ദിലീപിന്റെ പേരില്‍ തെറ്റിപ്പിരിഞ്ഞു; മലയാള സിനിമാ താരങ്ങളില്‍ തമ്മിലടി രൂക്ഷം
കൊച്ചി: മലയാള സിനിമാ നടീനടന്മാര്‍ക്കിടയില്‍ മുമ്പെങ്ങുമില്ലാത്തവിധം തമ്മിലടി രൂക്ഷമായതായി റിപ്പോര്‍ട്ട്. അമ്മയെന്ന ഒറ്റ സംഘടനയ്ക്കുകീഴില്‍ കെട്ടുറപ്പോടെ മുന്നോട്ടുപോയിരുന്ന താരങ്ങള്‍, നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് തമ്മിലടി തുടങ്ങിയതെന്ന് സംഘടനയിലെ അംഗങ്ങള്‍ വെളിപ്പെടുത്തുന്നു.
കാറും ബൈക്കും മോഷ്ടിക്കുന്ന നാലംഘ സംഘത്തെ അജ്മാന്‍ പോലിസ് പിടികൂടി
പ്രമുഖരായ ചില യുവ നടന്മാരും ഒരു സംഘം നടിമാരും ഒരുവശത്തേക്ക് മാറിയപ്പോള്‍ മുന്‍ നടീനടന്മാര്‍ മറ്റൊരുവശത്തും നിലയുറപ്പിച്ചാണ് പോര് നടത്തുന്നത്. ഇരുവിഭാഗങ്ങള്‍ക്കും പിന്നിലായി സിനിമയിലെ അണിയറ പ്രവര്‍ത്തകരും ഉള്ളതിനാല്‍ വിലക്കോ അതുപോലുള്ള അച്ചടക്ക നടപടികളോ ഗുണം ചെയ്യുകയുമില്ല.

നേരത്തെ അമ്മയ്‌ക്കെതിരെ തിരിയുന്ന താരങ്ങളെ വിലക്കിന്റെ ചാട്ടവാര്‍കൊണ്ട് നിശബ്ദരാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ അത് സാധ്യമല്ലാതെ വന്നിരിക്കുകയാണ്. മമ്മൂട്ടിയെ പോലുള്ള മുതിര്‍ന്ന നടനെ പോലും പരസ്യമായി ചോദ്യം ചെയ്യാന്‍ പാര്‍വതിയെ പോലെയുള്ള യുവനടി ധൈര്യപ്പെടുന്നത് ഒരുസംഘംപേര്‍ പിന്നിലുള്ളതുകൊണ്ടുകൂടിയാണ്.
ദിലീപിനെതിരെ ശക്തമായ നിലപാട് തുടക്കം മുതല്‍ സ്വീകരിച്ചുവന്നിട്ടുള്ള ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, മഞ്ജു വാര്യര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന സ്ത്രീ കൂട്ടായ്മയും പൃഥ്വിരാജ്, ആസിഫ് അലി തുടങ്ങിയ യുവ നടന്മാരും വിമതന്മാരായാണ് അമ്മയില്‍ തുടരുന്നത്. ഇവരില്‍ പലര്‍ക്കും അപ്രഖ്യാപിത വിലക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, സംവിധായകരും നിര്‍മാതാക്കളും ഉള്‍പ്പെടെ മറ്റൊരുസംഘം ഇവര്‍ക്ക് പിന്തുണ നല്‍കുന്നതിനാല്‍ വിലക്ക് നിലനില്‍ക്കുന്നുമില്ല. സിനിമകളുടെ എണ്ണം കുറയുമെങ്കിലും പഴയതുപോലെ അടിച്ചമര്‍ത്തലുകള്‍ക്ക് നിന്നുകൊടുക്കേണ്ടെന്നുതന്നെയാണ് യുവതാരങ്ങളുടെ നിലപാട്. ഇതോടെ, ആസന്നഭാവിയില്‍തന്നെ മലയാള സിനിമാ സംഘടന പിളരുമെന്നും അഭ്യൂഹമുണ്ട്.












Click it and Unblock the Notifications