്പിച്ചത്.












Click it and Unblock the Notifications